വഴിത്തർക്കം; കണ്ണൂരില്‍ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്; പ്രതി ഒളിവിൽ

കണ്ണൂരില്‍ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്കേറ്റു. കണ്ണൂര്‍ ചാവശ്ശേരി പത്തൊമ്പതാം മൈലിലാണ് സംഭവം. ചാവശ്ശേരി പത്തൊമ്പതാം മൈലിൽ ടി.എൻ മൈമൂനയ്ക്കാണ് വെട്ടേറ്റത്. തുടർന്ന് ആക്രമണത്തിന് പിന്നാലെ പ്രതിയായ അയൽവാസി അബു ഒളിവില്‍ പോയി.
അതേസമയം വഴിത്തർക്കമാണ് കാരണം എന്നാണ് പറയുന്നത്. ഉടനെ തന്നെ മൈമൂനയെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈമൂനയുടെ കഴുത്തിന് ഗുരുതര പരിക്കുകൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. വഴിത്തർക്കമാണ് അക്രമത്തിലേക്ക് നയിച്ച കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മൈമുനയെ വെട്ടിയ അബ്ദു ഓടി രക്ഷപ്പെട്ടു. ഇയാൾ നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























