Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആഭ്യന്തരത്തെ വിറപ്പിച്ച് ദേവസ്വം മന്ത്രി രാധാകൃഷ്ണൻ... പിണറായി ആകെ കുലുങ്ങി... അയ്യപ്പൻമാരെ ദ്രോഹിച്ച് പോലീസ്?

17 DECEMBER 2022 10:24 PM IST
മലയാളി വാര്‍ത്ത

ശബരിമല തീർത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ മന്ത്രിതല അവലോകന യോഗത്തിലാണ് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. കഴിഞ ദിവസങ്ങളിലെ നിയന്ത്രാണാതീതമായ തിരക്കായിരുന്നു പ്രധാന ചർച്ച. ഇതിനിടയിലാണ് ദേവസ്വം ബോർഡും പൊലീസും തമ്മിലുള്ള തർക്കം ഉണ്ടായത്.

മുൻ കാലങ്ങളിൽ മിനിറ്റിൽ 90 പേരെ വരെ പതിനെട്ടാം പടി കയറ്റിയിരുന്നെന്നും ഇത്തവണ അത് സാധ്യമാകാത്തത് പൊലീസിന്റെ വീഴ്ചയാണെന്നുമായിരുന്നു ബോർഡിന്റെ വിമർശനം. മുൻകാലങ്ങളിൽ പതിനെട്ടാംപടിയിൽ ഡ്യൂട്ടി ചെയ്തിട്ടുളള പൊലീസുകാരെ വിന്യസിക്കണമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. നിലവിൽ ഡ്യൂട്ടിയിലുള്ളവരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. വിമർശനങ്ങളെ അസഹിഷ്ണുതയോടായാണ് എഡിജിപി നേരിട്ടത്.

യോഗത്തിൽ കെഎസ്ആർടിസിയുടെ നടപടികളെ ദേവസ്വം മന്ത്രിയും വിമർശിച്ചു.അമിത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ സർവീസ് നടത്തണമെന്നും സിറ്റിങ്ങ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ ബസിൽ കയറ്റരുതെന്നും നിർദേശം നൽകി. വരും ദിവസങ്ങളിൽ തിരക്ക് കൂടുന്ന സാഹചര്യത്തിൽ നിലയ്ക്കൽ അടക്കം കൂടുതൽ സ ജജീകരണം ഏർപ്പെടുത്താനും തീരുമാനമായി

മന്ത്രിമാരായ കെ രാജൻ, എംബി രാജേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം കഴിഞ്ഞ നാല് ദിവസം ശബരിമലപാതയിലുണ്ടായിരുന്ന ഗതാഗത കുരുക്ക് വ്യാഴാഴ്ചയുണ്ടായില്ല.. അവലോകന യോഗത്തിനായി മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്തിയതോടെ പൊലീസ് കൂടുതൽ കാര്യക്ഷമമായതാണ് ഗതാഗതം സുഖമമാകാൻ കാരണം.

വരും ദിവസങ്ങളിൽ ശബരിമലയിലേക്കു തീർഥാടകരുടെ വരവ് ക്രമാതീതമായാൽ സന്നിധാനത്തെ തിരക്കു കുറയ്ക്കാൻ പത്തനംതിട്ട, കോട്ടയം, എരുമേലി എന്നിവിടങ്ങളിൽ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ നിയന്ത്രിക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിലെ തിരക്കു വർധിക്കുന്ന വിഷയം പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്.

നിലയ്ക്കലിൽ പാർക്കിങ് ഗ്രൗണ്ടുകളിൽ മതിയായ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നു ബോർഡ് അറിയിച്ചു. അഷ്ടാഭിഷേക വഴിപാട് പ്രതിദിനം 15 ആക്കി നിജപ്പെടുത്തിയതായി സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഏതായാലും ഹൈക്കോടതി തീർത്തും ഗൗരവമായാണ് തീർത്ഥാടകരുടെ കാര്യം എടുത്തിരിക്കുന്നത്.

എ.ഡി.ജി പി എസ് ശ്രീജിത്ത് ശബരിമലയിൽ ഉണ്ടായിരുന്ന കാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റും ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചിരുന്നത്. ശബരിമലയിൽ കലാപം ഉണ്ടായപ്പോൾ പോലും അത് രക്ത ചൊരിച്ചിലിലേക്ക് കടക്കാതെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്നാൽ അജിത് കുമാർ നിയന്ത്രണം ഏറ്റെടുത്തതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. അജിത് കുമാറിനോട് ഉന്നത പോലീസുദ്യോഗസ്ഥർ സംസാരിക്കാറില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

വ്യക്തമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് ശബരിമല തീർത്ഥാടകർ പറയുന്നു.പോലീസിൻ്റെ പെരുമാറ്റം കണ്ടാൽ എന്തിന് തീർത്ഥാടനത്തിന് വന്നു എന്ന തോന്നലാണുണ്ടാവുന്നതെന്ന് തീർത്ഥാടകർ പറയുന്നു. ചില പോലീസുകാർ മോശമായി പെരുമാറുന്നു. മനപൂർവം തീർത്ഥാടനം പൊളിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും സംശയമാണ്.

മരക്കൂട്ടത്ത് അനാവശ്യമായ നിയന്ത്രണങ്ങളാണ് പോലീസ് നടത്തുന്നത്. വെർച്വൽ ക്യൂ തുടങ്ങിയ കാലത്ത് ഓൺലൈൻ ബുക്കിംഗ് നടത്തിയിട്ട് എത്തുന്നവരെ ചന്ദ്രാനന്ദൻ റോഡ് വഴിയാണ് കടത്തിവിട്ടിരുന്നത്. സാധാരണ ഭക്തരെ ശരം കുത്തി വഴിയാണ് കടത്തിവിട്ടിരുന്നത്. കഴിഞ്ഞ മണ്ഡലകാലത്തും തീർത്ഥാടകരെ ചന്ദ്രാനന്ദൻ റോഡ് വഴി കടത്തിവിട്ടിരുന്നു.എന്നാൽ ഇത്തവണ യാതൊരു നിയന്ത്രണവുമില്ലാതെ തീർത്ഥാടകർ എത്തിയിട്ടും ചന്ദ്രാനന്ദൻ റോഡ്' വഴി കടത്തിവിട്ടില്ല.

മല കയറി ക്ഷീണിതരായി എത്തുന്ന അയ്യപ്പൻമാരെ ശരംകുത്തി വഴി മാത്രമാണ് കടത്തിവിടുന്നത്. ചില പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കാണിക്കുന്നത് കടുത്ത വാശിയാണ്. ഇരുമുടി കെട്ടില്ലാതെ വരുന്നവരെ ചന്ദ്രാനന്ദൻ റോഡ് വഴി അയക്കാറുണ്ട്. ഇവർക്ക് വടക്കേ നടയിലൂടെ കയറി സോപാനത്തെത്തി ദർശനം നടത്താം. എന്നാൽ പോലീസ് ഇവരെയും അയ്യപ്പൻമാർക്കിടയിലേക്ക് കടത്തിവിടുന്നു.ഇത് അശാസ്ത്രീയമായ രീതിയാണെന്ന് വിമർശനം ഉയർന്നിട്ടും പോലീസ് അറിഞ്ഞ മട്ടില്ല.

പോലീസ് സേനയിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടും ശരംകുത്തി വഴിയാണ് തീർത്ഥാടകരെ കയറ്റുന്നത്. ഇതു കാരണം മണിക്കൂറുകളോളം തീർത്ഥാടകർ വഴിയിൽ കുരുങ്ങി കിടക്കുന്നു. കുഞ്ഞുങ്ങളുമായെത്തുന്ന അയ്യപ്പൻമാർ വരെ ഇത്തരത്തിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാത്തതാണ് പോലീസിൻ്റെ ഭാഗത്തുള്ള കെടുകാര്യസ്ഥതതയുടെ കാരണമെന്ന് പരക്കെ വിമർശിക്കപ്പെടുന്നുണ്ട്. കേരള ചരിത്രത്തിൽ എല്ലാ മുഖ്യമന്ത്രിമാരും ശബരിമല തീർത്ഥാടനത്തിന് മുമ്പ് ഉദ്യോഗസ്ഥ തല യോഗം വിളിക്കാറുണ്ട്. എന്നാൽ ശബരിമലയോടുള്ള വിരോധം കാരണമാണ് മുഖ്യമന്ത്രി യോഗം വിളിക്കാത്തതെന്ന് തീർത്ഥാടകർ പരാതിപ്പെടുന്നു. ഏതായാലും മുഖ്യമന്ത്രി വരാത്തതിൻ്റെ കുറവ് ശബരിമലയിൽ ശരിക്കും കാണുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends