Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നാണംകെട്ട് ഏമാന്‍... അവിഹിത ബന്ധം ആരോപിച്ച് പോലീസ് കോണ്‍സ്റ്റബിളിനെ ഭാര്യ പിടികൂടി; ജനങ്ങള്‍ നോക്കിനില്‍ക്കെ നാണം കെട്ട് പോലീസ്; തുടര്‍ച്ചയായി മര്‍ദ്ദിച്ച ശേഷം കോണ്‍സ്റ്റബിളിന്റെ വസ്ത്രമടക്കം യുവതി വലിച്ചുകീറി; തടയാന്‍ നോക്കിയവര്‍ക്കും കിട്ടി

17 DECEMBER 2022 09:21 AM IST
മലയാളി വാര്‍ത്ത

എത്ര വീരശൂര പരാക്രമികളായാലും വീട്ടില്‍ ഭാര്യയുടെ മുമ്പില്‍ എലിയായിരിക്കുമെന്നതാണ് നാട്ടുനടപ്പ്. അതിപ്പോള്‍ തെളിവ് സഹിതം പുറത്ത് വന്നിരിക്കുകയാണ്. അവിഹിത ബന്ധം ആരോപിച്ച് പൊലീസ് കോണ്‍സ്റ്റബിളിന് രണ്ടാം ഭാര്യയുടെ മര്‍ദ്ദനം. കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ പാര്‍ക്കില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തുടര്‍ച്ചയായി മര്‍ദ്ദിച്ച ശേഷം കോണ്‍സ്റ്റബിളിന്റെ വസത്രമടക്കം യുവതി വലിച്ചുകീറി. എന്തിനാണ് മര്‍ദ്ദനമെന്ന് തിരക്കിയ ആളുകളോട് വിവാഹ ബന്ധത്തിന് പുറത്ത് മറ്റൊരാളുമായി ബന്ധം പുലര്‍ത്തിയിതിനാണ് മര്‍ദ്ദനം എന്ന് വിശദമാക്കിയ ശേഷം യുവതി മര്‍ദ്ദനം തുടരുകയായിരുന്നു.

നൌബാസ്റ്റ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന ദുര്‍ഗേഷ് സോങ്കറിനാണ് രണ്ടാം ഭാര്യയില്‍ നിന്ന് ക്രൂര മര്‍ദ്ദനം ഏറ്റത്. അവിഹിത ബന്ധം പുലര്‍ത്തിയെന്ന ഇയാളുടെ ഭാര്യയുടെ പരാതിയില്‍ അടുത്തിടെയാണ് ഇയാളെ സേനയില്‍ നിന്ന് പുറത്താക്കിയത്. ആദ്യ ഭാര്യയുണ്ടെന്ന വിവരം മറച്ചുവച്ചായിരുന്നു ദുര്‍ഗേഷ് ഇവരെ വിവാഹം ചെയ്തത്.

ഇവര് രണ്ട് പേരുമല്ലാതെ മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചതാണ് നിലവിലെ മര്‍ദ്ദനത്തിന് കാരണമായതെന്നാണ് വിവരം. സംഭവം കണ്ടുനിന്ന ആളുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

അതേസമയം മുംബൈയില്‍ മറ്റൊരു സംഭവം അടുത്തിടെയുണ്ടായി. വനിതാ കോണ്‍സ്റ്റബിളിന്റെ നഗ്ന ചിത്രങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റിലായി. മുംബൈ പൊലീസില്‍ കോണ്‍സ്റ്റബിളായ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് അറസ്റ്റിലായിരിക്കുന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഭാര്യ അയച്ച നഗ്ന ചിത്രങ്ങള്‍ പ്രതി ഷെയര്‍ ചെയ്തുവെന്നാണ് പരാതി. നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി ഇയാള്‍ തന്നെയാണ് അടുത്ത ബന്ധുക്കളെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്.

2017ലാണ് പരാതിക്കാരിയായ മുംബൈ സ്വദേശിനിയും പൂനെ സ്വദേശിയായ പ്രതിയും വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷം ജോലി ആവിശ്യാര്‍ത്ഥം യുവതി മുംബൈയില്‍ തിരികെയെത്തി. പുനൈയില്‍ സ്വകാര്യ കമ്പനിയിലെ സ്ഥിര ജോലിക്കാരനാണ് പ്രതി. ഇതിനിടെ ഇരുവര്‍ക്കും കുഞ്ഞ് പിറക്കുകയും ചെയ്തു. കുഞ്ഞിനെ പൂനൈയില്‍ തനിക്കൊപ്പം നിര്‍ത്താന്‍ പ്രതി നിര്‍ബന്ധം പിടിച്ചിരുന്നു. അടുത്തിടെ കുഞ്ഞിനെ തനിക്കൊപ്പം മുംബൈയിലേക്ക് യുവതി കൊണ്ടുവന്നു. ഇത് പ്രതിക്ക് വൈരാഗ്യമുണ്ടാവാന്‍ കാരണമായി.

നിര്‍ബന്ധിച്ചിരുന്നു. ആദ്യ വഴങ്ങിയില്ലെങ്കിലും ഭര്‍ത്താവിനെ വിശ്വാസത്തിലെടുത്ത് പിന്നീട് ചിത്രങ്ങള്‍ നല്‍കി. നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. കുഞ്ഞിനെ മുംബൈയിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയുണ്ടായ തര്‍ക്കം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമായി. മാര്‍ച്ച് 11ാം തീയതി ഡ്യൂട്ടിയിലിരിക്കെയാണ് വനിതാ കോണ്‍സ്റ്റബിള്‍ തന്റെ നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവ് പ്രചരിപ്പിക്കുന്നതായി തിരിച്ചറിഞ്ഞത്.

മുന്‍പ് പരാതിക്കാരി സുഹൃത്തുമായി നടത്തിയ ചാറ്റും ഭര്‍ത്താവ് അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി നിയമങ്ങള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അടുത്ത്‌ടെ മറ്റൊരു സംഭവവുമുണ്ടായി. ഭക്ഷണത്തില്‍ തലമുടി കണ്ട് പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ മുടി മുറിച്ചു. 30 കാരിയായ സീമ എന്ന യുവതിയുടെ മുടിയാണ് ഭര്‍ത്താവ് സഹീറുദ്ദീന്‍ വെട്ടിയത്. പിലിഭിത്തിലെ ഗജ്‌റൗള മിലാക് ഗ്രാമത്തിലാണ് സംഭവം നടന്നത്. സീമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സഹറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.

അത്താഴം കഴിക്കുന്നതിനിടെയാണ് സഹീറുദ്ദീന് ഭക്ഷണത്തില്‍ നിന്നും മുടി കിട്ടിയത്. തുടര്‍ന്ന് സഹീറുദ്ദീനും അമ്മ സുലേഖ ഖാത്തൂണും, ഭര്‍തൃസഹോദരന്‍ സമീറുദ്ദീനും ചേര്‍ന്ന് സീമയെ മര്‍ദ്ദിച്ചു. പിന്നാലെ യുവതിയുടെ മുടി ഭര്‍ത്താവ് വെട്ടിക്കളയുകയായിരുന്നു. 7 വര്‍ഷം മുന്‍പായിരുന്നു ഇവര്‍ വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സീമ പരാതി നല്‍കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends