തിരുവനന്തപുരത്തെ ഈ റോഡ് അടച്ചു...ഇനി തുറക്കുന്നത് ജനുവരിയിൽ മാത്രം...വലഞ്ഞ് തിരിഞ്ഞ് യാത്രക്കാർ..വിവിധ ഭാഗങ്ങളില്‍ നിന്നു തമ്പാനൂരിലേക്ക് വരുന്ന വാഹനങ്ങളെ പാളയം പബ്ലിക് ലൈബ്രറി മേൽപാലം വഴിയും, തൈക്കാട് മേൽപാലം വഴിയുമായി തിരിച്ചുവിടും..

തിരുവനന്തപുരം മോഡല്‍ സ്കൂള്‍ ജംക്ഷൻ മുതല്‍ തമ്പാനൂർ അരിസ്റ്റോ ജംക്ഷൻ വരെയുള്ള റോഡ് അറ്റകുറ്റപ്പണിയ്ക്കായി അടച്ചു. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡ് അടച്ചതോടെ നാട്ടുകാര്‍ ദുരിതത്തിലായി. അഴുക്കുചാലും ആൾനൂഴികളും നന്നാക്കുന്നതിനുവേണ്ടി അടച്ചറോഡ് ജനുവരി നാലിനു തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്
വിവിധ ഭാഗങ്ങളില്‍ നിന്നു തമ്പാനൂരിലേക്ക് വരുന്ന വാഹനങ്ങളെ പാളയം പബ്ലിക് ലൈബ്രറി മേൽപാലം വഴിയും, തൈക്കാട് മേൽപാലം വഴിയുമാണ് തിരിച്ചുവിടുന്നത്. നിലവിലുള്ള രണ്ടു അഴുക്കുചാല്‍ ആൾനൂഴികൾ മാറ്റി പുതിയസ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഗതാഗത നിയന്ത്രണം. ഇതറിയാതെ നഗരത്തിലെത്തിയവര്‍ ആകെ വലഞ്ഞു. ഏറ്റവും കൂടുതല്‍ തദ്ദേശിയരും, വിദേശിയരും എത്തുന്ന ക്രിസ്മസ് ,നവവല്‍സരക്കാലത്തെത്തിയ നിയന്ത്രണം വ്യാപാരികളെയും വിഷമത്തിലാക്കി. നഗരമധ്യത്തില്‍ ചെയ്യുന്ന അറ്റകുറ്റപ്പണി വേഗത്തിലാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha






















