ഇറാനിൽ സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിനാൽ തൂക്കിലേറ്റപ്പെട്ട മജിദ്‌റെസ റഹ്നാവാദ് മരണത്തിനു മുൻപ് പറഞ്ഞത് ഇങ്ങനെയാണ്; 'എന്റെ മരണത്തില്‍ ആരും വിലപിക്കരുത്. ശവകുടീരത്തിന് മുന്നില്‍ ഖുറാന്‍ വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുത്; ആഘോഷം മതി; ആഘോഷ ഗീതങ്ങളും മുഴങ്ങണം; തൂക്കിലേറ്റിയവർ തോൽക്കുകയും തൂക്കിലേറ്റപ്പെട്ടവരുടെ നിലപാടുകൾ കാലത്തെ ജയിക്കുകയും ചെയ്തതാണ് ചരിത്രം; ഡോക്‌ടർ അരുൺ കുമാർ കുറിക്കുന്നു

ഇറാനിൽ സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിനാൽ തൂക്കിലേറ്റപ്പെട്ട മജിദ്‌റെസ റഹ്നാവാദ് എന്ന 23 വയസ്സുകാരൻ മരണത്തിനു മുൻപ് പറഞ്ഞത് ഇങ്ങനെയാണ്. 'എന്റെ മരണത്തില്‍ ആരും വിലപിക്കരുത്. ശവകുടീരത്തിന് മുന്നില്‍ ഖുറാന്‍ വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുത്. ആഘോഷം മതി. ആഘോഷ ഗീതങ്ങളും മുഴങ്ങണം’. നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോക്‌ടർ അരുൺ കുമാർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇറാനിൽ സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിനാൽ തൂക്കിലേറ്റപ്പെട്ട മജിദ്‌റെസ റഹ്നാവാദ് എന്ന 23 വയസ്സുകാരൻ മരണത്തിനു മുൻപ് പറഞ്ഞത് ഇങ്ങനെയാണ്.
'എന്റെ മരണത്തില്‍ ആരും വിലപിക്കരുത്. ശവകുടീരത്തിന് മുന്നില്‍ ഖുറാന്‍ വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുത്. ആഘോഷം മതി. ആഘോഷ ഗീതങ്ങളും മുഴങ്ങണം’. മരണത്തിന് തൊട്ടുമുമ്പും അചഞ്ചലനായി സംസാരിക്കുന്ന റഹ്നാവാദിന്റെ വീഡിയോ മനുഷ്യാവകാശ പ്രവര്‍ത്തകയും ബെല്‍ജിയന്‍ പാര്‍ലമെന്റ് എംപിയുമായ ധര്യ സഫായിയാണ് ട്വീറ്റ് ചെയ്തത്.
തൂക്കിലേറ്റിയവർ തോൽക്കുകയും തൂക്കിലേറ്റപ്പെട്ടവരുടെ നിലപാടുകൾ കാലത്തെ ജയിക്കുകയും ചെയ്തതാണ് ചരിത്രം. ഒരു പെൺകുട്ടി ശിരോവസ്ത്രം ഇടാതിരുന്നത് ഒരു ദേശീയ പ്രശ്‌നമായി തീർന്ന ഇറാനിലേക്ക് ഒരു പെൺകുട്ടിയുടെ അടിവസ്തത്തിൻ്റെ നിറം ദേശീയ പ്രശ്നമാകുന്ന രാജ്യത്തേക്കുള്ള ദൂരം വളരെ കുറവാണ്. റഹ്നാവാദ് അന്ത്യാഭിവാദ്യങ്ങൾ !
https://www.facebook.com/Malayalivartha























