Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നവേത്ഥാനമെന്ന തബല. കൊട്ടി കേറി പിണറായി. വെള്ളാപ്പള്ളിയും കൂട്ടരും. കുറ്റിപറിച്ചോടി.

17 DECEMBER 2022 03:40 PM IST
മലയാളി വാര്‍ത്ത

പിണറായിയുടെ നവേത്ഥാനത്തിന് മറകൂട പിടിച്ചു നിന്ന വെള്ളാപ്പള്ളി നടേശനും മറ്റ് പിന്നോക്ക സമുദായ നേതാക്കള്‍ക്കും അനുഭവിക്കേണ്ടി വരുന്ന ജാതിയ വേര്‍തിരിവാണ്. ശബരിമല സത്രീപ്രവേശനത്തില്‍ കാണിച്ച നവേത്ഥാനമൊന്നും ക്ഷേത്ര മേല്‍ശാന്തി നിയമനത്തില്‍ ഇടതുപക്ഷം കാണിക്കുന്നില്ലെന്ന പരാതി ശക്തിയാവുകയാണ്. ശബരിമല ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ ഹിന്ദുമതത്തിലെ മറ്റ് സമുദായക്കാരേയും പരിഗണിക്കണമെന്ന വിഷയത്തിലാണ് സര്‍ക്കാരും നവേത്ഥാനക്കാരും അകലുന്നത്.

ശബരിമല മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായി മാറി. മേല്‍ശാന്തി നിയമനം സംബന്ധിച്ച കേരള സര്‍ക്കാറിന്റെ നിലപാട് കോടതിയില്‍ ഇന്ന് വ്യക്തമാക്കും. അതേസമയം, ശബരിമല മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്.

മേല്‍ശാന്തി നിയമനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് സിജിത്ത് ടി.ല്‍, വിജീഷ് പി.ആര്‍, സി.വി. വിഷ്ണു നാരായണന്‍ എന്നിവരാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. ഡിസംബര്‍ മൂന്നിന് ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രന്‍, പി.ജി അജിത്ത് കുമാര്‍ എന്നിവര്‍ അംഗങ്ങളായ ദേവസ്വം ബെഞ്ച് കേസ് പ്രത്യേകമായി പരിഗണിച്ചിരുന്നു. െ

അതേസമയം, ഇടതു സര്‍ക്കാര്‍ രൂപീകരിച്ച നവോഥാന സമിതിയുടെ സെക്രട്ടറി പി. രാമഭദ്രന്‍ ദേവസ്വം നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ശാന്തി നിയമനത്തിലെ അയിത്താചരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് മലയരയ മഹാസഭയും ആവശ്യപ്പെട്ടു.

ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന നിലപാട് പച്ചയായ ജാതി വിവേചനവും അയിത്താചരണവുമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിരുന്നു. ഡിസംബര്‍ 15ന് പുറത്തിറങ്ങിയ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

ഹൈകോടതി മുന്‍പാകെ ജാതി വിവേചനത്തിനെതിരെ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവോഥാന സമിതിയും എസ്.എന്‍.ഡി.പിയും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. സി.പി.ഐ സാംസ്‌കാരിക സംഘടനയായ യുവ കലാസാഹിതിയും ദേവസ്വം ബോര്‍ഡ് നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്.

ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുവര്‍ത്തിക്കുന്ന പിന്തിരിപ്പന്‍ നിലപാട് പച്ചയായ ജാതി വിവേചനവും അയിത്തവുമാണ്. ഇത് തിരുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരും കേരള സമൂഹവും ഏറ്റെടുക്കണമെന്നും എസ ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു.

 ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുമ്പോള്‍ ജാതി വിവചനം നടത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് 2002 ല്‍ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. അതിന് പുറമേ 2014 ല്‍ കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാരെ നിയമിക്കുമ്പോള്‍ ജാതി വിവേചനം പാടില്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവും ഇറക്കിയിരുന്നു. ഈ അഞ്ച് ദേവസ്വം ബോര്‍ഡുകളും ജാതി പരിഗണനയിലാണിപ്പോളും നിയമനം നടത്തുന്നത്.

ശബരിമലയില്‍ മേല്‍ശാന്തിയെ കൂടാതെ ഉള്‍കഴകം എന്ന പേരില്‍ ദേവസ്വം ബോര്‍ഡിന്റെ തന്നെ കീഴ്ശാന്തി തസ്തികയുണ്ട്. സീനിയോറിറ്റിയുടെ പേരില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഈ നിയമനത്തിനും അബ്രാഹ്മണരെ പരിഗണിക്കാറില്ല. ഏറ്റുമാനൂര്‍, വൈക്കം ക്ഷേത്രങ്ങളില്‍ കീഴ്ജാതിക്കാര്‍ വരുമെന്നതിന്റെ പേരില്‍ കഴകം തസ്തികകള്‍ പോലും ഒഴിച്ചിടുകയാണ് പതിവ്.

പല പ്രമുഖ ക്ഷേത്രങ്ങളിലും തന്ത്രിസ്ഥാനവും മേല്‍ശാന്തി പദവിയും കാരായ്മയാണ്. അതായത് പ്രത്യേക കുടുംബത്തിന് പാരമ്പര്യാവകാശമാണ്. ശ്രീകോവിലുകള്‍ അബ്രാഹ്മണര്‍ക്ക് അപ്രാപ്യമാക്കുന്ന മറ്റൊരു സംവിധാനമാണിത്. പ്രത്യേക കുടുംബങ്ങളില്‍ അനന്തരാവകാശികള്‍ ഇല്ലെങ്കിലോ പദവി വേണ്ടെന്ന് വയ്ക്കുകയോ ചെയ്താല്‍ മാത്രമാണ് ഈ തസ്തികളിലേക്ക് മറ്റുള്ളവരെ നിയമിക്കൂ. കാരായ്മ സമ്പ്രദായം എടുത്തുകളയേണ്ട കാലമായെന്നാണ് വെള്ളാപ്പള്ളി നടേശന്‍െ വാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends