Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കിം കി ഡുക്ക് ചിത്രത്തിലേക്ക് പാറിവന്ന ആ ശലഭം...ദൃശ്യവിരുന്നായി കാൾ ഓഫ് ഗോഡ്"...ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം നിറഞ്ഞ സദസിൽ....

16 DECEMBER 2022 05:18 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ആണ് കൊറിയന്‍ സംവിധായകനായ കിം കി ഡുക്ക്.കിം കി ഡുക്കിന്റെ അവസാന ചിത്രമാണ് കാള്‍ ഓഫ് ഗോഡ് . അതുകൊണ്ടു തന്നെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് രാജ്യാന്തര മേളയിൽ കണ്ടത് .

 

 

 

ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് ബാധിച്ച് കിമ്മിന്റെ മരണം സംഭവിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് ചിത്രം പൂര്‍ത്തിയാക്കിയത്. അബ്ലായ് മറാറ്റോവ്, ഷാനല്‍ സെര്‍ഗാസിന എന്നിവര്‍ നായികാ നായകന്മാരായ ചിത്രം ലാത്വിയ, എസ്റ്റോണിയ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്......വെനീസ് ചലച്ചിത്രമേളയിലും കാള്‍ ഓഫ് ഗോഡ് പ്രേക്ഷകപ്രീതി നേടി

 

 

 

ന്യു തിയേറ്ററിൽ കിം കി ഡുക്ക് ന്റെ കാൾ ഓഫ് ഗോഡ് പ്രദര്ശനത്തിനിടെ നടന്ന ഒരു അതഭുതമാണ് സംവിധായകൻ സനൽകുമാർ ശശിധരൻ തന്റെ ഫേസ്‌ബുക്കിൽ പങ്കു വെച്ചത്

 

 

 

ഓരോ സിനിമയും ഓരോ പ്രേക്ഷകനും വ്യത്യസ്തമായ അ‌നുഭവമാണ്. ഓരോരുത്തരും തങ്ങളുടേത് മാത്രമായ ജീവിതാനുഭവങ്ങളും അ‌റിവുംകൊണ്ടാണ് സിനിമയുമായി അ‌ഥവാ കലയുമായി സംവദിക്കുന്നത്. അ‌തുകൊണ്ടാണ് ആവിഷ്കാരത്തിനു ശേഷം കല ആസ്വാദകന്റേതായി മാറുന്നതും.....

 

 

 

ചിത്രത്തിന്റെ അ‌വസാനഭാഗത്ത് ഒരു പ്രത്യേക നിമിഷത്തിൽ പ്രൊജക്ടറിന് മുന്നിലേക്ക് ഒരു ശലഭം പാറിവന്നതും അ‌ത് ദൃശ്യങ്ങളിൽ സൃഷ്ടിച്ച വ്യതിയാനം നൽകിയ അ‌പൂർവാനുഭവവുമാണ് സനൽ വിവരിക്കുന്നത്. ശലഭം പാറിവന്നത് കാണാത്തവർ അ‌ത് സ്ക്രീനിലുണ്ടാക്കിയ പ്രതിഫലനം യഥാർത്ഥത്തിൽ സിനിമയിൽ ഉള്ളതാണെന്നാവും കരുതിയിരിക്കുകയെന്നും സനൽ പറയുന്നു..കണ്ടവർക്കട്ടെ അവരുടെ മനോനിലയ്ക്കനുസരിച്ച ഭാവനകൾ നെയ്തെടുത്തിട്ടുമുണ്ടാകാം

 

 

 


ഇന്ന് ന്യു തിയേറ്ററിൽ കിം കി ഡുക്ക് ന്റെ കാൾ ഓഫ് ഗോഡ് കണ്ടുകൊണ്ടിരുന്നപ്പോൾ രസകരമായ ഒരു അനുഭവമുണ്ടായി. തുടക്കം മുതൽ ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രം അവസാനഭാഗത്തേക്ക്‌ എത്തുമ്പോഴേക്കും ഒരു സംഗീതത്തിന്റെ അകമ്പടിയോടെ ദൃശ്യങ്ങൾ കളറിലേക്ക് മാറുന്നുണ്ട്. കൃത്യം അതെ സമയത്ത് തിയേറ്ററിന്റെ പിൻഭാഗത്ത് സീലിംഗിൽ നിന്ന് ഒരു ശലഭം താഴേക്ക് പതിയെ പാറിവീണു. പ്രോജക്റ്ററിന്റെ വെളിച്ചം അതിന്റെ നിഴൽ സ്‌ക്രീനിൽ വരച്ചു. തിയേറ്ററിൽ ഏറ്റവും പുറകിലായിരുന്നതിനാൽ എനിക്ക് ശലഭം വീഴുന്നതും സ്‌ക്രീനിൽ പതിയുന്ന അതിന്റെ നിഴലും കാണാൻ കഴിഞ്ഞു. ഒരു ത്രീ ഡി അനുഭവമായി ഒരു നിമിഷത്തേക്ക് സിനിമ മാറി.

 

 


അടുത്ത നിമിഷം സിനിമയും യാഥാർഥ്യവും തമ്മിലുള്ള തിരിച്ചറിവ് സിനിമ നൽകിക്കൊണ്ടിരുന്ന രസച്ചരട് മുറിക്കുകയും അതേക്കാൾ രോമാഞ്ചമുണ്ടാക്കിയ മറ്റെന്തോ എന്നിൽ നിറയ്ക്കുകയും ചെയ്തു. മുൻ സീറ്റിൽ ഇരുന്നവർ ഒരിക്കലും സ്‌ക്രീനിൽ വീണ ശലഭനിഴൽ സംവിധായകൻ ഷൂട്ട് ചെയ്തതല്ല എന്ന് അറിഞ്ഞിട്ടുണ്ടാവില്ല കാരണം സംഗീതത്തിന്റെ താളവുമായി അത്രമേൽ ഇഴുകിച്ചേർന്നായിരുന്നു അതിന്റെ ചലനം. ഏത് കോണിൽ നിന്നാണ് കാണുന്നത് എന്നതാണ് കാഴ്ചയുടെ മാജിക്കിനെ നിശ്ചയിക്കുന്നത് എന്നും സിനിമ എന്നത് ജീവനുള്ളതും ശരീരമില്ലാത്തതുമായ ഒരു മൂർത്തിയാണെന്നും തോന്നി...

 

 



അബ്‌ലായ് മറാറ്റോവും ,ഷാനൽ സെർഗാസിനയും കണ്ടുമുട്ടുന്നത് ഒരു സ്ട്രീചോദിക്കുകയാണ് റ്റിൽ വെച്ചാണ്. സമീപത്തെ കഫേയിലേക്കുള്ള വഴി ചോദിക്കുകയാണ് അബ്‌ലായ് മറാറ്റോവ് . പക്ഷെ അപ്പോൾ തന്നെ ഷാനൽ സെർഗാസിനയുടെ ഹാൻഡ്ബാഗ് ഒരു പയ്യൻ തട്ടി പറിച്ചു ഓടുകയും അബ്‌ലായ് അത് വീണ്ടെടുത്തു കൊടുക്കുകയും ചെയ്തതോടെ ഇരുവരും സുഹൃത്തുക്കളായി മാറി .

 

 

 

 

ബൾക്ക് & വൈറ്റ് മോഡിൽ ആണ് ചിത്രം എടുത്തിരിക്കുന്നത് . പിന്നീട് ഷാനൽ സെർഗാസിന ഇവയെല്ലാം സ്വപ്നത്തിൽ കാണുന്നുണ്ട് . അവൾ സ്വപ്നം കണ്ടതെല്ലാം പിന്നീട് നടക്കുകയും ചെയ്യുന്നുണ്ട് . ഇതിനിടെ അബ്‌ലായ് മറാറ്റോവിനു മാറ്റ് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഷാനൽ സെർഗാസിന മനസ്സിലാക്കുകയാണ് .അവൻ അവളുടേത് മാത്രമായിരിക്കണമെന്ന് ശാഡ്യം പിടിച്ച അവൾ അവനൊപ്പം പോകാൻ തീരുമാനിക്കുന്നു..പിന്നീട് സിനിമ ഒരു ഹൊറർ മൂവി ആയി മാറുന്നു . സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള ഒരു പ്രഹേളികയായാണ് ചിത്രം മുന്നേറുന്നത്

 

 

 

 

2005ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയാണ് കിം കി ഡുക്ക് എന്ന സൗത്ത് കൊറിയന്‍ സംവിധായകനെ മലയാളി സിനിമാപ്രേമിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍... ആന്റ് സ്പ്രിങ് എന്ന സിനിമയിലൂടെയാണ് മലയാളികള്‍ ആദ്യമായി കിംകി ഡുക്ക് എന്ന കൊറിയന്‍ ചലച്ചിത്രകാരന്റെ ആരാധകരായത്. പിന്നെ ഐഎഫ്എഫ്‌കെയില്‍ കിം കി ഡുക്ക് ചിത്രങ്ങള്‍ സ്ഥിരസാന്നിധ്യമായി മാറി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends