Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സിൽവർ ലൈനിനു RIP... കേന്ദ്ര ട്രെയിനുകൾ എത്തി! പിണറായിയെ ഞെട്ടിച്ച് മോദി... 100 അല്ല 200 കി.മി വേ​ഗം... പിണറായിക്ക് ആപ്പു വച്ച് മോദി

16 DECEMBER 2022 09:21 PM IST
മലയാളി വാര്‍ത്ത

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകാനുള്ള സാധ്യതയില്ലാതായതോടെയാണ് പിണറായി തുടക്കത്തിൽ മാറ്റി പിടിച്ചത്. പോരായ്മകൾ പരിഹരിച്ച് സമർപ്പിക്കേണ്ട കരട് പദ്ധതി രൂപരേഖ കേരള സർക്കാർ റയിൽവേ മന്ത്രാലയത്തിന് നൽകിയിട്ടില്ല. സാമൂഹികാഘാത പഠനം, ഭൂമി ഏറ്റെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങൾക്ക് കെ റെയിൽ ഇതുവരെ മറുപടി കിട്ടിയിട്ടില്ല. കെ റെയിലുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ട ആരുമില്ല എന്നതാണ് സത്യം.

കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതി ഇപ്പോൾ കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ഒരു അവസ്ഥയിലാണ്. ഇതിനിടയിൽ പിണറായി സർക്കാരിന് ഇടിത്തീ പോലെ ഒരു വാർത്ത കേൾക്കേണ്ടി വന്നിരിക്കുകയാണ്. കെ റെയിലിനെക്കാൾ അല്ലെങ്കിൽ അതിനെക്കാൾ മികച്ച തരത്തിൽ വന്ദേഭാരതിനെ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രം.

മോദിയുടെ ഈ ആക്ഷൻ പ്ലാനിൽ ജനങ്ങൾ ആകെ ത്രില്ലടിച്ചിരിക്കുകയാണ്. കാരണം ആർക്കും വീടോ വസ്തുവോ ഒന്നും നഷ്ടപ്പെടുന്നില്ല. മറിച്ച് നിലവിലുള്ള റെയിൽ ​ഗതാ​ഗതം ഉപയോദിച്ച് തന്നെ മുന്നോട്ട് നീങ്ങാനാകും. സ്‌റ്റാൻഡേഡ്‌ ഗേജിൽ ഓടുന്ന വന്ദേഭാരത്‌ ട്രെയിനുകൾ നിർമിക്കാനൊരുങ്ങി റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറിയിലാണ് ഇതിന്റെ നിർമാണം നടക്കുന്നത്. പ്രാരംഭനടപടികൾ തുടുങ്ങിയിട്ടുണ്ട് സൂചനകളും ലഭിക്കുന്നുണ്ട്.

നിലവിൽ കേരളത്തിലോടുന്ന ട്രെയിനുകൾ എല്ലാം ബ്രോഡ് ​ഗേജാണ്. അതുകൊണ്ട് വന്ദേഭാരതിനായി വേറെ ട്രാക്ക് നിർമ്മിക്കേണ്ടി വരില്ല. ഒപ്പം വളവുകൾ നിവർത്തിയാൽ മാത്രം മതിയാകും. പാളത്തിന് കൂടുതൽ ബലം കൂടി പകർന്നാൽ പിന്നെ പേടിക്കേണ്ട ആവശ്യകതയുണ്ടാകില്ല. ബ്രോഡ്‌ ഗേജിലുള്ള വന്ദേഭാരത്‌ ട്രെയിനുകൾക്കു മണിക്കൂറിൽ 200 കിലോമീറ്റർ ശേഷിയുണ്ടെങ്കിലും 130-160 കി.മീ. വേഗത്തിലാകും ഓടുക.

പരീക്ഷണയോട്ടത്തിൽ 180 കി.മീറ്ററിലധികം വേഗം കൈവരിച്ചെങ്കിലും തുടക്കത്തിൽ ശരാശരി 80-100 കി.മീ. വേഗത്തിലാണു പല പാതകളിലെയും സർവീസ്‌ ഓടിക്കാറുള്ളത്. സ്‌റ്റാൻഡേഡ്‌ ഗേജിനായി നിർമിക്കുന്ന ട്രെയിനുകളുടെ പരീക്ഷണയോട്ടം രാജസ്‌ഥാനിലാകും നടത്തുന്നത്. ഇതിനുള്ള പാളങ്ങളും തദ്ദേശികമായി വികസിപ്പിക്കും.

സ്‌റ്റാൻഡേഡ്‌ ഗേജിൽ 220 കി.മീ. വരെ വേഗത്തിൽ വന്ദേഭാരത്‌ ട്രെയിനുകൾ ഓടിക്കാനാകുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. സ്‌റ്റാൻഡേഡ്‌ ഗേജ്‌ പാതകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതോടെ അതിവേഗ റെയിൽ പദ്ധതികൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. സിൽവർ ലൈൻ പദ്ധതിക്കു ജപ്പാന്റെ സാമ്പത്തിക-സാങ്കേതിക സഹായമാണു കേരളം നിലവിൽ അഭ്യർത്ഥിച്ചിരിക്കുന്നത്.

സിൽവർ ലൈൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ തൽക്കാലത്തേക്ക് നിർത്തി വയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനും നി‍ർദേശിച്ചിട്ടുണ്ട്. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സിൽവർ ലൈൻ പദ്ധതിക്കായി നിയോഗിച്ചിരുന്നത്.

പദ്ധതിക്കുള്ള കേന്ദ്ര അനുമതി ഇപ്പോഴും കയ്യാലപ്പുറത്താണ്. അത് കിട്ടിയിട്ട് മതി ഇനി ബാക്കി എന്തെങ്കിലും നടപടി എന്നാണ് സംസ്ഥാന സ‍ർക്കാരിൻ്റെ തീരുമാനം സംസ്ഥാന വ്യാപക പ്രതിഷേധം സർക്കാരിൻറെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ല. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവർത്തനങ്ങൾക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക്തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടി ഉണ്ടാകും.

2020 ൽ ഡി പിആർ സമർപ്പിച്ചിട്ടും കേന്ദ്രാനുമതിയിൽ ഇതുവരെ തീരുമാനം ഒന്നുമില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടർപ്രവർത്തനങ്ങൾ എന്നാണ് നിലവിലെ ധാരണ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സിൽവർലൈൻ സർവ്വേക്ക് വേണ്ടി മഞ്ഞ കുറ്റിയിടൽ അവസാനിപ്പിച്ചത്.

വന്ദേഭാരത്‌ പദ്ധതി പൂർണമായും റെയിൽവേയുടെ മേൽനോട്ടത്തിലാണ്‌. കേരളത്തിൽ പദ്ധതി നടപ്പാക്കാൻ പുതിയ അലൈൻമെന്റ്‌ കണ്ടെത്തേണ്ടിവരും. രാജ്യത്തു രണ്ടുവർഷത്തിനുള്ളിൽ 400 വന്ദേഭാരത്‌ ട്രെയിനുകൾ നിർമിക്കുമെന്നാണു കഴിഞ്ഞ കേന്ദ്രബജറ്റിലെ പ്രഖ്യാപനം.
ആസാദി കാ അമൃത്‌ മഹോത്സവത്തിന്റെ ഭാഗമായി 75 ആഴ്‌ചകൊണ്ട്‌ 75 വന്ദേഭാരത്‌ ട്രെയിനുകൾ നിർമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. സ്‌റ്റാൻഡേഡ്‌ ഗേജ്‌ വന്ദേഭാരത്‌ ട്രെയിനുകൾ യൂറോപ്യൻ രാജ്യങ്ങളിലേക്കു കയറ്റിയയയ്‌ക്കാനും പദ്ധതിയുണ്ട്‌.

കെ റെയിലിന് അനുമതി നൽകുന്നത് മുന്നിലുള്ള തടസങ്ങൾ പാർലമെൻറിൽ കേന്ദ്ര റയിൽവേ മന്ത്രി വ്യക്തമാക്കിയിരുന്നു.. അവിടെ നിന്ന് കാര്യങ്ങൾ ഒരടി മുൻപോട്ട് പോയിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. പല തവണ മടക്കി അയച്ച ഡിപിആർ സംശയ നിവൃത്തി വരുത്തി ഇനിയും റയിൽവേ ബോർഡിന് മുന്നിലെത്തിയിട്ടില്ല. റയിൽവേ ബോർഡ് മുഖേനെയാണ് മന്ത്രാലയത്തിലെത്തേണ്ടത്.

കെ റെയിലിന് കത്തുകളയച്ചിട്ടും മറുപടിയില്ലെന്ന് റയിൽവേ ബോർഡ് കേരള ഹൈക്കോടതിയെ രണ്ട് മാസം മുൻപ് അറിയിച്ചിരുന്നു. സിൽവർ ലൈനിന് എത്ര റെയിൽവേ ഭൂമി വേണ്ടി വരും. എത്ര സ്വകാര്യ ഭൂമി വേണം തുടങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടിയും ദില്ലിയിലെത്തിയിട്ടില്ല. നിലവിലെ റെയിൽവേ ലൈനിൽ എവിടെയെല്ലം ക്രോസിംഗുകൾ വരുമെന്ന ചോദ്യവും അങ്ങനെ തന്നെ നിൽക്കുന്നു.

സാമൂഹികാഘാതം പഠനം നടത്തി മാത്രമേ സിൽവർ ലൈനുമായി മുൻപോട്ട് പോകാവൂയെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. ആയിരം കോടി രൂപക്ക് മുകളിലുള്ള പദ്ധതിയായതിനാൽ സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും സിൽവർ ലൈൻ പദ്ധതിക്ക് അനിവാര്യമാണ്. സിൽവർ ലൈനിനായി വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം കൈമലർത്തിയതും തിരിച്ചടിയായിരുന്നു.

പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധ സമരങ്ങളും കേന്ദ്രത്തിൻറെ ശ്രദ്ധയിൽപ്പെട്ടു. കെ റെയിലിന് ബദൽ വന്ദേഭാരത് ട്രെയിൻ എന്ന ചർച്ചയും ഇതിനിടെ തലപൊക്കി.ഒടുവിൽ മുഖ്യമന്ത്രി നേരിട്ട് ദില്ലിയിലെത്തി ചർച്ച നടത്തിയിട്ടും കേന്ദ്രത്തിൻറെ ചുവപ്പ് നാട കുരുക്ക് അഴിഞ്ഞില്ലെന്നതാണ് യാഥാർത്ഥ്യം.

സിൽവർ ലൈനിൽ പിണറായിയുടെ പേരു ചീത്തയായെന്ന വസ്തുത മുഖ്യമന്ത്രിയുടെ പി.ആർ.ടീം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. സി പി ഐ ഉൾപ്പെടെയുള്ള കക്ഷികൾ എതിർപ്പിലൂടെ മേനിപിടിപ്പിച്ച പദ്ധതി താൻ നടത്തുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പിണറായി കരുതുന്നു. ഇതാണ് പി.ആർ.ടീം അദ്ദേഹത്തിന് നൽകിയ ഉപദേശം. അത് അക്ഷരംപ്രതി അനുസരിക്കുകയാണ് അദ്ദേഹം.

കെ റെയിൽ പദ്ധതി പിണറായിക്ക് സംഭവിച്ച ഒരു അബദ്ധമായിരുന്നു. വൻകിട പദ്ധതി എന്ന നിലയിൽ കെ റയിൽ അവതരിപ്പിക്കുമ്പോൾ അതിന് കൈയടി കിട്ടുമെന്നാണ് അദ്ദേഹം കരുതിയത്. പദ്ധതിക്ക് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായില്ല. എന്നാൽ വൻതോതിൽ സ്ഥലം ഏറ്റെടുക്കുമെന്നായതോടെയാണ് എതിർപ്പുകൾ വർധിച്ചത്. ജനക്കൂട്ടം സർക്കാരിനും സി പി എമ്മിനുമെതിരെ രംഗത്തിറങ്ങി.

തൃക്കാക്കരയിൽ തോൽക്കാനുള്ള പ്രധാന കാരണം കെ റെയിൽ ആയിരുന്നു. ഇക്കാര്യം ബി ജെ പിയും പ്രതിപക്ഷവും ആദ്യഘട്ടത്തിൽ ചൂണ്ടിക്കാണിച്ചതാണ്. കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നാണ് സർക്കാർ പറഞ്ഞു നടന്നത്.

കേന്ദ്ര സർക്കാരിന്റെ സിൽവർ ലൈൻ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ്‌ കോറിഡോർ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 529 കിലോമീറ്ററിൽ പുതിയ ഒരു സ്‌റ്റാൻഡേർഡ് ഗേജ് ലൈൻ നിർമിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയിൽ സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള സർക്കാരും ഇന്ത്യൻ റെയിൽവേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ‘ എന്ന കമ്പനിയാണ് കെ റെയിൽ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്‌ഥൻമാരും. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends