Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

തീരദേശത്തിന്റെ ദുരിതത്തിന് അറുതിവരുത്തി... ജില്ലയിൽ പുലിമുട്ട് നിർമാണം അതിവേഗത്തിൽ കുതിച്ച് പായുന്നു....

17 DECEMBER 2022 10:33 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴ ജില്ലയിലെ കടലാക്രമം കാരണം തീരദേശവാസികൾ അനുഭവിച്ചിരുന്ന ദുരിതത്തിന് ഒരു പരിധിവരെ അറുതിയാകുന്നു. കടൽക്ഷോഭവും കടലുകയറുന്നതും തടയാനായി സ്ഥാപിക്കുന്ന ടെട്രാ പോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണം അതിവേഗത്തിലാണ് ജില്ലയിൽ പുരോഗമിക്കുന്നത്. പദ്ധതി പൂർത്തിയാക്കുന്നതോടെ കടലാക്രമണത്തിൽ നിന്ന് തീരദേശ വാസികൾക്ക് പൂർണ മോചനം സാധ്യമാകും.

കിഫ്ബി ഫണ്ടിൽ നിന്നും 175.4 കോടി രൂപ വിനിയോഗിച്ചാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. രണ്ട് ഘട്ടമായാണ് ജില്ലയിൽ പുലിമുട്ടിന്റെ നിർമാണം നടക്കുന്നത്. ആദ്യഘട്ടത്തിൽ കടലാക്രമണം രൂക്ഷമായ അഞ്ചു പ്രദേശങ്ങളിലാണ് പുലിമുട്ട് സ്ഥാപിക്കുന്നത്. കാട്ടൂരിൽ 34 പുലിമുട്ട്, ആറാട്ടുപുഴ പഞ്ചായത്തിലെ വട്ടച്ചാലിൽ 16, ആറാട്ടുപുഴയിൽ 21 പുലിമുട്ടും 40 മീറ്റർ നീളത്തിൽ കടൽഭിത്തിയും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയിൽ 13 പുലിമുട്ട്.

അമ്പലപ്പുഴയിൽ കോമന മുതൽ പുന്നപ്ര വരെ 5.4 കിലോമീറ്റർ പരിധിയിൽ 30 പുലിമുട്ടും 305 മീറ്റർ നീളത്തിൽ കടൽഭിത്തി എന്നിവയാണ് സ്ഥാപിക്കുന്നത്. ഈ സ്ഥലങ്ങളിൽ മാത്രമായി 114 ആധുനിക പുലിമുട്ടുകളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിന്റെ 75 ശതമാനം പ്രവർത്തികളും പൂർത്തിയായിട്ടുണ്ട്.

രണ്ടാംഘട്ടത്തിൽ ആറാട്ടുപുഴ പഞ്ചായത്തിലെ നെല്ലാനിക്കലിൽ മൂന്ന് പുലിമുട്ട്, അമ്പലപ്പുഴയിൽ കാക്കാഴം മുതൽ വളഞ്ഞവഴി വരെ എട്ട് പുലിമുട്ട്, കാട്ടൂർ മുതൽ പൊള്ളേത്തൈ വരെ ഒമ്പത് പുലിമുട്ട് കടക്കരപ്പള്ളി പഞ്ചായത്തിലെ ഒറ്റമശ്ശേരിയിൽ ഏഴ് എന്നിങ്ങനെ 3.16 കിലോമീറ്ററിൽ 27 പുലിമുട്ടുകളാണ് നിർമിക്കുന്നത്. രണ്ടാംഘട്ട പുലിമുട്ടുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.

കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ച രണ്ട്, അഞ്ച് ടൺ വീതം ഭാരമുള്ള ടെട്രാപോഡുകൾ ഉപയോഗിച്ചാണ് ആധുനിക രീതിയിലുള്ള പുലിമുട്ടുകൾ നിർമിക്കുന്നത്. രണ്ട് പുലിമുട്ടുകൾ തമ്മിൽ 100 മീറ്റർ അകലമാണ്. കടലിലേക്ക് 40 മീറ്റർ നീളത്തിലും അഗ്രഭാഗത്ത് ബൾബിന്റെ ആകൃതിയിൽ 20 മീറ്റർ വീതിയിലുമാണ് പുലിമുട്ട് നിർമാണം.

മൂന്ന് തട്ടുകളിലായി പല വലുപ്പമുള്ള കരിങ്കല്ലുകൾ പാകിയതിനു ശേഷം അതിനു മുകളിൽ രണ്ട് തട്ടിൽ ടെട്രാപോഡുകൾ സ്ഥാപിക്കും. കരയിൽ നിന്നും കടലിലേക്ക് തള്ളി നിൽക്കുന്ന പുലിമുട്ടിന് തിരമാലകളുടെ പ്രഹരശേഷി കുറയ്ക്കാനും തീരം നഷ്ടപ്പെടുന്നത് പ്രതിരോധിക്കാനുമുള്ള കരുത്തുണ്ട്. ഇതുവഴി കൂടുതൽ മണൽ അടിഞ്ഞ് സ്വഭാവിക കടൽ തീരം രൂപം കൊള്ളുകയും ചെയ്യും. കേരള ഇറിഗേഷൻ ഇൻഫ്രസ്ട്രക്ച്ചർ ഡവലപ്പ്‌മെന്റ് കോർപറേഷനാണ് പദ്ധതിയുടെ നിർവഹണ ചുമതല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends