ജോലി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്കു മടങ്ങവേ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കു വാഹനാപകടത്തില്‍ ദാരുണാന്ത്യം...

ജോലി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കു വാഹനാപകടത്തില്‍ ദാരുണാന്ത്യം. അമയന്നൂര്‍ സ്വദേശി പുളിയാമാക്കല്‍ നെടുങ്കേരി എന്‍.വി.അനില്‍കുമാര്‍ (52) ആണു വീടിന്റെ മതിലില്‍ ബൈക്ക് ഇടിച്ചുമറിഞ്ഞു മരിച്ചത്. പുലര്‍ച്ചെ ആറരയോടെ മണര്‍കാട് മാലം കാവുംപടി ജംങ്ഷനിലായിരുന്നു അപകടം നടന്നത്.
ബൈക്ക് മറിഞ്ഞതോടെ തലയ്ക്കടക്കം ഗുരുതര മുറിവുകളുണ്ടായി. രക്തം വാര്‍ന്നുകിടന്ന അനില്‍കുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ ഇടതുയൂണിയന്‍ നേതാവാണ്.
"
https://www.facebook.com/Malayalivartha






















