Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മരണക്കയത്തില്‍ അകപ്പെട്ടയാള്‍ അവസാന രക്ഷപ്പെടലിനായി കച്ചിതുരുമ്പിലും കയറി പിടിക്കുമെന്നു പറഞ്ഞ പോലെയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഗതി. രക്ഷപ്പെടാനായി ബസില്‍ സ്‌കൂളും, ചായക്കടയും , ബെഡ്‌റൂമും, എന്തിന് കല്യാണ പന്തല്‍ വരെ ഒരുക്കി നോക്കി.

17 DECEMBER 2022 03:49 PM IST
മലയാളി വാര്‍ത്ത

മരണക്കയത്തില്‍ അകപ്പെട്ടയാള്‍ അവസാന രക്ഷപ്പെടലിനായി കച്ചിതുരുമ്പിലും കയറി പിടിക്കുമെന്നു പറഞ്ഞ പോലെയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഗതി. രക്ഷപ്പെടാനായി ബസില്‍ സ്‌കൂളും, ചായക്കടയും , ബെഡ്‌റൂമും, എന്തിന് കല്യാണ പന്തല്‍ വരെ ഒരുക്കി നോക്കി. എന്നിട്ടും വിചാരിച്ചത്ര പുരോഗതിയുണ്ടായില്ല. ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴാണ് പരസ്യം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. പരസ്യ വരുമാനം നഷ്ടപ്പെട്ടു എന്നു മാത്രമല്ല. അതിലൂടെ നടത്തിയിരുന്ന ചിലവുകള്‍ പരിഹരിക്കാനും കഴിയാത്ത അവസ്ഥയുമായി.

നിരവധി കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും കൃത്യമായി ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേയ്ക്ക് സാമ്പത്തിക സ്ഥിതിയും വരുമാനവും കുറഞ്ഞു കൊണ്ടിരിക്കുന്നു. എന്നിട്ടും വകുപ്പിനെ രക്ഷപ്പെടുത്താന്‍ ഗതാഗത മന്ത്രിയുടെ ഭാഗത്ത് നിന്നും കാതലായ ഇടപെടലുണ്ടാകാത്തത് ആശങ്കയുളവാക്കുന്നതാണ്.

ബസുകളില്‍ പരസ്യം പതിക്കുന്നതിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെ.എസ്.ആര്‍.ടി.സി. സുപ്രീംകോടതിയെ സമീപിച്ചു. ഒമ്പതിനായിരം കോടി രൂപയുടെ കടമുള്ളപ്പോഴും പൊതുസേവനം നടത്തുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് പ്രതിമാസം ഒന്നരക്കോടിയുടെ പരസ്യവരുമാനമാണ് ഹൈക്കോടതി ഉത്തരവുകാരണം നഷ്ടമാവുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേചെയ്യണമെന്നും കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെട്ടു.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നും അഡ്വ. ദീപക് പ്രകാശ് വഴി ഫയല്‍ചെയ്ത ഹര്‍ജിയില്‍ കെ.എസ്.ആര്‍.ടി.സി. ചൂണ്ടിക്കാട്ടി. ഹൈക്കോടതി സ്വമേധയാ കേസെടുത്താണ് പരസ്യംപാടില്ലെന്ന ഉത്തരവിറക്കിയത്. എന്നാല്‍, സ്വമേധയാ കേസെടുക്കുന്നതിനുമുമ്പ് ഇത് ചീഫ് ജസ്റ്റിസിന് മുന്നില്‍വെച്ചിട്ടില്ല. അതിനാല്‍ നടപടിക്രമം പാലിച്ചില്ല. ശബരിമല സര്‍വീസിന് അനുമതിയുള്ളത് കെ.എസ്.ആര്‍.ടി.സി.ക്ക് മാത്രമാണ്.


പ്രതിദിനം ഒരുലക്ഷംവരെ തീര്‍ഥാടകരെത്തുന്ന ശബരിമലയിലെ സര്‍വീസിനായി 500 ബസുകള്‍ മാറ്റിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ശബരിമല സര്‍വീസുകളെയും ബാധിക്കും. സ്വമേധയാ വിഷയങ്ങളില്‍ കോടതികള്‍ ഇടപെടുന്നതിനെ സ്വാഗതംചെയ്യുന്നു. അതുപക്ഷേ, നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം.

കേരള മോട്ടോര്‍ വാഹനച്ചട്ടപ്രകാരം ആവശ്യമായ അനുമതികള്‍ നേടിയാണ് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുന്നത്. ഹൈക്കോടതി ഉത്തരവിന്റെയും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് 545 ബസുകളില്‍ പരസ്യം പതിച്ചത്. എന്നാല്‍, ഹൈക്കോടതി ഉത്തരവുപ്രകാരം പരസ്യവരുമാനം ഇല്ലാതായെന്നും ഹര്‍ജിയില്‍ പറയുന്നു.

വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ബസുകളെ പരസ്യം കൊണ്ട് മൂടാനാകില്ലെന്ന് പറഞ്ഞത്. ബസ്സുകളുടെ പിന്നിലും വശങ്ങളിലും പരസ്യം പതിക്കാനുള്ള നിയമപരമായ അനുമതി ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ മറുപടി. അതേസമയം പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നത് എന്ന് സര്‍ക്കാര്‍ അറിയിച്ചു.. കെഎസ്ആര്‍ടിസി പ്രതിസന്ധി നേരിടുന്ന സമയമാണിത്. പരസ്യം ഒഴിവാക്കുന്നത് കടത്തിലുള്ള കോര്‍പ്പറേഷനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. വിഷയത്തില്‍ കെഎസ്ആര്‍ടിസിയെ കൂടി കേള്‍ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ - പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും നിലവില്‍ പതിച്ചിട്ടുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും പിന്നീട്  ഹൈക്കോടതിന നിര്‍ദ്ദേശിച്ചു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇത്തരം പരസ്യങ്ങള്‍ പാടില്ല. പരസ്യങ്ങള്‍ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ബസുകളില്‍ പരസ്യം പതിക്കാതിരുന്നാല്‍ കോര്‍പ്പറേഷന്‍ കൂടുതല്‍ നഷ്ടത്തിലേയ്ക്ക് പോകുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അഭിപ്രായം. സുപ്രീംകോടതിയില്‍ കോര്‍പ്പറേഷന്റെ നിലവിലെ സ്ഥിതിയും സാമൂഹിക സേവനവുമൊക്കെ വിശദമാക്കിയാണ് റിവ്യൂപെറ്റിഷന്‍ നല്കിയിരിക്കുന്നത്.  

അതിനിടെ ശബരിമലയില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ ദേവസ്വം വകുപ്പ് മന്ത്രി രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവന വീണ്ടും കഷ്ടത്തിലാക്കിയിരിക്കുകയാണ് . പഴയ ബസുകള്‍ ശബരിമലിയില്‍ ഓടിയ്ക്കരുതെന്ന മന്ത്രിയുടെ പ്രസ്താവന വിവാദത്തിലാണ് അവസാനിച്ചത്. ശബരിമല സീസണില്‍ പുതിയ ബസുവാങ്ങുന്ന കീഴ് വഴക്കമുണ്ടെന്നും അത് പാലിക്കപ്പെട്ടില്ലെന്നുമാണ് എംഡി പറഞ്ഞത്. പുതിയ ബസുകള്‍ നിരത്തിലിറക്കിയില്ലെങ്കില്‍ പഴയ ബസ് തന്നെയാവും ശബരിമല സീസണ്‍ കഴിയുന്നതുവരെ ഓടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends