ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിഞ്ഞു; എരുമേലി കണ്ണിമലയിൽ പത്തു വയസുകാരി മരിച്ച അപകടം ഉണ്ടായത് ഇങ്ങനെ

എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തു വയസുകാരി മരിച്ച സംഭവം വളരെ വേദനാജനകമാണ്. 17 തീർത്ഥാടകർക്ക് പരുക്ക് പറ്റിയിരുന്നു . മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം.
ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്.പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























