Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പഠാൻ സിനിമയ്‌ക്കെതിരെ തീവ്ര ഹിന്ദുത്വവാദികൾ നടത്തുന്ന ബഹിഷ്കരണാഹ്വാനം മണ്ടത്തരമാണെങ്കിൽ നവരസയ്ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ ഹേറ്റ് ക്യാമ്പയിനും ആന മണ്ടത്തരമാണ്; പറയാൻ പോകുന്നത് പഠാൻ സിനിമയെ കുറിച്ചും അതിനെതിരെ നടക്കുന്ന ബഹിഷ്കരണത്തെ കുറിച്ചും തന്നെയാണ്; ഒരു തരത്തിലും മധ്യപ്രദേശ് സർക്കാരിൻ്റെ ബഹിഷ്കരണാഹ്വാനത്തോടും ദീപികയുടെ അടിവസ്ത്ര വിവാദങ്ങളോടും യോജിക്കുന്നില്ല; അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

17 DECEMBER 2022 04:53 PM IST
മലയാളി വാര്‍ത്ത

പറയാൻ പോകുന്നത് പഠാൻ സിനിമയെ കുറിച്ചും അതിനെതിരെ നടക്കുന്ന ബഹിഷ്കരണത്തെ കുറിച്ചും തന്നെയാണ്. ഒരു തരത്തിലും മധ്യപ്രദേശ് സർക്കാരിൻ്റെ ബഹിഷ്കരണാഹ്വാനത്തോടും ദീപികയുടെ അടിവസ്ത്ര വിവാദങ്ങളോടും യോജിക്കുന്നില്ല. നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പറയാൻ പോകുന്നത് പഠാൻ സിനിമയെ കുറിച്ചും അതിനെതിരെ നടക്കുന്ന ബഹിഷ്കരണത്തെ കുറിച്ചും തന്നെയാണ്. ഒരു തരത്തിലും മധ്യപ്രദേശ് സർക്കാരിൻ്റെ ബഹിഷ്കരണാഹ്വാനത്തോടും ദീപികയുടെ അടിവസ്ത്ര വിവാദങ്ങളോടും യോജിക്കുന്നില്ല. ശുദ്ധ അസംബന്ധ നാടകം തന്നെയാണത്. എന്നാൽ ആ വിഷയത്തെ പ്രതി ഈ ഖേരളത്തിൽ നടക്കുന്ന ചർച്ചകൾ കാണുമ്പോൾ ചിലത് പറഞ്ഞേ തീരൂ !

പഠാൻ എന്ന ബോളിവുഡ് ചിത്രത്തിനെതിരെ കേരളത്തിലൊന്നും ഒരു ബഹിഷ്കരണാഹ്വാനവും കണ്ടിട്ടില്ല. എന്തിനധികം ബഹിഷ്കരണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന ഒരു പ്രമുഖ ഹൈന്ദവനെയും കണ്ടില്ല. തലയിൽ വെളിവുള്ള ഒരാളും ഇത്തരം തേർഡ് റേറ്റഡ് ഡ്രാമകൾക്ക് കയ്യടി കൊടുക്കാറുമില്ല. എന്നാൽ ഇതേ കേരളത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരൊക്കെ മുക്രയിട്ട് കുഴി കുഴീന്ന് നെലവിളിച്ചത് ഈ ഓണക്കാലത്താണ്. വഴിയിൽ കുഴിയുണ്ട്, സൂക്ഷിച്ച് തീയേറ്ററിൽ വരണേയെന്ന ചാക്കോച്ചൻ്റെ സിനിമയുടെ ട്രോൾ പോസ്റ്റർ കണ്ടപ്പോഴേ ഈ പ്രബുദ്ധ കേരളത്തിലെ കുറെപ്പേർ സ്വന്തം തലയിലെ പൂട തപ്പി ബഹിഷ്കരണാഹ്വാനം കൊടുത്തത് ഇവിടെയാണ്.

കുഴി എന്ന് കേട്ടതും ഖേറൽ കുഴിയാണെന്നും തങ്ങളുടെ മരുമോൻ മരാമത്ത് മന്ത്രിക്കിട്ട് താങ്ങിയതാണെന്നും അതുങ്ങൾ അങ്ങ് തീരുമാനിച്ചു. എന്നിട്ടോ, ആവിഷ്കാര സ്വാതന്ത്ര്യവാദത്തിൻ്റെ തലതൊട്ടപ്പന്മാരും അമ്മച്ചിമാരും നെരന്നു നിന്ന് ഇരവാദത്തിൻ്റെ നിലവിളി - കൂട്ടക്കരച്ചിൽ - മൂക്കുപിഴിച്ചിൽ - പതംപറച്ചിൽ ഇത്യാദി മേളത്തിനൊപ്പം ബഹിഷ്കരണ ക്യാമ്പയിനും തുടങ്ങി. അന്നങ്ങനെ നിരന്നു നിന്ന് മോങ്ങിയ ടീമുകളൊക്കെ ദീപികയുടെ പട്ടു കോണകവും പിടിച്ച് ആവിഷ്കാരസ്വാതന്ത്ര്യത്തിനായി വാദിക്കുകയാണ്!

ഇനി മറ്റൊന്ന് കൂടി സൂചിപ്പിക്കേണ്ടതുണ്ട്. പഠാൻ വിവാദം കണ്ട കണ്ണുകൾ കാണാതെ വിട്ട മറ്റൊരു ബോയ്കോട്ട് ക്യാമ്പയിനെ കുറിച്ചാണത്. തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധിച്ച, സാമുഹിക മാധ്യമമായ ട്വിറ്ററില്‍ ‘ബാന്‍ നെറ്റ്ഫ്ലിക്സ്’ ക്യാമ്പയിൻ ആരംഭിച്ച മതമൗലികവാദികളെ ഈ ഖേറളത്തിൽ എത്രപേർ എതിർത്തിരുന്നു?

ഫാസിസത്തിനെതിരെ 24 x 7 പടപൊരുതുന്ന ഹൈന്ദവ ആചാരങ്ങളെ നഖശിഖാന്തം എതിർക്കാൻ മുന്നിൽ നില്ക്കുന്ന പാത്രിയാർക്കീസുകാരായ പാർവ്വതി തിരുവോത്തും സിദ്ധാർത്ഥും ഉള്ള സിനിമ എന്ന കൺസിഡറേഷൻ പോലും മണിരത്നത്തിൻ്റെ നവരസയ്ക്ക് ഇസ്ലാമിസ്റ്റുകൾ നല്കിയില്ല എന്നത് ചേർത്തുവായിക്കണം. കിതാബിലെ ഒരു വരി പരസ്യത്തിനായി ഉപയോഗിച്ചാൽ പോലും തലവെട്ടും ബഹിഷ്കരണവുമായി കളം നിറയുന്ന അതേ ടീമാണ് ഇപ്പുറത്ത് നിന്ന് ദീപികയുടെ ബിക്കിനിക്കായി വാദിക്കുന്നത്. " കുഴി" എന്ന ഒരൊറ്റ വാക്കിൽ പിടിച്ച് ഒരു സിനിമയ്‌ക്കെതിരെ പരസ്യമായി ബഹിഷ്കരണത്തിൻ്റെ വാൾ എടുത്തവരാണ് പഠാൻ സിനിമയ്ക്കായി വാദിക്കുന്നത്.

പഠാൻ സിനിമയ്‌ക്കെതിരെ തീവ്ര ഹിന്ദുത്വവാദികൾ നടത്തുന്ന ബഹിഷ്കരണാഹ്വാനം മണ്ടത്തരമാണെങ്കിൽ നവരസയ്ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ ഹേറ്റ് ക്യാമ്പയിനും ആന മണ്ടത്തരമാണ്. എന്നാൽ ഇതിനേക്കാൾ ടോക്സിക് ആയ ബഹിഷ്കരണമാണ് കമ്മ്യൂണിസ്റ്റുകാർ ന്നാ താൻ കേസ് കൊട് സിനിമയ്ക്ക് എതിരെ നടത്തിയ ജഗപൊക. അന്തംസിൻ്റെ പഠാൻ പ്രേമം കണ്ട് ചിരിക്കുന്നുണ്ട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയും 51 വെട്ടും ഒക്കെ! !

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends