Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പിണറായിയുടെ കീശയിൽ 28,000 കോടിയുടെ ലോട്ടറി... കേരളം സിങ്കപ്പൂരാകും! കണ്ണുവച്ചത് വെറെതെയല്ല! വിഴിഞ്ഞം പൊൻമുട്ടയിടുന്ന താറാവ്

17 DECEMBER 2022 10:25 PM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖം വന്നാൽ തിരുവനന്തപുരം കൊച്ചിയെക്കാളും വികസിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പറഞ്ഞ്. പക്ഷേ അതിൽ ഒരു തിരുത്തുണ്ട്, കൊച്ചിയെ പോലത്തെ വികസനമല്ല നമുക്ക് കൈവരിക്കാനാവുന്നത് മറിച്ച് വിഴിഞ്ഞം തുറമുഖം വന്നാൽ തിരുവനന്തപുരം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയും ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും.

വികസനരംഗത്ത് തൊഴിൽ, കയറ്റുമതി, വ്യാപാരം, ഹോട്ടൽ, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വൻകുതിപ്പ് സൃഷ്ടിക്കുന്ന പദ്ധതിയാണ് വരാനിരിക്കുന്നത്. അത്രയും വലിയ സാധ്യതയുള്ള, ശരിക്ക് പറഞ്ഞാൽ പൊൻമുട്ടയിടുന്ന താറാവാണ് വിഴിഞ്ഞം തുറമുഖം. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് കേരളത്തിന്റെ കടലോരത്ത് ഇറക്കുമതിക്കു ഊന്നൽ നൽകി ഒരു അന്താരാഷ്ട്ര തുറമുഖം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ സി.ഇ.ഒ ആയ ഡോ. ജയകുമാർ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വളരെ വിശദമായി വ്യക്തമാക്കുന്നുണ്ട്.

ഇത് പൂർത്തീകരിക്കുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കേന്ദ്ര ബിന്ദുവായി വിഴിഞ്ഞം മാറും എന്നതിൽ യാതൊരു സംശയവും വേണ്ട. പടുകൂറ്റൻ മദർഷിപ്പുകൾ അടുപ്പിക്കാവുന്ന രാജ്യത്തെ പോർട്ടാവും വിഴഞ്ഞം. ഇപ്പോൾ, കൊളംബോയ്ക്കുൾപ്പെടെ നൽകുന്ന വകയിൽ വർഷം നമുക്ക് 4,000 കോടി രൂപ ലാഭിക്കാനുമാവും എന്നതാണ് മറ്റൊരു പ്രത്യേകത.

കഴിഞ്ഞ വർഷം 61,500 കോടി ഡോളറിന്റെ ഇറക്കുമതിയും 47,000 കോടി ഡോളറിന്റെ കയറ്റുമതിയുമാണ് ഇന്ത്യ നടത്തിയത്. ഇതിനായി കൊച്ചി അടക്കം സർക്കാരിന്റെ പന്ത്രണ്ട് പോർട്ടുകളും അദാനിയുടെ പന്ത്രണ്ടു പോർട്ടുകളും പ്രധാനമായും ആശ്രയിച്ചത് കൊളംബോ തുറമുഖത്തെയാണ്. എന്നാലിനി മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന ഭീമമായ തുക നമ്മുടെ രാജ്യത്തിനകത്ത് തന്നെ വിനിയോ​ഗിക്കാൻ സാധിക്കും

വിഴിഞ്ഞത്ത് ഇനി വരും വർഷങ്ങൾ എത്ര കോടി രൂപ വരുമാനം വരാൻ സാധ്യതയുണ്ട് എന്നത് പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന കണക്കാണ് ലഭിച്ചിരിക്കുന്നത്. 2024-25 കാലയളവിൽ 93 കോടി രൂപയാണ് ലഭിക്കുക. തുടക്കത്തിൽ തന്നെ 100 കോടിയിലേക്ക് നാം കടക്കും എന്നാൽ തൊട്ടടുത്ത വർഷമായ 2025-2ൽ ഇത് 501 കോടിയാകും. പിന്നീടാണ് വർച്ചാ കാലയളവ്. 2026-27ൽ 615 കോടി. 2027-28ൽ 772 കോടിയും.

2028-29ൽ 939 കോടിയും 2029-30ൽ ഇത് 1000 കോടി പിന്നിടും, 1,114 കോടിയായി മാറും. ഇനി കരാർ കാലയളവായ 40 വർഷ കഴിയുമ്പോൾ ആകെ വരുമാനം 28,000 കോടി കടക്കും എന്നാണ് പ്രതീക്ഷ. ഇതിനു മുകളിലാകാനും സാധ്യതയുണ്ട്. ഇനി കേരളത്തിന് ലഭ്യമാകുന്നത് 4,700 കോടി രൂപയാണ്. നികുതിയിനത്തിൽ 2,700 കോടിയാണ് കിട്ടുക. അതുകൊണ്ട് എന്ത് തന്നെ സംഭവിച്ചാലും ഈ പദ്ധതി നടപ്പിലാക്കാൻ തന്നെയാണ് സർക്കാർ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്.

ഈ പദ്ധതിയിലൂടെ അദാനിക്ക് എത്ര ലാഭമുണ്ടാകും എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. 28,000 കോടിയോളം ലാഭമായി ലഭിക്കുമ്പോൾ അതിൽ കേവലം 2,391 കോടിയാണ് അദാനിയുടെ പോക്കറ്റിലാവുക. ചുരുക്കത്തിൽ സംസ്ഥാനത്തിന് ലഭിക്കുന്നതിന്റെ പകുതി പോലുമില്ല. അതുകൊണ്ട് അദാനി ലാഭം കെയ്യാൻ നോക്കിയാൽ അതിൽ കോളടിക്കുന്നത് സംസ്ഥാനത്തിന് തന്നെയാണ്. കാരണ അദാനിയുടെ ലാഭത്തിന്റെ ഇരട്ടിയിലധികം കേരളത്തിൽ എത്തും.

ചരക്കു കണ്ടെയ്‌നറുകളുടെ ഹാൻഡ്‌ലിംഗ് ചാർജ് മാത്രമാണ് തുറമുഖത്തിന്റെ വരുമാനം. ഒരു കണ്ടെയ്നറിന്റെ നീക്കത്തിനു മാത്രം പതിനായിരം രൂപയിലേറെ ലാഭിക്കാൻ ഇതിലൂടെ കഴിയും. പതിനായിരത്തോളം പേർക്ക് നേരിട്ട് തൊഴിലും ലഭ്യമാകും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തോട്ടണ്ടി കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലെത്തിച്ച ശേഷം ഫീഡർ കപ്പലുകളിൽ കൊച്ചിയിലും തൂത്തുക്കൂടിയിലും എത്തിക്കുന്നതിന് പകരം നേരിട്ട് വിഴിഞ്ഞത്ത് ഇറക്കും.

മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സാധനങ്ങളും ഇതുപാേലെ എത്തും. പ്ലൈവുഡ്, ഓട്, കളിമൺ പാത്രം, ചെരുപ്പ്, തുണിത്തരങ്ങൾ, ചെമ്മീൻ, സംസ്കരിച്ച കശുവണ്ടി തുടങ്ങിയവ കേരളത്തിന്റേതായി ഇവിടെ നിന്ന് കയറ്റി അയയ്ക്കും. ചരക്കു നീക്കത്തിന് ഷാങ്ഹായിൽ നിന്നുള്ള എട്ടു കൂറ്റൻ ക്രെയിനുകളാണ് അദാനി വാങ്ങി വിഴിഞ്ഞത്ത് കൊണ്ടുവരുന്നത്. 80 കോടി രൂപയാണ് ഒരു ക്രെയിനിന്റെ വില. മേയിൽ ഇവ എത്തും.

1.25 കോടി ടൺ ചരക്ക് നീക്കമാണ് വിഴിഞ്ഞത്ത് പ്രതീക്ഷിക്കുന്നത്. എങ്ങനെയെന്നാൽ ഒരു മദർഷിപ്പിൽ 24,500 കണ്ടെയ്നർ വരും. വർഷം 10 ലക്ഷം കണ്ടെയ്‌നറുകളാണ് പ്രതീക്ഷിക്കുന്നത്. ഒരു കണ്ടെയ്‌നറിൽ 12.5 ടൺ അപ്പോൾ സ്വാഭാവികമായും ഒരു വർഷത്തെ ചരക്ക് 1.25 കോടി ടൺ കവിയും.

ഇതുകൂടാതെ നിരവധി പേർക്കാണ് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. 3 ഘട്ടങ്ങളിലായി 17,000ത്തോളം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. കൂടാതെ ഇതിന്റെ ഇരട്ടിയിലേറെ യുവാക്കൾക്ക് പരോക്ഷമായി ജോലി കിട്ടിയിരിക്കും. കൂടാതെ ഇത്രയും വലിയ പദ്ധതി വരുമ്പോൾ പ്രാദേശികമായി വമ്പൻ വികസനമാണ് ഉണ്ടാകാൻ പോകുന്നത്. ക്രെയിൻ സർവീസ് സെന്ററുകൾ, കണ്ടെയ്‌നർ സ്റ്റോറേജുകൾ, റഫ്രിജറേഷൻ കേന്ദ്രങ്ങൾ, ഇല‌‌ക്‌ട്രോണി‌ക്‌സ് സ്ഥാപനങ്ങൾ, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ ഒക്കെ ആരംഭിക്കേണ്ടി വരും. ​

ഗതാ​ഗത മാർ​ഗമായിരിക്കും ഏറ്റവും കൂടുതൽ അവലംബിക്കാൻ പോകുന്നത്. ടൂറിസം രം​ഗത്തും പുത്തനുണർവ് തന്നെയായിരിക്കും ലഭ്യമാകുന്നത്. 5,000 സഞ്ചാരികളുള്ള ആഡംബര കപ്പലുകൾ അതായത് ക്രൂയിസ് ഷിപ്പുകൾ‌ എത്തും. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടുതൽ തിരക്കേറും. കൂടാതെ ജല​ഗതാ​ഗതവും കൂടുതൽ വിപുലമാക്കും. അതിൽ പ്രധാനമായും കന്യാകുമാരി - ആലപ്പുഴ ടൂറിസ്റ്റ് ബോട്ട് സർവീസ് തന്നെയാകും കാര്യക്ഷമമാകുന്നത്.

ഇതിലൂടെ ചെറു തുറമുഖങ്ങൾ ഒക്കെ രക്ഷപ്പെടും. കൊല്ലം,ബേപ്പൂർ പോലുള്ള ചെറുകിട തുറമുഖങ്ങളിലേക്കും അവിടെ നിന്ന് വിഴിഞ്ഞത്തേക്കും ചരക്കുമായി ചെറുകപ്പലുകൾ എത്തും. തുറമുഖത്തിന് അനുബന്ധമായി വ്യവസായങ്ങൾ കുതിച്ച് വളരും. ഷിപ്പിംഗ് ചെലവ് കുറച്ച് വിപണിയിലും പ്രതിഫലിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends