അട്ടപ്പാടിയിൽ വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാർ; പശുക്കളെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് വീണ്ടും പുലിയിറങ്ങി. അട്ടപ്പാടിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ പറയുന്നു. കൂടാതെ രണ്ടു പശുക്കളെ പുലി കടിച്ച് കൊന്നിട്ടതായും നാട്ടുകാർ പറയുന്നു. മാത്രമല്ല പുതൂർ പഞ്ചായത്ത് ആലാമരം സ്വദേശി കനകരാജിൻ്റെ ഒന്നര വയസ്സ് പ്രായമായ രണ്ട് പശുക്കളെയാണ് പുലി കടിച്ച് കൊന്നത്.
അതേസമയം വീടിനടുത്തുള്ള തോട്ടത്തിൽ കെട്ടിയിട്ട പശുക്കളെയാണ് കടിച്ചു കൊന്നിരിക്കുന്നത്. പുലർച്ചെയോടെ പുലിയിറങ്ങിയതായാണ് സംശയിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പുതൂർ പഞ്ചായത്തിലെ ആലാമരമേട്ടിൽ തോട്ടത്തിൽ കെട്ടിയിട്ട രണ്ട് പശുക്കളെ പുലി പിടിച്ചു.
അതുപോലെ പശുക്കളെ പുലി കടിച്ച് കൊന്നിട്ടതായി നാട്ടുകാർ പറയുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്. മാത്രവുമല്ല ഒന്നിനെ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















