ബാങ്ക് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിച്ചിരുന്ന ബന്ധുക്കൾ പോലും ഞെട്ടിയ ട്വിസ്റ്റ്: മരണത്തിൽ സുഹൃത്ത് അറസ്റ്റിൽ

ആത്മഹത്യയെന്ന് ബന്ധുക്കളടക്കം വിശ്വസിച്ചിരുന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ മരണത്തിൽ കാമുകൻ അറസ്റ്റില്‍. അഞ്ചല്‍ അഗസ്ത്യക്കോട് കളീക്കല്‍വീട്ടില്‍ മുകേഷ് (40) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. പത്തനാപുരത്തു സ്വകാര്യ ബാങ്കിൽ അസി.മാനേജരായിരുന്ന യുവതിയുടെ ആത്മഹത്യയെന്ന നിലയിലുള്ള മരണത്തില്‍ സംശയമോ ബന്ധുക്കളുടെ പരാതിയോ ഇല്ലാതിരുന്നിട്ടും പ്രതിയെ കണ്ടെത്താന്‍ കാരണമായത് പോലീസിന്റെ അന്വേഷണമികവാണ്. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ സീനിയർ അഡ്മിനിസ്ട്രേറ്ററും ബാങ്കിന്റെ ഐടി സപ്പോർട്ടറുമായിരുന്നു മുകേഷ്.
ഭാര്യയുമായി പിണക്കത്തിലായിരുന്ന മുകേഷ്, യുവതിക്കു വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിക്കുകയും സ്വർണം, പണം എന്നിവ കവരുകയും ചെയ്തു. ഒടുവിൽ മുഗേഷ് വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതാണ് ആത്മഹത്യയ്ക്കു കാരണമായതെന്നു പൊലീസ് പറഞ്ഞു. ഒക്ടോബർ 30നു യുവതി താമസിച്ചിരുന്ന പത്തനാപുരം ജനതാ ജംക്‌ഷനിലെ വാടക വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾക്കു പോലും പരാതിയില്ലാതെ ആത്മഹത്യയെന്ന നിലയിൽ എഴുതിത്തളളിയ കേസിൽ പൊലീസിനുണ്ടായ ചെറിയ സംശയങ്ങളാണ് തുടരന്വേഷണത്തിനു കാരണമായത്. യുവതിയുടെ ഡയറിയിൽ രേഖപ്പെടുത്തിയ മരണമൊഴിയിൽ മുകേഷ് പണവും സ്വർണവും കൈക്കലാക്കിയെന്നു സൂചിപ്പിച്ചിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിലെ മെസജുകൾ പൊലീസ് കണ്ടെത്തി. വിവാഹ വാഗ്ദാനം നൽകിയതും, പിന്മാറിയതും ഉൾപ്പെടെയുള്ള മെസേജുകൾ പൊലീസ് ശേഖരിച്ചു. ശേഷം മുഗേഷിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.യുവതിയുടെ 30 പവൻ സ്വർണം മുഗേഷിന്റെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തു.ലക്ഷക്കണക്കിനു രൂപ അക്കൗണ്ട് വഴി മുകേഷിന് കൈമാറ്റം ചെയ്തിട്ടുണ്ട്. ഇതിന്റെ കണക്ക് ശേഖരിക്കുകയാണെന്നു പൊലീസ് പറഞ്ഞു. മുകേഷിന്റെ വീട്ടിൽ നിന്നു യുവതിയുടെ ലാപ്ടോപ്പും കണ്ടെത്തി.പത്തനാപുരത്ത് യുവതിക്കു വാടക വീട് സംഘടിപ്പിച്ചു നൽകിയത് മുകേഷാണ്.
ഇവിടെ പല ദിവസങ്ങളിലും ഇയാൾ വരാറുണ്ടായിരുന്നുവെന്നു നാട്ടുകാർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.പത്തനാപുരം എസ്എച്ച്ഒ ജയകൃഷ്ണൻ, എസ്ഐ ജെ.പി.അരുൺ കുമാർ, ഉണ്ണിക്കൃഷ്ണൻ, ശബരി, രഞ്ജിത്ത്, ഷെഹീർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. മുഗേഷിനെ കോടതി റിമാൻഡ് ചെയ്തു. ആത്മഹത്യപ്രേരണ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെയുള്ളത്.
https://www.facebook.com/Malayalivartha






















