സന്ദീപ് സേനൻ എന്ന യുവ നിർമ്മാതാവിനെക്കുറിച്ച് നല്ല മതിപ്പുണ്ട്; തൊണ്ടിമുതലും ദൃക്‌സാക്ഷിയുമൊക്കെ ചെയ്ത സന്ദീപിൽ നിന്ന് ആ ജനുസ്സിൽ പെട്ട സിനിമകൾ ഇനിയും പ്രതീക്ഷിക്കാം; വർഷങ്ങളോളം കോടതി വരാന്തകളിൽ നീതിക്കായി അലയേണ്ടി വരുന്ന ജനലക്ഷങ്ങളുള്ള നമ്മുടെ നാട്ടിൽ ഈ സിനിമ ആദ്യം കാണേണ്ടത് നീതി പീഠങ്ങൾ തന്നെയാണ്; "സൗദി വെള്ളക്ക"യെ കുറിച്ച് സന്ദീപ് ജി

കുറച്ച് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വച്ച് കണ്ടപ്പോൾ പ്രിയ സുഹൃത്ത് സന്ദീപ് സേനൻ പറഞ്ഞതോർക്കുന്നു " അടുത്ത പടം ചെയ്യുന്നത് ഓപ്പറേഷൻ ജാവ ചെയ്ത തരുൺ മൂർത്തി ആണ് " . തരുണിനെ നേരിട്ട് പരിചയമില്ല . എന്നാൽ നല്ല സിനിമകൾ ചെയ്യണമെന്നാഗ്രഹമുള്ള സന്ദീപ് സേനൻ എന്ന യുവ നിർമ്മാതാവിനെക്കുറിച്ച് നല്ല മതിപ്പുണ്ട് . തൊണ്ടിമുതലും ദൃക്‌സാക്ഷിയുമൊക്കെ ചെയ്ത സന്ദീപിൽ നിന്ന് ആ ജനുസ്സിൽ പെട്ട സിനിമകൾ ഇനിയും പ്രതീക്ഷിക്കാം . "സൗദി വെള്ളക്ക"യെ കുറിച്ച് സന്ദീപ് ജി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കുറച്ച് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വച്ച് കണ്ടപ്പോൾ പ്രിയ സുഹൃത്ത് സന്ദീപ് സേനൻ പറഞ്ഞതോർക്കുന്നു " അടുത്ത പടം ചെയ്യുന്നത് ഓപ്പറേഷൻ ജാവ ചെയ്ത തരുൺ മൂർത്തി ആണ് " . തരുണിനെ നേരിട്ട് പരിചയമില്ല . എന്നാൽ നല്ല സിനിമകൾ ചെയ്യണമെന്നാഗ്രഹമുള്ള സന്ദീപ് സേനൻ എന്ന യുവ നിർമ്മാതാവിനെക്കുറിച്ച് നല്ല മതിപ്പുണ്ട് . തൊണ്ടിമുതലും ദൃക്‌സാക്ഷിയുമൊക്കെ ചെയ്ത സന്ദീപിൽ നിന്ന് ആ ജനുസ്സിൽ പെട്ട സിനിമകൾ ഇനിയും പ്രതീക്ഷിക്കാം .
"സൗദി വെള്ളക്ക" റിലീസ് ആയി ഏറെ ആയെങ്കിലും കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ വിസ്മയയിൽ നിന്ന് സിനിമ കണ്ടത് . "സിനിമയല്ല ഇത് ജീവിതം " എന്നേ പറയാനുള്ളൂ . വൈകി ലഭിക്കുന്ന നീതിയും നീതി നിഷേധമാണ് . വർഷങ്ങളോളം കോടതി വരാന്തകളിൽ നീതിക്കായി അലയേണ്ടി വരുന്ന ജനലക്ഷങ്ങളുള്ള നമ്മുടെ നാട്ടിൽ ഈ സിനിമ ആദ്യം കാണേണ്ടത് നീതി പീഠങ്ങൾ തന്നെയാണ് .
കേസ് തുടങ്ങുമ്പോൾ വാദി ആയിരുന്നവർ വർഷങ്ങൾക്ക് ശേഷം വൈരാഗ്യമൊക്കെ തീർന്ന് പ്രതിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന നിലയിലേക്ക് എത്തുമ്പോൾ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്ന് നാം തിരിച്ചറിയുന്നു . നിർമ്മാതാവ് സന്ദീപ് സേനനും സംവിധായകൻ തരുൺ മൂർത്തിക്കും സൗദി വെള്ളക്കയിലെ അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ . നല്ല സിനിമ സമ്മാനിച്ചതിന് .
https://www.facebook.com/Malayalivartha






















