സർക്കാർ ഉദ്യോഗസ്ഥരെ പൊക്കാൻ എലിക്കെണി ഒരുക്കി പിണറായി... സെക്രട്ടേറിയറ്റിൽ ഭൂകമ്പം! അന്ത്യശാസനവുമായി ചീഫ് സെക്രട്ടറി

സർക്കാർ ഓഫീസുകളിലെ പഞ്ചിങ് സംവിധാനം കർശനമാക്കണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയിയുടെ അന്ത്യശാസനം. അടുത്തമാസം ഒന്നാം തീയതി മുതൽ ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്നാണ് നിർദേശം. സെക്രട്ടറിയേറ്റിലും കളക്‌ട്രേറ്റിലുമടക്കം പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
മുൻപും ബയോമെട്രിക് പഞ്ചിങ് കർശനമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. പല തവണ പഞ്ചിംഗ് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അന്ത്യശാസനം നൽകിയിരിക്കുന്നത്. ജീവനക്കാരുടെ ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 2023 ജനുവരി ഒന്ന് മുതൽ ഇക്കാര്യം നടപ്പിലാക്കണമെന്നാണ് നിർദേശം.
2018 ജനുവരി ഒന്ന് മുതൽ ബയോമെട്രിക് പഞ്ചിങ് സെക്രട്ടേറിയറ്റിൽ നിലവിലുണ്ട്. 2018 നവംബർ 1 മുതൽ മുഴുവൻ സർക്കാർ ഓഫീസിലേക്കും ഇതു വ്യാപിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. അത് ഇതുവരെ നടക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ജീവനക്കാരുടെ ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് കർശന നിർദ്ദേശം.
ബയോമെട്രിക് നിർദേശങ്ങൾനടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതിയൊന്നും കാണുന്നില്ലെന്നും, മാർഗ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ് മേധാവികൾ കർശന നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താനും, ജോലി സമയത്ത് ജീവനക്കാർ ഓഫീസിലുണ്ടെന്ന് ഉറപ്പാക്കാനുമൊക്കെയാണ് ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കണമെന്ന് നിർദേശം നൽകാൻ കാരണം.
ഒരു കാരണവശാലും ഇനി സമയം നീട്ടിനൽകില്ലെന്നാണ് കലക്ടർമാർക്കും വകുപ്പ് മേധാവികൾക്കുമുള്ള ഉത്തരവ്. രാജ്ഭവൻ, ഹൈക്കോടതി, പിഎസ്‌സി വിവരാവകാശ കമ്മീഷൻ ഓഫീസ്, സർവകലാശാലകൾ തുടങ്ങി എല്ലാ ഓഫീസുകൾക്കും ഉത്തരവ് ബാധകമാണ്.
സെക്രട്ടറിയേറ്റിൽ ജീവനക്കാരുടെ മുങ്ങൽ തടയാൻ അടുത്ത ഘട്ടം എന്ന നിലയിൽ ഇപ്പോൾ ആക്‌സസ് കൺട്രോൾ സംവിധാനം നടപ്പിലാക്കും. രാവിലെ പഞ്ച് ചെയ്ത് ഓഫീസിൽ നിന്നും പുറത്തുപോയി തിരികെ വന്ന് വൈകീട്ട് ഔട്ട് പഞ്ച് ചെയ്യാൻ കഴിയുന്ന പഴുത് ഒഴിവാക്കാനാണിത്. പഞ്ചിംഗ് കാർഡുമായി ഓഫീസിന് പുറത്തേക്ക് പോകുന്ന സമയമടക്കം അക്‌സസ് കാർഡ് ഉപയോഗിച്ച് തിരിച്ചറിയാനാകും.
ഇതിനു ശേഷം ബോഡി സ്കാൻ ഉൾപ്പെടെ നടപ്പിലാക്കാനാണ് നീക്കം. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തു വന്നെങ്കിലും സർക്കാർ അതൊന്നും കേട്ട ഭാവം പോലും നടക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരെ ഒതുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി തന്നെയാണ് എടുത്തത്. മുഖ്യമന്ത്രി പറഞ്ഞാൽ പോലും സെക്രട്ടേറിയറ്റിൽ ഒന്നും നടക്കുന്നില്ല എന്നതാണ് സെക്രട്ടേറിയറ്റിലെ അവസ്ഥ.
സെക്രട്ടേറിയറ്റിലെ പോസ്റ്ററുകളും ഫ്ലക്സുകളും നീക്കിയത് ഇതിൻെറ ആദ്യ പടിയാണ്. ഇനി സെക്രട്ടറിയറ്റിൽ പോസ്റ്റർ ഒട്ടിച്ചാൽ 500 രൂപ പിഴ നൽകേണ്ടി വരും. സെക്രട്ടറിയറ്റിൽ നോട്ടീസ് വിതരണവും നിർത്തി. സിപിഎം നേതാക്കൾ പത്തി മടക്കി സെക്രട്ടറിയറ്റ്ബി കാനുളളിൽ ഒളിച്ചിരിക്കുകയാണ് ഇപ്പോൾ. കോൺഗ്രസും ബിജെപിയും സർക്കാർ തീരുമാനങ്ങൾ അംഗീകരിച്ച മട്ടിലാണ്.
കാലങ്ങളോളം കെട്ടിക്കിടക്കുന്ന ഫയലുകകളും അവയിൽ കുരുങ്ങിക്കിടക്കുന്ന ജീവിതങ്ങളും നിരവധിയാണ്. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഉദ്യോഗസ്ഥ അലംഭാവം തുടച്ചു നീക്കുക ഇടത് സർക്കാരിൻറെ പ്രഖ്യാപിത നയമായിരുന്നു. സീറ്റിൽ ആളുണ്ടെന്ന് ഉറപ്പാക്കാനും സർക്കാർ സേവനങ്ങൾ ഓൺലൈനാക്കി ലഘൂകരിക്കാനും അടക്കം എല്ലാം പദ്ധതികൾ പലതുവന്നു.
മെഗാ അദാലത്തുകൾ മുതൽ ഉദ്യോഗസ്ഥ വിന്യാസത്തിൽ വരെ മാറ്റങ്ങൾ പരീക്ഷിച്ചു. എന്നിട്ടും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുന്ന ഫയലുകളുടെ നീക്കത്തിന് പ്രതീക്ഷിച്ച വേഗമില്ല. സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലായി പ്രതിമാസം ഉണ്ടാകുന്നത് ശരാശരി 20000 ഫയളാണ്. കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്താൽ പകുതിയോളം വസ്തു വ്യവഹാരങ്ങളും കെട്ടിട നിർമ്മാണ തർക്കവും അപ്പീലുകളും. ജീവനക്കാരുടെ സർവ്വീസ് വിഷയങ്ങൾ മാത്രം 20 ശതമാനത്തോളം വരും.
അത്യാവശ്യ ഫയലുകൾ മാത്രമാണ് മൂന്ന് മാസത്തിലൊരിക്കൽ നടത്തുന്ന ഫയൽ അദാലത്തുകളിൽ പരിഗണിക്കുന്നത്. കൊവിഡിന് 1.98 ലക്ഷം ഫയലുകൾ പരിഗണിച്ച മെഗാ അദാലത്തിൽ തീർപ്പാക്കിയത് 68000 ഫയൽ മാത്രമാണ്. ഫയൽ നീക്കത്തിന് തടസം അത് പരിഗണിക്കേണ്ട ഉദ്യോഗസ്ഥരുടെ തട്ടുകളാണെന്ന് തിരിച്ചറിഞ്ഞ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ വിന്യാസം പൊളിച്ചെഴുതി. കൊവിഡ് ഭീഷണി അകന്ന് ഓഫീസ് പ്രവർത്തനം സാധാരണ നിലയിലായിട്ടം തീർപ്പാകാതെ കുമിഞ്ഞ് കൂടിയ ഫയലുകളുടെ എണ്ണം അടിയന്തരമായി എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത് കഴിഞ്ഞ ദിവസമാണ്.
സെക്രട്ടേറിയറ്റിലെ 44 പ്രധാന വകുപ്പുകൾ ഓഗസ്റ്റ് 22 നകം ഓൺലൈൻ സർവ്വീസിലേക്ക് മാറണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശമുണ്ട്. 600 ഓളം സേവനങ്ങൾ ഇതിനകം ഡിജിറ്റലായി. സെക്രട്ടേറിയറ്റിന് പുറത്തുള്ള 300 ഓളം സർക്കാർ ഓഫീസുകൾ കൂടി ഓൺലൈനാകുന്നതോടെ സിഎം ഡാഷ്ബോർഡിലേക്ക് മാറ്റം സാധ്യമാകുമെന്നാണ് കണക്കുകൂട്ടൽ. ഗുജറാത്ത് മോഡലിന്റെ നല്ല വശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനം.
എല്ലാ സ്ഥാപനങ്ങളിലെയും ബയോമെട്രിക്ക് പഞ്ചിംഗ് മെഷീൻ സ്പാർക്കുമായി ബന്ധിപ്പിക്കാൻ സർക്കാർ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഫയൽ നീക്കം കാര്യക്ഷമമാക്കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉറപ്പാക്കാനും സ്വീകരിക്കുന്ന നടപടികൾ ഭരണനിർവ്വഹണത്തിൽ എന്ത് ഗുണമുണ്ടാക്കുമെന്നാണ് ഇനി അറിയാനുള്ളത്.
https://www.facebook.com/Malayalivartha






















