ഭിന്നിപ്പിക്കാനായി ശ്രമിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി പ്രിയപ്പെട്ട രാഹുൽജി നടക്കുകയാണ്; സ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന്റെ സന്ദേശം ജനങ്ങളിൽ എത്തിച്ച് രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഊട്ടി ഉറപ്പിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര നൂറു ദിവസം പൂർത്തിയാക്കിയിരിക്കുന്നു; സന്തോഷ വാർത്ത പങ്കു വച്ച് കെ സുധാകരൻ എം പി

ഭിന്നിപ്പിക്കാനായി "അവർ " ശ്രമിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്നതിനായി പ്രിയപ്പെട്ട രാഹുൽജി നടക്കുകയാണ്. ജാതിയും മതവും വർഗ്ഗീയതയും പറഞ്ഞ് ഈ രാജ്യത്തെ തുണ്ടുതുണ്ടായി വെട്ടി മുറിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്ന കാലഘട്ടത്തിൽ സ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന്റെ സന്ദേശം ജനങ്ങളിൽ എത്തിച്ച് രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഊട്ടി ഉറപ്പിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര നൂറു ദിവസം പൂർത്തിയാക്കിയിരിക്കുന്നു. സന്തോഷ വാർത്ത പങ്കു വച്ച് കെ സുധാകരൻ എം പി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഭിന്നിപ്പിക്കാനായി "അവർ " ശ്രമിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്നതിനായി പ്രിയപ്പെട്ട രാഹുൽജി നടക്കുകയാണ്. ജാതിയും മതവും വർഗ്ഗീയതയും പറഞ്ഞ് ഈ രാജ്യത്തെ തുണ്ടുതുണ്ടായി വെട്ടി മുറിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്ന കാലഘട്ടത്തിൽ സ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന്റെ സന്ദേശം ജനങ്ങളിൽ എത്തിച്ച് രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഊട്ടി ഉറപ്പിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര നൂറു ദിവസം പൂർത്തിയാക്കുന്നു.
ലോകത്തിൽ ഒരു രാഷ്ട്രീയ നേതാവും ഇത്രയധികം ദൂരം പദയാത്ര നടത്തിയിട്ടില്ല. ഒരുപക്ഷേ ലോകത്തിലെ ഒരു നേതാവും ഇത്രയേറെ ജനവിഭാഗങ്ങളുമായി സംവദിച്ചിട്ടുണ്ടാവില്ല. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ബ്രിട്ടീഷ് ഇന്ത്യയിലെ ജനം മഹാത്മാഗാന്ധിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും പിന്നിൽ അണിനിരന്നതുപോലെസ്വതന്ത്ര ഭാരതത്തിലെ ജനത രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും പിന്നിൽ ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെയും രാജ്യത്തിന്റെയും ആവശ്യമായി മാറിയിരിക്കുകയാണ്.
പതിറ്റാണ്ടുകൾ കൊണ്ട് കോൺഗ്രസ് കെട്ടിപ്പടുത്ത ഇന്ത്യ എന്ന വൻശക്തിയുടെ അടിസ്ഥാന ശിലകൾ പിഴുതെറിയുന്ന കർമ്മങ്ങളാണ് ബിജെപി ഇന്ത്യയിൽ ചെയ്തുകൊണ്ടിരിക്കുന്നത്. സർവ്വ മേഖലകളിലും രാജ്യത്തെ തകർത്തെറിയുന്ന വിഡ്ഢികളാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. "ഭാരത് ജോഡോ യാത്ര" രാഹുൽജിയുടെ നിയോഗമാണ്.ഇന്ത്യയെ കണ്ടെത്തിയ , ഇന്ത്യയെ നിർമ്മിച്ച പൂർവികരുടെ പാത പിന്തുടർന്ന് ഇന്ത്യ മഹാരാജ്യത്തിന്റെ പ്രൗഢിയും അടിസ്ഥാന മൂല്യങ്ങളും വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന "ഭാരത് ജോഡോ യാത്ര " നൂറു ദിവസങ്ങൾ പിന്നിടുന്ന വേളയിൽ കെപിസിസിയുടെ സ്നേഹാഭിവാദ്യങ്ങൾ നേരുന്നു.
https://www.facebook.com/Malayalivartha


























