സംസ്ഥാനത്ത് പോലീസിന്റെ ക്രിസ്മസ്- പുതുവത്സര ഡ്രൈവിംഗ് പരിശോധന; വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പൊലീസ് പിടിയിൽ

പുതുശ്ശേരിയിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. സംഭവത്തിൽ പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) അറസ്റ്റ് ചെയ്തത്. കസബ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്.
അതേസമയം ക്രിസ്മസ്- പുതുവത്സര ഡ്രൈവിന്റെ ഭാഗമായി പുതുശ്ശേരി കാളാണ്ടിത്തറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. മാത്രമല്ല പൂച്ചെടികളുടെ മറവിലാണ് കഞ്ചാവ് ചെടി നട്ട് പിടിപ്പിച്ചിരുന്നത്. അതുപോലെ കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അശ്വിൻ രാജ് മുമ്പും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കി യുവാവിനെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ പാലക്കാട് എ.എസ്.പി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സബ് ഇൻസ്പെക്ടർ എം. ഉദയകുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ ടി.എ. ഷാഹുൽ ഹമീദ്, രമേഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
https://www.facebook.com/Malayalivartha























