കാസർകോട് കുപ്രസിദ്ധ കുറ്റവാളി പൊലീസിനെ വെട്ടിച്ചു കടക്കുന്നതിനിടെ കാറുമായി ഓവുചാലിൽ വീണു; വണ്ടിയിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു; പ്രതിക്കായി വലവിരിക്കാൻ കര്‍ണാടക പൊലീസും കാസര്‍കോട് ടൗണ്‍ പൊലീസിന്റെ സഹായം തേടി; അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസർകോട് പൊലീസിനെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി അപകടത്തിൽപ്പെട്ടു. പൊലീസിനെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. പിന്നാലെ പൊലീസിന് പിടികൊടുക്കാതിരിക്കാൻ ഇയാൾ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. പനയാല്‍ പെരിയാട്ടടുക്കയിലെ എ.എച്ച്. ഹാഷിം (41) ആണ് രക്ഷപ്പെട്ടത്.
അതേസമയം കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലും നിരവധി കേസുകളില്‍ പ്രതിയാണ് ഹാഷിം. വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കബളിപ്പിച്ച് കാറില്‍ കടന്നുകളഞ്ഞ ഇയാൾ റോഡരികിലെ ഓവുചാലില്‍ വീഴുകയായിരുന്നു. കൂടാതെ കര്‍ണാടകയില്‍ രണ്ട് കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ഹാഷിം.
എന്നാൽ ഇയാൾ കാസര്‍കോട്ടെത്തിയതിനു പിന്നാലെ കര്‍ണാടക പൊലീസ് കാസര്‍കോട് പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതോടെ വ്യാഴാഴ്ച അര്‍ധരാത്രിയോടെ കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസര്‍കോട് ചന്ദ്രഗിരി കവലയില്‍ പരിശോധന ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാൽ അതിനിടെ കാറുമായി എത്തിയ ഹഷീം പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു.
ഇതേതുടർന്ന് പൊലീസ് ഇയാളുടെ പിന്നാലെ പിന്തുടർന്നു. ശേഷം കെഎസ്ടിപി റോഡിലൂടെ അമിത വേഗത്തില്‍ ഓടിച്ചു പോയ കാര്‍ പുലിക്കുന്ന് റോഡിലൂടെ മുന്നോട്ട് പോയി തളങ്കര സിറാമിക്‌സ് റോഡിലേക്ക് കടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് കാറിനു പിന്നാലെയുണ്ടായിരുന്ന പോലീസ് വണ്ടിയില്‍ നിന്നിറങ്ങി അപകടത്തില്‍ പെട്ട കാറിനടുത്തേക്ക് എത്തിയപ്പോഴേക്കും പ്രതി കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിൽ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























