കോട്ടയം മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; കർഷകന് പരിക്ക്; കുറുക്കനെ ചത്ത നിലയിൽ കണ്ടെത്തി; ഭീതിയിൽ നാട്ടുകാർ

കോട്ടയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. മുണ്ടക്കയത്ത് കുറുക്കന്റെ ആക്രമണത്തിൽ കർഷകനായ ജോസുകുട്ടിക്ക് പരിക്കേറ്റു. തുടർന്ന് കയ്യിലും മുഖത്തും പരിക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം നടന്നത്. ജോസുകുട്ടി രാവിലെ കുരുമുളക് പറിക്കാൻ തോട്ടത്തിലേക്ക് പോയതായിരുന്നു. എന്നാൽ ഇതിനിടെ കുറുക്കൻ ജോസുകുട്ടിയുടെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. സംഭവതിൽ അദ്ദേഹത്തിന്റെ കയ്യിലും മുഖത്തുമാണ് പരിക്കേറ്റത്.
അതേസമയം ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ഇതിനു പിന്നാലെ പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും കുറുക്കനെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇതോടെ കുറുക്കന് പേ വിഷബാധയുണ്ടെന്നാണ് സംശയിക്കുന്നത്. ഇതേതുടർന്ന് ഇക്കാര്യം സ്ഥിരീകരിക്കാൻ കുറുക്കന്റെ സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ആഴ്ച മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വീണ്ടും സമാന സംഭവം നാട്ടിൽ നടന്നത്. മാത്രമല്ല അടുത്തിടെയായി പ്രദേശത്ത് കുറുക്കന്റെ ശല്യം വ്യാപകമാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നു. നേരത്തെ കുറുക്കന്റെ ആക്രമണത്തിൽ പഞ്ചായത്ത് അംഗത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha


























