Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ജോലി സമയത്ത് മുങ്ങുന്ന വിരുതൻമാരെ പൊക്കും... സഖാക്കൾ മുള്ളി തുടങ്ങി... സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ്

17 DECEMBER 2022 02:52 PM IST
മലയാളി വാര്‍ത്ത

2018 ജനുവരി ഒന്ന് മുതൽ ബയോമെട്രിക് പഞ്ചിങ് സെക്രട്ടേറിയറ്റിൽ നിലവിലുണ്ട്. 2018 നവംബർ 1 മുതൽ മുഴുവൻ സർക്കാർ ഓഫീസിലേക്കും ഇതു വ്യാപിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. അത് ഇതുവരെ നടക്കാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റിലും കളക്‌ട്രേറ്റിലുമടക്കം പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് കർശന നിർദ്ദേശം.

മുൻപും ബയോമെട്രിക് പഞ്ചിങ് കർശനമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. പല തവണ പഞ്ചിംഗ് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അന്ത്യശാസനം നൽകിയിരിക്കുന്നത്. ജീവനക്കാരുടെ ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 2023 ജനുവരി ഒന്ന് മുതൽ ഇക്കാര്യം നടപ്പിലാക്കണമെന്നാണ് നിർദേശം.

ബയോമെട്രിക് നിർദേശങ്ങൾനടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതിയൊന്നും കാണുന്നില്ലെന്നും, മാർഗ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ്‌ മേധാവികൾ കർശന നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താനും, ജോലി സമയത്ത് ജീവനക്കാർ ഓഫീസിലുണ്ടെന്ന് ഉറപ്പാക്കാനുമൊക്കെയാണ് ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കണമെന്ന് നിർദേശം നൽകാൻ കാരണം.

സെക്രട്ടറിയേറ്റിൽ ജീവനക്കാരുടെ മുങ്ങൽ തടയാൻ അടുത്ത ഘട്ടം എന്ന നിലയിൽ ഇപ്പോൾ ആക്‌സസ് കൺട്രോൾ സംവിധാനം നടപ്പിലാക്കും. രാവിലെ പഞ്ച് ചെയ്ത് ഓഫീസിൽ നിന്നും പുറത്തുപോയി തിരികെ വന്ന് വൈകീട്ട് ഔട്ട് പഞ്ച് ചെയ്യാൻ കഴിയുന്ന പഴുത് ഒഴിവാക്കാനാണിത്. പഞ്ചിംഗ് കാർഡുമായി ഓഫീസിന് പുറത്തേക്ക് പോകുന്ന സമയമടക്കം അക്‌സസ് കാർഡ് ഉപയോഗിച്ച് തിരിച്ചറിയാനാകും.

ഇതിനു ശേഷം ബോഡി സ്കാൻ ഉൾപ്പെടെ നടപ്പിലാക്കാനാണ് നീക്കം. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തു വന്നെങ്കിലും സർക്കാർ അതൊന്നും കേട്ട ഭാവം പോലും നടക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരെ ഒതുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി തന്നെയാണ് എടുത്തത്. മുഖ്യമന്ത്രി പറഞ്ഞാൽ പോലും സെക്രട്ടേറിയറ്റിൽ ഒന്നും നടക്കുന്നില്ല എന്നതാണ് സെക്രട്ടേറിയറ്റിലെ അവസ്ഥ.

കാലങ്ങളോളം കെട്ടിക്കിടക്കുന്ന ഫയലുകകളും അവയിൽ കുരുങ്ങിക്കിടക്കുന്ന ജീവിതങ്ങളും നിരവധിയാണ്. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഉദ്യോഗസ്ഥ അലംഭാവം തുടച്ചു നീക്കുക ഇടത് സർക്കാരിൻറെ പ്രഖ്യാപിത നയമായിരുന്നു. സീറ്റിൽ ആളുണ്ടെന്ന് ഉറപ്പാക്കാനും സർക്കാർ സേവനങ്ങൾ ഓൺലൈനാക്കി ലഘൂകരിക്കാനും അടക്കം എല്ലാം പദ്ധതികൾ പലതുവന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends