Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ലീഗിന് നല്ല പിള്ള സര്‍ട്ടിഫിക്കറ്റ് നല്കിയതില്‍ രക്ഷാതീരത്ത് അണയാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. മാമാങ്കം പോലെ കമ്മിറ്റി കൂടി തീരുമാനങ്ങളെടുത്തിരുന്ന കോണ്‍ഗ്രസ് പെട്ടെന്ന് കേഡര്‍ സ്വഭാവത്തിലേയ്ക്ക് മാറി. എന്നാല്‍ കോണ്‍ഗ്രസിന്റെ മാറ്റം ലീഗിനെ അടര്‍ത്തിയെടുക്കാനുള്ള സിപിഎം തന്ത്രം തിരിച്ചറിഞ്ഞാട്ടാണെന്നെതാണ് വാസ്തവം.

17 DECEMBER 2022 04:05 PM IST
മലയാളി വാര്‍ത്ത

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മുസ്ലീം ലീഗാണ് ചര്‍ച്ചാവിഷയം. ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും. മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയല്ല മതേതര പാര്‍ട്ടിയാണെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ സിപി ഐയും കാനം രാജേന്ദ്രനും മാത്രമേ ചെറിയൊര് എതിര്‍പ്പെങ്കിലും പ്രകടിപ്പിരുന്നുള്ളൂ. സിപിഎം ആകട്ടെ ലീഗിനെ കെട്ടിപുണരാനായി കാത്തിരിക്കുകയാണ്.


ലീഗിന് നല്ല പിള്ള സര്‍ട്ടിഫിക്കറ്റ് നല്കിയതില്‍ രക്ഷാതീരത്ത് അണയാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. മാമാങ്കം പോലെ കമ്മിറ്റി കൂടി തീരുമാനങ്ങളെടുത്തിരുന്ന കോണ്‍ഗ്രസ് പെട്ടെന്ന് കേഡര്‍ സ്വഭാവത്തിലേയ്ക്ക് മാറി. എന്നാല്‍ കോണ്‍ഗ്രസിന്റെ മാറ്റം ലീഗിനെ അടര്‍ത്തിയെടുക്കാനുള്ള സിപിഎം തന്ത്രം തിരിച്ചറിഞ്ഞാട്ടാണെന്നെതാണ് വാസ്തവം.

സിപി ഐയുടെ എതിര്‍പ്പിനെ വകവെയ്ക്കുന്നില്ലെന്നാണ് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നത്. കാരണം ലീഗ് എല്‍ഡിഫിലേയ്ക്ക് വന്നാല്‍ രണ്ടാം സ്ഥാനക്കാരായ സിപി ഐയ്ക്ക് അത് നഷ്ടപ്പെടുമെന്ന് അവര്‍ ഭയക്കുന്നുവെന്നതാണ് തങ്ങളുടെ അഭിപ്രായം. എന്നാല്‍ ലീഗ് ഇപ്പോള്‍ മുന്നണി മാറ്റത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. കോണ്‍ഗ്രസ് ശക്തിപ്പെട്ടു വരുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.

ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും അക്രമങ്ങളെ ചെറുത്തു നിറുത്താന്‍ കോണ്‍ഗ്രസ് ഇടതു പക്ഷത്തോടൊപ്പം ചേരണമെന്ന അഭിപ്രായമാണ് മുസ്ലീം ലീഗിനുള്ളത്. കാരണം കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും സംഘപരിവാര്‍ സംഘടനകളോട് നിരന്തരം സംഘര്‍ഷത്തിലാണ്. എന്നാല്‍ ഇവര്‍ ഒരുമിച്ചു നിന്നാല്‍ ബിജെപിയെ ചെറുക്കാന്‍ കഴിയുമെന്ന കാഴ്ചപാടിലാണ് ലീഗ്.

സിപിഎം കോണ്‍ഗ്രസ് ഐക്യം കെട്ടിപടുക്കാനാണ് ലീഗ് ശ്രമം. അങ്ങനെയാരു ഐക്യമുണ്ടാക്കാന്‍ ലീഗ് നേരത്തെയും ശ്രമിച്ചിരുന്നു. അങ്ങനെ വരാനുള്ള സാധ്യതകള്‍ വിദൂരത്ത് പോലും ഇല്ലെന്ന് ലീഗ് അറിയാമെങ്കിലും കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലെ പ്രാധാന്യം അവര്‍ മറച്ചു വെയ്ക്കാതെയാണ് കാര്യങ്ങള്‍ പറയുന്നത്.

ലീഗിന് പരിശുദ്ധ പദവി നല്കി ഒന്നിലേറെ തവണ എം.വി ഗോവിന്ദന്‍ പ്രസ്താവനകള്‍ നടത്തിയെന്നതും ശ്രദ്ധേയമാണ്. ഗോവിന്ദന്റെ പ്രസ്താവനകള്‍ക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമായ വിസധീകരണവും നല്കിയിരുന്നു. ലീഗിന്റെ കാഴ്ചപാടുകളാണ് മതേതരത്വം എന്നാണ് അവര്‍ പറയുന്നത്.
കേരളത്തില്‍ എന്തു വിഷയം ഉണ്ടായാലും അതിനെ മതത്തിന്റെ പേരില്‍ കൂട്ടി കുഴയ്ക്കുന്ന ലീഗ് നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎം ന്റെ ലീഗ് പ്രേമം എന്നതും ശ്രദ്ധേയമാണ്. പിണറായി വിജയന്‍ ഒഴികെയുള്ള സിപിഎം നേതാക്കളെല്ലാം ലീഗിന് വിശുദ്ധ പദവി നല്കിയിരിക്കുകയാണ്.

എന്നാല്‍ ഇടതുപക്ഷത്തെ ഘടക കക്ഷികളില്‍ സിപി ഐ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് കെ.എം.മാണിയ്ക്കും അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനും സിപിഎം വിശുദ്ധ പദവി നല്കിയിരുന്നു. ഒടുവില്‍ മാണി കോണ്‍ഗ്രസിനെ കൂടെ കൂട്ടി തുടര്‍ ഭരണം ഉറപ്പായി. മാണി ഗ്രൂപ്പാകട്ടെ നട്ടെല്ലില്ലാതെ നാവ് ചലിപ്പിക്കാനാവാതെ എല്‍ഡിഎഫില്‍ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്.

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശം തൊഴിലാളി വര്‍ഗപാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നത്. .ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ ഇടതിനുള്ളത്. അങ്ങനെ വരുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് കക്ഷി ചേരാന്‍ പറ്റിയത് കോണ്‍ഗ്രസ് മാത്രമാണ്. ഈ സാഹചര്യമാണ് ലീഗ് നേതാക്കളും പറയുന്നത്. എല്ലാവരും പറയുന്നത് ഒന്നു തന്നെയാണെങ്കിലും കേരള രാഷ്ട്രീയം വിട്ടൊരു മാറ്റത്തിനും ആരും തയ്യാറാകുന്നില്ലെന്നതാണ് ലീഗിന്റെ പരിഭവം.

 ഒരു രാഷ്ട്രീയപ്രശ്നത്തിലോ, പൊതുകാര്യത്തിലോ നിലപാട് വ്യക്തമാക്കാന്‍ സിപിഎമ്മിന് അധികാരമുണ്ട് അതിനെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നുള്ള കാനത്തിന്റെ മറുപടിയിലും ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടിയായി കാണുന്നില്ലെന്ന് വ്യക്തമാണ്. ലീഗിനെ എല്‍ഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്യണമെന്ന ആവശ്യമാണ് ബിനോയ് വിശ്വം മുന്നോട്ട് വെച്ചിട്ടുള്ളത്. മാണി ഗ്രൂപ്പിനെ ചണ്ടിയായി വലിച്ചെറിയാന്‍ സമയമായെന്ന് സിപിഎം ചിന്തിക്കുന്നതില്‍ അദ്ഭുതമില്ല. ഇതു പോലെ എത്രയോ കക്ഷികളെ കൂടെ കൂട്ടി സ്‌നേഹം നടിച്ച് വലിച്ചു കീറി കണ്ടം തുണ്ടമാക്കിയിരിക്കുന്നു. എല്ലാവരും കൂടെ പറഞ്ഞ് പുകഴ്ത്തി ലീഗിനെ ഉത്തരത്തില്‍ കയറ്റിയിരുത്തതിന് പിന്നില്‍ വോട്ടല്ലാതെ മറ്റെന്താണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends