ഒരുകോടി വിലമതിക്കുന്ന 203 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശി മലപ്പുറത്ത് പിടിയില്‍

ഒരുകോടി വിലമതിക്കുന്ന 203 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശി മലപ്പുറത്ത് പിടിയില്‍. മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഖാദര്‍ നാസിര്‍ ഹുസൈനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ നിന്ന് ബസില്‍ പ്രത്യേക കാരിയര്‍മാര്‍ മുഖേന ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകള്‍ എത്തിച്ച് വില്‍പന നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.
കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് ആഡംബരകാറിലും ബസിലുമായി എം.ഡി.എം.എ മയക്കുമരുന്ന് വടക്കന്‍ ജില്ലകളിലെ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുന്നതായും മുമ്പും പലതവണ ഇത്തരത്തില്‍ നാട്ടിലേക്ക് ലഹരിമരുന്ന് കടത്തിയതായും വ്യക്തമായി.
https://www.facebook.com/Malayalivartha


























