കോളേജിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പ്രതി അറസ്റ്റിൽ; യുവാവിനെ മർദ്ദിച്ചവർക്കതിരെയും കേസെടുത്തതായി പോലീസ്

കായംകുളത്ത് കോളേജിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി പിടിയിൽ. കായംകുളത്തെ എം.എസ്.എം കോളേജിലാണ് പ്രതി അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിൽ കായംകുളം മുറിയിൽ പടിപ്പുര കിഴക്കതിൽ വീട്ടിൽ അബ്ദുൾ റഹിം മകൻ റാസിക്ക് (29) ആണ് അറസ്റ്റിലായി.
അതേസമയം ഇന്നലെ വൈകിട്ട് 4 മണിയോടെ കായംകുളം എം.എസ്.എം കോളേജിനുള്ളിൽ അതിക്രമിച്ച് കടന്ന് കോളേജ് യൂണിയൻ റൂമിന് മുൻവശം വെച്ച് സപ്ലിമെന്ററി പരീക്ഷയെപ്പറ്റി അന്വേഷിക്കാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
സംഭവത്തിൽ കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നിർദേശാനുസരണം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ ശ്രീകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, ശ്രീനാഥ്, അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേസമയം പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് റാസിക്കിനെ മർദ്ദിച്ചവർക്കതിരെയും കേസെടുത്തതായി കായംകുളം പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























