Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ചൈനയും പാകിസ്ഥാനും വിറച്ചു! ഇന്ത്യയുടെ കിടിലം നീക്കം! ചൈനയുടെ ചാരക്കണ്ണുകളെ പറ്റിച്ചു; അഗ്നി 5 ഭൂഖണ്ഡാന്തര മിസൈൽ വടക്ക് കിഴക്കൻ അതിർത്തിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

16 DECEMBER 2022 04:51 PM IST
മലയാളി വാര്‍ത്ത

ചൈനയും പാകിസ്ഥാനും വിറച്ചു! ഇന്ത്യയുടെ കിടിലം നീക്കം! ചൈനയുടെ ചാരക്കണ്ണുകളെ പറ്റിച്ചു അഗ്നി 5 ഭൂഖണ്ഡാന്തര മിസൈൽ വടക്ക് കിഴക്കൻ അതിർത്തിയിൽ ഇന്ത്യ പരീക്ഷിച്ചു . ഇന്നലെ അർധരാത്രിയോടെ ഏറ്റവും ഒടുവിൽ നടത്തിയ രാത്രി പരീക്ഷണവും വിജയം .

ഇന്ത്യയുടെ ഏറ്റവും നവീനവും കരുത്തേറിയതുമായ 5,400 കിലോമീറ്റർ ദൂരപരിധിയുള്ള ആണവ–ഭൂഖണ്ഡ‍ാന്തര ബാലിസ്റ്റിക് മിസൈൽ ‘അഗ്നി –5’ നു മുഴുവൻ ചൈനയെയും ലക്ഷ്യമിടാനാകും. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽനിന്നായിരുന്നു പരീക്ഷണം . ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരം വരെ മിസൈൽ സ‍ഞ്ചരിച്ചു

യൂറോപ്പിൽ റഷ്യയിലെ മോസ്കോയും ആഫ്രിക്കയിൽ കെനിയയിലെ നെയ്റോബിയും വരെ ഇതിന്റെ പരിധിയിൽ വരും. പരീക്ഷണത്തിനു മുന്നോടിയായി ഇന്ത്യൻ സമുദ്രത്തിൽ മിസൈൽ കടന്നുപോകുന്ന പ്രദേശത്ത് വ്യോമഗതാഗതം നിരോധിച്ചുള്ള നിർദേശം (നോട്ടിസ് ടു എയർമെൻ) ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു

ഈ മിസൈലിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് ഉൾപ്പെടെ ചൈനയിലെ എല്ലാ പ്രമുഖ നഗരങ്ങളെയും ലക്ഷ്യമിടാനുള്ള ശേഷിയുണ്ട് . സാധാരണ മിസൈലുകളുടെ ദൂര പരിധി യഥാർത്ഥമായി പറയാറില്ല . എന്നാൽ ഇവിടെ അഗ്നി 5 ന്റെ ദൂരപരിധി 5500 കി മി എന്ന് പറയുമ്പോൾ തന്നെ ISRO പറയുന്നത് ഇതിന്റെ ദൂര പരിധി എത്ര വേണമെങ്കിലും കൂട്ടാൻ കഴിയും എന്നാണ്

അഗ്നി 5 നു ആണവ പോർമുന വഹിയ്ക്കാൻ കഴിയും എ ന്നതാണ് ചൈനയെയും പാകിസ്താനെയും ഭയപ്പെടുത്തുന്നത് . Drdo വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ മിസൈലിന്റെ പരീക്ഷണമാണ് ഇപ്പോൾ നടന്നത് .7 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണ് ഈ മിസൈല്‍ ഖരഇന്ധനം ഉപയോഗിക്കുന്നതും മൂന്നു ഘട്ടങ്ങള്‍ ഉള്ളതുമാണ്. അഗ്‌നി 5നു ആകെ ഒരു ടണ്‍ വരെ ഭാരമുള്ള പത്ത് ആക്രമണ മുനകള്‍ വരെ വഹിക്കാന്‍ ശേഷിയുണ്ട്.

2012 ൽ ആദ്യമായി പരീക്ഷണ വിക്ഷേപണം നടത്തിയ അഗ്നി 5 മിസൈലിന്റെ ഒൻപതാം പരീക്ഷണമാണ് ഇന്നത്തേതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു... ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്‌നി1, 2000 കിമീ പരിധിയുള്ള അഗ്‌നി2, 2500 കിമീ പരിധിയിലുള്ള അഗ്‌നി3, 3500 കിമി പരിധിയുള്ള അഗ്‌നി4 എന്നിവയും അഗ്‌നി5ന് മുന്ഗാമികളായുണ്ട് . .. 2018 വരെ ആറ് പരീക്ഷണ വിക്ഷേപണങ്ങളും 2021 ല്‍ യൂസര്‍ ട്രയലും നടത്തി. ഇവയ്ക്കു പുറമെ, 8000 കിലോമീറ്റർ മുതൽ 10,000 കിലോമീറ്റർ വരെ ദൂരപരിധി പ്രതീക്ഷിക്കുന്ന ‘അഗ്നി 6’–ന്റെ പണിപ്പുരയിലാണ് ഇന്ത്യയെന്നും റിപ്പോർട്ടുകളുണ്ട്. കടലിൽനിന്നും കരയിൽനിന്നും വിക്ഷേപിക്കാവുന്ന തരത്തിലാകും ഇതിന്റെ നിർമാണം

അന്തർവാഹിനിയിൽ നിന്നു വിക്ഷേപിക്കാവുന്ന സമാന ദൂരപരിധിയുള്ള മിസൈൽ (കെ 5) ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പരീക്ഷണവും വൈകാതെയുണ്ടാകും. ശത്രുരാജ്യങ്ങളുടെ മിസൈല്‍വേധപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളും അഗ്‌നി5 ലുണ്ട്. മറ്റ് മിസൈലുകളില്‍നിന്ന് വ്യത്യസ്തമായി പ്രത്യേകതരം ലോഹ കവചത്തിനുള്ളില്‍ (കാനിസ്റ്റര്‍) ആണ് അഗ്‌നി5 ശേഖരിച്ചുവെക്കുക. ഏറെക്കാലം കേടുപാടുകൂടാതെ മിസൈല്‍ സൂക്ഷിച്ചുവെക്കാന്‍ ഇതിലൂടെ കഴിയും.

അതുകൊണ്ടുതന്നെ പ്രത്യേക തയ്യാറെടുപ്പൊന്നുമില്ലാതെ വളരെ പെട്ടെന്നുതന്നെ അഗ്‌നി5 നെ ശത്രുവിനെതിരെ പ്രയോഗിക്കാന്‍ കഴിയും. എപ്പോഴും വിക്ഷേപണസജ്ജമായിരിക്കും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. കരമാര്‍ഗ്ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന റോഡ് മൊബൈല്‍ ലോഞ്ചറാണ് അഗ്‌നി5 നായി തയ്യാറാക്കിയിരിക്കുന്നത്. 20 മീറ്ററോളം (ഏകദേശം ഒരു അഞ്ചുനില കെട്ടിടത്തിന്റെ ഉയരം വരും ഇത്

അഗ്‌നി5 നെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെ ഈ മിസൈല്‍ തങ്ങളുടെ വടക്കുകിഴക്കേ അറ്റത്തുള്ള ചെറിയ പട്ടണങ്ങള്‍ക്കുപോലും ഭീഷണിയാണെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായ 'പീപ്പിള്‍സ് ഡെയ്‌ലി' വിലയിരുത്തിക്കഴിഞ്ഞു. ചൈനയുടെ സൈനികശേഷി ഉയര്‍ത്തുന്ന ഭീഷണിക്കുള്ള മറുപടിയായാണ് ഈ മിസൈലിനെ ഇന്ത്യന്‍ സൈനിക വിദഗ്ദ്ധരും കാണുന്നത്.

എന്നാല്‍, പ്രതിരോധ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഭൂഖണ്ഡാന്തര മിസൈല്‍ ശേഷിയിലേക്കുള്ള നിര്‍ണായകമായ ചവിട്ടുപടിയാണിത്. കൂടുതല്‍ വിപുലീകരിച്ച് അഗ്‌നി6 ല്‍ ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യകളുടെ അടിസ്ഥാനരൂപങ്ങളാണ് അഗ്‌നി5 ലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (19 minutes ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (37 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (38 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (44 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (1 hour ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (2 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (3 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (3 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (3 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends