Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സ്വന്തം വീടും കിടപ്പാടവും സംരക്ഷിക്കാനായി ആരെ സമീപിക്കണമെന്നറിയാതെ കര്‍ഷകര്‍ സ്വയം സംഘടിച്ചു തുടങ്ങിയത് ഇടതു പക്ഷത്തും അസ്വാരസ്യങ്ങളുണ്ടാക്കുന്നുണ്ട്. ജനവാസ മേഖലകള്‍ , വീടുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, കവലകള്‍, വനാതിര്‍ത്തികള്‍ എന്നിവ പോലും വ്യക്തമാകാത്ത സര്‍വ്വേ റിപ്പോര്‍ട്ട് സുപ്രീം കോടതി ഏത് തരത്തില്‍ കൈകാര്യം ചെയ്യുമെന്ന ധാരണ പോലും സര്‍ക്കാരിനില്ല.

16 DECEMBER 2022 12:52 PM IST
മലയാളി വാര്‍ത്ത

ക്യത്യതയും വ്യക്തയുമില്ലാതെ ബഫര്‍സോണ്‍ സര്‍വ്വേ റിപ്പോര്‍ട്ട് കണ്ട് അന്തം വിട്ടിരിക്കുകയാണ് മലയോരത്ത് താമസിക്കുന്നവര്‍. സ്വന്തം വീടും കിടപ്പാടവും സംരക്ഷിക്കാനായി ആരെ സമീപിക്കണമെന്നറിയാതെ കര്‍ഷകര്‍ സ്വയം സംഘടിച്ചു തുടങ്ങിയത് ഇടതു പക്ഷത്തും അസ്വാരസ്യങ്ങളുണ്ടാക്കുന്നുണ്ട്.  ജനവാസ മേഖലകള്‍ , വീടുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, കവലകള്‍, വനാതിര്‍ത്തികള്‍ എന്നിവ പോലും വ്യക്തമാകാത്ത സര്‍വ്വേ റിപ്പോര്‍ട്ട് സുപ്രീം കോടതി ഏത് തരത്തില്‍ കൈകാര്യം ചെയ്യുമെന്ന ധാരണ പോലും സര്‍ക്കാരിനില്ല.

ബഫര്‍ സോണിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകത പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ സ്വന്തം നിലയ്ക്ക് ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങി കര്‍ഷകരും രംഗത്തിറങ്ങി. കേരള സ്വതന്ത്ര കര്‍ഷക സംഘടന കിഫ യാണ് വയനാട്, കോഴിക്കോട് ജില്ലകളില്‍ ഹെല്‍പ് ഡസ്‌ക് തുടങ്ങിയത്. മറ്റ് വില്ലേജുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങുമെന്ന് ഇവര്‍ അറിയിച്ചു. പഞ്ചായത്ത് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങാന്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. അറുപത്തി മൂന്നിലധികം വരുന്ന കര്‍ഷക സംഘടനകള്‍ ഒരുമിച്ച് ബഫര്‍ സോണിനെകുറിച്ച് പഠിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഇതുസംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചെന്ന് ജോസ് കെ മാണി പറഞ്ഞു. സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തതയും കൃത്യതയും വേണം. വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അവ്യക്തതകള്‍ നീക്കണം. പഞ്ചായത്തുതല സമിതികള്‍ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

അതേസമയം ബഫര്‍ സോണ്‍ സമരപ്രഖ്യാപനത്തിന് എതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍ രൂക്ഷവിമര്‍ശനം നടത്തി. കര്‍ഷക സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ആകാശ സര്‍വേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ വരുമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. ഭൂതല സര്‍വ്വേ നേരത്തെ തീരുമാനിച്ചതാണ്. സ്ഥിതി വിവര കണക്ക് മാത്രമാണ് ഉപഗ്രഹ സര്‍വ്വേ നല്‍കുക. ഉപഗ്രഹ സര്‍വ്വേയില്‍ ചില സ്ഥലങ്ങളില്‍ വ്യാപക പ്രശ്‌നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളില്‍ കമ്മീഷന്‍ സിറ്റിംഗ് നടത്തും. ആളുകള്‍ക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

ബഫര്‍ സോണിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം നിലനില്‍ക്കെ കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം തുടങ്ങാനാണ് കോണ്‍ഗ്രസ് നീക്കം. അപാകത ഒഴിവാക്കാന്‍ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് നല്‍കാന്‍ സംസ്ഥാനം ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തയാറാക്കി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിന്മേല്‍ നിര്‍ദ്ദേശങ്ങളോ ഭേദഗതികളോ സമര്‍പ്പിക്കാന്‍ പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുളളത്. എന്നാല്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോര്‍ട്ടിലുളളു. ജനവാസ മേഖലഖകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല.

കോഴിക്കോട് ജില്ലയില്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴ് പഞ്ചായത്തുകള്‍ ബഫര്‍ സോണിലുണ്ട്. പുഴകള്‍, റോഡുകള്‍ തുടങ്ങി സാധാരണക്കാരന് മനസിലാകുന്ന രീതിയില്‍ അതിരടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സര്‍വ്വേയില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്. സ്ഥല പരിശോധന നടത്തി പരിസ്ഥിതിലോല മേഖല സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റവന്യൂ തദ്ദേശഭരണ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടങ്കിലും നടപടികള്‍ക്ക് വേഗം പോരെന്നാണ് പരാതി. ജനുവരി ആദ്യം സുപ്രീംകോടതി ബഫര്‍ സോണ്‍ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പായി നടപടികള്‍ വേഗത്തിലാക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

ബഫര്‍സോണിനെച്ചൊല്ലി മലയോര മേഖലയില്‍ ഒരിക്കല്‍ക്കൂടി ജനങ്ങള്‍ക്കിടയില്‍ ആശങ്ക ശക്തമാകുന്ന സ്ഥിതിയാണ്. ബഫര്‍ സോണിലെ ജനവാസ കേന്ദ്രങ്ങള്‍ നിശ്ചയിക്കാന്‍ നടന്ന ആകാശ സര്‍വേയെ ചൊല്ലി നൂറു കണക്കിന് പരാതികള്‍ ആണ് ഉയരുന്നത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ഒരാശങ്കയും വേണ്ടെന്നാണ് മന്ത്രി എകെ ശശീന്ദ്രന്‍ ് പറഞ്ഞത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ മാത്രമാണ് ആകാശ സര്‍വേ നടത്തിയത്. എല്ലാ സ്ഥലങ്ങളിലും നേരിട്ടുള്ള പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വിശദീകരണത്തിലും ആശയക്കുഴപ്പങ്ങള്‍ ഏറെയാണ്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതി നേരിട്ട് സ്ഥല പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും ഈ നേരിട്ടുള്ള സര്‍വേയുടെ പ്രാരംഭ നടപടിക്രമം പോലും ആയിട്ടില്ല. ബഫര്‍ സോണില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിക്കും പഞ്ചായത്തുകളിലെ ഹെല്‍പ് ഡെസ്‌കിനും ലഭിക്കുന്ന പരാതികളില്‍ തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഫീല്‍ഡ് സര്‍വേ നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends