ക്യാപ്സ്യൂളുകളാക്കി സ്വര്‍ണം കടത്തല്‍.... കരിപ്പൂര്‍ വിമാനത്താവളത്തില്‍ 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍....

ക്യാപ്സ്യൂളുകളാക്കി സ്വര്‍ണം കടത്തല്‍.... കരിപ്പൂര്‍ വിമാനത്താവളത്തില്‍ 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍....
കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി മുസമ്മിലി(23)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്.
760 ഗ്രാം സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയതെന്ന് പോലീസ്. ശനിയാഴ്ച രാവിലെ അബുദാബിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് മുസമ്മില്‍ കരിപ്പൂരിലെത്തിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോകുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ മൂന്ന് ക്യാപ്സ്യൂളുകള്‍ കണ്ടെത്തി.
"
https://www.facebook.com/Malayalivartha






















