കണ്ടെയ്‌നര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

നെടുമ്പാശ്ശേരി ദേശീയപാത കരിയാട് വളവില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ആമ്പലൂര്‍ പുലക്കാട്ടുക്കര കുട്ടംകുളങ്ങര വീട്ടില്‍ വിജയന്റെ മകന്‍ പ്രശാന്താണ് (36) മരിച്ചത്. ഇന്നലെ രാത്രി 12ന് ശേഷമായിരുന്നു അപകടം നടന്നത്.
എറണാകുളത്ത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാരനായ പ്രശാന്ത് ജോലി കഴിഞ്ഞ് ആമ്പലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പിറകില്‍ വന്ന കണ്ടെയ്‌നര്‍ലോറി വളവ് തിരിഞ്ഞ് മറികടക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് സൂചന. തല്‍ക്ഷണം ജീവന്‍ നഷ്ടമായി.
വഴിയാത്രക്കാര്‍ അറിയിച്ച പ്രകാരം അങ്കമാലി അഗ്‌നി രക്ഷാസേനയില്‍നിന്ന് ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കെ സോമന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഭാര്യ കൊടകര ചെങ്ങാടന്‍ കുടുംബാംഗം അശ്വനി (ദുബായ് ).10 ദിവസം മുമ്പാണ് അശ്വനി ലീവ് കഴിഞ്ഞ് ദുബായിലേക്ക് മടങ്ങിയത്. മകന്‍: അര്‍ണവ് ( നാലര വയസ്). അമ്മ: പ്രഭാവതി. സംസ്‌കാരം ഞായറാഴ്ച .
"https://www.facebook.com/Malayalivartha






















