എരുമേലി സംസ്ഥാന പാതയിൽ ചെന്നൈ താംബരം സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് 17 തീർത്ഥാടകർക്ക് പരിക്ക്; പത്ത് വയസുകാരന്റെ നില ഗുരുതരം: അപകടമുണ്ടായത് കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിഞ്ഞ്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് തീർത്ഥാടകർക്ക് പരിക്ക്. എരുമേലി കണ്ണിമലയിൽ ഉണ്ടായ അപകടത്തിൽ 17 തീർത്ഥാടകർക്കാണ് പരിക്കേറ്റത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം.
വാഹനത്തിലുണ്ടായിരുന്ന പത്ത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ താംബരം സ്വദേശികളായ തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്.
കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















