Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പിണറായിയുടെ ചിരകാല സ്വപ്നം തകർത്ത് മോദി... ഈ ചതി മറക്കില്ല.... മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയായി

17 DECEMBER 2022 02:49 PM IST
മലയാളി വാര്‍ത്ത

കെ റെയിലിനെക്കാൾ അല്ലെങ്കിൽ അതിനെക്കാൾ മികച്ച തരത്തിൽ വന്ദേഭാരതിനെ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. മോദിയുടെ ഈ ആക്ഷൻ പ്ലാനിൽ ജനങ്ങൾ ആകെ ത്രില്ലടിച്ചിരിക്കുകയാണ്. കാരണം ആർക്കും വീടോ വസ്തുവോ ഒന്നും നഷ്ടപ്പെടുന്നില്ല. മറിച്ച് നിലവിലുള്ള റെയിൽ ​ഗതാ​ഗതം ഉപയോദിച്ച് തന്നെ മുന്നോട്ട് നീങ്ങാനാകും. സ്‌റ്റാൻഡേഡ്‌ ഗേജിൽ ഓടുന്ന വന്ദേഭാരത്‌ ട്രെയിനുകൾ നിർമിക്കാനൊരുങ്ങി റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറിയിലാണ് ഇതിന്റെ നിർമാണം നടക്കുന്നത്.

പ്രാരംഭനടപടികൾ തുടുങ്ങിയിട്ടുണ്ട് സൂചനകളും ലഭിക്കുന്നുണ്ട്. നിലവിൽ കേരളത്തിലോടുന്ന ട്രെയിനുകൾ എല്ലാം ബ്രോഡ് ​ഗേജാണ്. അതുകൊണ്ട് വന്ദേഭാരതിനായി വേറെ ട്രാക്ക് നിർമ്മിക്കേണ്ടി വരില്ല. ഒപ്പം വളവുകൾ നിവർത്തിയാൽ മാത്രം മതിയാകും. പാളത്തിന് കൂടുതൽ ബലം കൂടി പകർന്നാൽ പിന്നെ പേടിക്കേണ്ട ആവശ്യകതയുണ്ടാകില്ല. ബ്രോഡ്‌ ഗേജിലുള്ള വന്ദേഭാരത്‌ ട്രെയിനുകൾക്കു മണിക്കൂറിൽ 200 കിലോമീറ്റർ ശേഷിയുണ്ടെങ്കിലും 130-160 കി.മീ. വേഗത്തിലാകും ഓടുക.

പരീക്ഷണയോട്ടത്തിൽ 180 കി.മീറ്ററിലധികം വേഗം കൈവരിച്ചെങ്കിലും തുടക്കത്തിൽ ശരാശരി 80-100 കി.മീ. വേഗത്തിലാണു പല പാതകളിലെയും സർവീസ്‌ ഓടിക്കാറുള്ളത്. സ്‌റ്റാൻഡേഡ്‌ ഗേജിനായി നിർമിക്കുന്ന ട്രെയിനുകളുടെ പരീക്ഷണയോട്ടം രാജസ്‌ഥാനിലാകും നടത്തുന്നത്. ഇതിനുള്ള പാളങ്ങളും തദ്ദേശികമായി വികസിപ്പിക്കും.

സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ല. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവർത്തനങ്ങൾക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക്തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടി ഉണ്ടാകും.

2020 ൽ ഡി പിആർ സമർപ്പിച്ചിട്ടും കേന്ദ്രാനുമതിയിൽ ഇതുവരെ തീരുമാനം ഒന്നുമില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടർപ്രവർത്തനങ്ങൾ എന്നാണ് നിലവിലെ ധാരണ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സിൽവർലൈൻ സർവ്വേക്ക് വേണ്ടി മഞ്ഞ കുറ്റിയിടൽ അവസാനിപ്പിച്ചത്.

വന്ദേഭാരത്‌ പദ്ധതി പൂർണമായും റെയിൽവേയുടെ മേൽനോട്ടത്തിലാണ്‌. കേരളത്തിൽ പദ്ധതി നടപ്പാക്കാൻ പുതിയ അലൈൻമെന്റ്‌ കണ്ടെത്തേണ്ടിവരും. രാജ്യത്തു രണ്ടുവർഷത്തിനുള്ളിൽ 400 വന്ദേഭാരത്‌ ട്രെയിനുകൾ നിർമിക്കുമെന്നാണു കഴിഞ്ഞ കേന്ദ്രബജറ്റിലെ പ്രഖ്യാപനം.
ആസാദി കാ അമൃത്‌ മഹോത്സവത്തിന്റെ ഭാഗമായി 75 ആഴ്‌ചകൊണ്ട്‌ 75 വന്ദേഭാരത്‌ ട്രെയിനുകൾ നിർമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. സ്‌റ്റാൻഡേഡ്‌ ഗേജ്‌ വന്ദേഭാരത്‌ ട്രെയിനുകൾ യൂറോപ്യൻ രാജ്യങ്ങളിലേക്കു കയറ്റിയയയ്‌ക്കാനും പദ്ധതിയുണ്ട്‌.

കെ റെയിലിന് കത്തുകളയച്ചിട്ടും മറുപടിയില്ലെന്ന് റയിൽവേ ബോർഡ് കേരള ഹൈക്കോടതിയെ രണ്ട് മാസം മുൻപ് അറിയിച്ചിരുന്നു. സിൽവർ ലൈനിന് എത്ര റെയിൽവേ ഭൂമി വേണ്ടി വരും. എത്ര സ്വകാര്യ ഭൂമി വേണം തുടങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടിയും ദില്ലിയിലെത്തിയിട്ടില്ല. നിലവിലെ റെയിൽവേ ലൈനിൽ എവിടെയെല്ലം ക്രോസിംഗുകൾ വരുമെന്ന ചോദ്യവും അങ്ങനെ തന്നെ നിൽക്കുന്നു.

സാമൂഹികാഘാതം പഠനം നടത്തി മാത്രമേ സിൽവർ ലൈനുമായി മുൻപോട്ട് പോകാവൂയെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. ആയിരം കോടി രൂപക്ക് മുകളിലുള്ള പദ്ധതിയായതിനാൽ സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും സിൽവർ ലൈൻ പദ്ധതിക്ക് അനിവാര്യമാണ്. സിൽവർ ലൈനിനായി വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം കൈമലർത്തിയതും തിരിച്ചടിയായിരുന്നു.

സിൽവർ ലൈനിൽ പിണറായിയുടെ പേരു ചീത്തയായെന്ന വസ്തുത മുഖ്യമന്ത്രിയുടെ പി.ആർ.ടീം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. സി പി ഐ ഉൾപ്പെടെയുള്ള കക്ഷികൾ എതിർപ്പിലൂടെ മേനിപിടിപ്പിച്ച പദ്ധതി താൻ നടത്തുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പിണറായി കരുതുന്നു. ഇതാണ് പി.ആർ.ടീം അദ്ദേഹത്തിന് നൽകിയ ഉപദേശം. അത് അക്ഷരംപ്രതി അനുസരിക്കുകയാണ് അദ്ദേഹം.

തൃക്കാക്കരയിൽ തോൽക്കാനുള്ള പ്രധാന കാരണം കെ റെയിൽ ആയിരുന്നു. ഇക്കാര്യം ബി ജെ പിയും പ്രതിപക്ഷവും ആദ്യഘട്ടത്തിൽ ചൂണ്ടിക്കാണിച്ചതാണ്. കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നാണ് സർക്കാർ പറഞ്ഞു നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends