നഗരഹൃദയത്തില്‍ ഗതാഗതക്കുരുക്കേറും... മാന്‍ഹോള്‍ നവീകരണത്തിന് വേണ്ടി മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ തമ്പാനൂര്‍ വരെയുള്ള റോഡ് രണ്ടാഴ്ചത്തേക്ക് അടച്ചിടും....

മാന്‍ഹോള്‍ നവീകരണത്തിന് വേണ്ടി മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ തമ്പാനൂര്‍ വരെയുള്ള റോഡ് അടച്ചിടും. ഇന്നുമുതല്‍ രണ്ടാഴ്ചത്തേക്കാണ് റെയില്‍വേ സ്റ്റേഷനിലേക്കും തമ്പാനൂര്‍ ബസ്റ്റാന്‍ഡിലേക്കുള്ള പ്രധാന റോഡ് അടച്ചിടുന്നത്.
റോഡ് അടച്ചിടുന്നതോടെ നഗരഹൃദയത്തില്‍ ഗതാഗതക്കുരുക്കേറും. ഈ റോഡിന്റെ മധ്യഭാഗത്തൂടെയാണ് മാന്‍ഹോള്‍ ഉള്ളത്. റോഡ് അടച്ചിടാതെ മാന്‍ഹോള്‍ നവീകരണം നടത്താനുമാകില്ല. നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി റോഡ് ജനുവരി നാലിന് തുറന്നുനല്‍കുമെന്നാണ് അധികൃതര്‍ .
https://www.facebook.com/Malayalivartha























