മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: ഒരു കോടി രൂപയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. ചില്ലറവിപണിയില് ഒരു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. സംഭവത്തിൽ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഖാദര്‍ നാസിര്‍ ഹുസൈനാണ്(36) അറസ്റ്റിലായത്.
അതേസമയം ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തേയ്ക്ക് ബസില്‍ സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ എത്തിച്ച് നല്‍കുന്നതായി പൊലീസിനു ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
മാത്രമല്ല വടക്കന്‍ ജില്ലകളിലെ ആവശ്യക്കാര്‍ക്ക് ആഡംബരക്കാറിലും ബസിലുമായി മുമ്പ് പലതവണ എംഡിഎംഎ എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും മറ്റ് കണ്ണികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് മലപ്പുറം സിഐ ജോബി തോമസ് അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha


























