സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വിധി പറഞ്ഞില്ല; പുതിയ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു; പുതിയ ഹർജികളിൽ വാദം വ്യാഴാഴ്ച വീണ്ടും കേട്ട ശേഷം വിധി പറയും

ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നലെ വിധി പറയുമെന്നായിരുന്നു കരുതിയത്. പക്ഷേ അവസാന നിമിഷം കോടതി വമ്പൻ ട്വിസ്റ്റ് നടത്തി. സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വിധി പറയില്ല എന്നാണ് കോടതി പറയുന്നത്. അവസാനം നിമിഷം കോടതി ട്വിസ്റ്റ് ഒരുക്കിയിരിക്കുകയാണ്.
ഗവർണർ പുറത്താക്കിയതിനെതിരായ ഹർജിയിൽ വിധിയില്ല എന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം പുതിയ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. പുതിയ ഹർജികളിൽ വാദം വ്യാഴാഴ്ച വീണ്ടുംകേട്ട ശേഷം വിധി പറയാമെന്നും കോടതി വ്യക്തമാക്കി. വ്യാഴാഴ്ച വീണ്ടും വാദം കേൾക്കുവാനിരിക്കുകയാണ്.
അതേസമയം ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് പ്രധാന വാദം. എന്നാല്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് 'പ്രീതി' പിന്‍വലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രീതി പിന്‍വലിക്കല്‍ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















