നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ അയച്ച കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ല; മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ സമർപ്പിച്ച ഹർജിയിൽ നിർണായക വിധിയുമായി ഹൈക്കോടതി

കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ അയച്ച കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വിധി. തിരുവനന്തപുരം കോര്‍പറേഷനും മേയർക്കും സര്‍ക്കാരിനും ആശ്വാസമാണ് ഈ വിധി എന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്. മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജിക്കാരൻ .
ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു പ്രധാന ആരോപണം. ഹർജിയിൽ പറയുന്ന മറ്റു ആരോപണങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപ്പറേഷനിൽ നടന്നുവെന്നാണ്. എന്നാൽ വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നlഷേധിച്ചു. കത്തിന്‍റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വാദിച്ചു .
കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികൾ ശേഖരിച്ചു. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്‍റെ പക്കലില്ലെന്നാണ് സർക്കാരിനു വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത് .തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് നേരത്തെ മേയർ ആര്യാ രാജേന്ദ്രനും കോടതിയിൽ മറുപടി കൊടുത്തിരുന്നു . ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളുകയും ചെയ്തിരുന്നു.
അതേസമയം ഒരു മാസത്തോളമായി മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് വനിതാ കൗൺസിലർമാർ ഉൾപ്പെടെ സമരത്തിലായിരുന്നു . തിരുവനന്തപുരം നഗരസഭയിലെ കരാർ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ വേണ്ടി മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍ തയ്യാറാക്കിയ കത്ത് പുറത്തു വന്നതോടെയാണ് പ്രതിഷേധം ശക്തമായത്.
ഇക്കാര്യത്തില്‍ സിപിഎം അംഗങ്ങള്‍ പോലും രണ്ടു തട്ടിലായിരുന്നു . തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ കത്ത് വ്യാജമെന്ന് ഹൈക്കോടതിയിലും ആവർത്തിച്ചിരുന്നു മേയർ ആര്യാ രാജേന്ദ്രൻ. വിവാദ കത്തിന്മേൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മേയർ നിലപാട് വ്യക്തമാക്കിയത്. വിവാദത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ഹർജി അപ്രസക്തമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു .
https://www.facebook.com/Malayalivartha


























