ശബരിമല തീർത്ഥാടനം പൊളിച്ചടുക്കാൻ സർക്കാർ... പിണറായിയുടെ പ്ലാൻ ബി ? പിന്നിൽ മുഖ്യമന്ത്രിയോ? അയ്യപ്പൻമാർ ഒഴുകിയാൽ നവോത്ഥാനം വിജയിക്കണ്ടേ?

ശബരിമല തീർത്ഥാടനം പൊളിക്കാൻ ആഭ്യന്തര വകുപ്പിന് രഹസ്യ അജണ്ടയെന്ന് ദേവസ്വം ബോർഡ്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പങ്കെടുത്ത യോഗത്തിൽ ഇങ്ങനെയൊരു ആരോപണം ഉയർന്നെങ്കിലും ആഭ്യന്തര വകുപ്പിനെതിരെ സംസാരിക്കാൻ മന്ത്രി തയ്യാറായില്ല. ശബരിമലയിൽ അയ്യപ്പൻമാർ ഒഴുകിയെത്തിയാൽ എങ്ങനെയാണ് പിണറായിയുടെ നവോത്ഥാനം വിജയിക്കുക?
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത്തിൽ ദേവസ്വം ബോർഡും പോലീസും പരസ്പരം പഴിചാരുകയാണ്. പതിനെട്ടാം പടിയിൽ പരിചയ സമ്പന്നരായ പോലീസുകാരെ നിയോഗിച്ചിട്ടില്ലെന്നു അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് അധികൃതര്‍ പറഞ്ഞപ്പോൾ അങ്ങനെയെങ്കിൽ പതിനെട്ടാംപടിയുടെ നിയന്ത്രണം ബോർഡ് ഏറ്റെടുക്കണമെന്നായിരുന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്ത് കുമാറിൻ്റെ പ്രതികരണം.
മന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇത്തരം ഒരു പ്രതികരണം ഒരുദ്യോഗസ്ഥനിൽ നിന്നും ഉണ്ടായത്. എം. ആർ. അജിത് കുമാറിൻ്റെ ധിക്കാരപരമായ പ്രതികരണത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. ശബരിമല തീർത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ മന്ത്രിതല അവലോകന യോഗത്തിലാണ് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. കഴിഞ ദിവസങ്ങളിലെ നിയന്ത്രാണാതീതമായ തിരക്കായിരുന്നു പ്രധാന ചർച്ച. ഇതിനിടയിലാണ് ദേവസ്വം ബോർഡും പൊലീസും തമ്മിലുള്ള തർക്കം ഉണ്ടായത്.
മുൻ കാലങ്ങളിൽ മിനിറ്റിൽ 90 പേരെ വരെ പതിനെട്ടാം പടി കയറ്റിയിരുന്നെന്നും ഇത്തവണ അത് സാധ്യമാകാത്തത് പൊലീസിന്റെ വീഴ്ചയാണെന്നുമായിരുന്നു ബോർഡിന്റെ വിമർശനം. മുൻകാലങ്ങളിൽ പതിനെട്ടാംപടിയിൽ ഡ്യൂട്ടി ചെയ്തിട്ടുളള പൊലീസുകാരെ വിന്യസിക്കണമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. നിലവിൽ ഡ്യൂട്ടിയിലുള്ളവരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. വിമർശനങ്ങളെ അസഹിഷ്ണുതയോടായാണ് എഡിജിപി നേരിട്ടത്.
യോഗത്തിൽ കെഎസ്ആർടിസിയുടെ നടപടികളെ ദേവസ്വം മന്ത്രിയും വിമർശിച്ചു.അമിത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ സർവീസ് നടത്തണമെന്നും സിറ്റിങ്ങ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ ബസിൽ കയറ്റരുതെന്നും നിർദേശം നൽകി. വരും ദിവസങ്ങളിൽ തിരക്ക് കൂടുന്ന സാഹചര്യത്തിൽ നിലയ്ക്കൽ അടക്കം കൂടുതൽ സ ജജീകരണം ഏർപ്പെടുത്താനും തീരുമാനമായി
മന്ത്രിമാരായ കെ രാജൻ, എംബി രാജേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം കഴിഞ്ഞ നാല് ദിവസം ശബരിമലപാതയിലുണ്ടായിരുന്ന ഗതാഗത കുരുക്ക് വ്യാഴാഴ്ചയുണ്ടായില്ല.. അവലോകന യോഗത്തിനായി മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്തിയതോടെ പൊലീസ് കൂടുതൽ കാര്യക്ഷമമായതാണ് ഗതാഗതം സുഖമമാകാൻ കാരണം.
വരും ദിവസങ്ങളിൽ ശബരിമലയിലേക്കു തീർഥാടകരുടെ വരവ് ക്രമാതീതമായാൽ സന്നിധാനത്തെ തിരക്കു കുറയ്ക്കാൻ പത്തനംതിട്ട, കോട്ടയം, എരുമേലി എന്നിവിടങ്ങളിൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾ നിയന്ത്രിക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിലെ തിരക്കു വർധിക്കുന്ന വിഷയം പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്.
നിലയ്ക്കലിൽ പാർക്കിങ് ഗ്രൗണ്ടുകളിൽ മതിയായ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നു ബോർഡ് അറിയിച്ചു. അഷ്ടാഭിഷേക വഴിപാട് പ്രതിദിനം 15 ആക്കി നിജപ്പെടുത്തിയതായി സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഏതായാലും ഹൈക്കോടതി തീർത്തും ഗൗരവമായാണ് തീർത്ഥാടകരുടെ കാര്യം എടുത്തിരിക്കുന്നത്.
എ.ഡി.ജി പി എസ് ശ്രീജിത്ത് ശബരിമലയിൽ ഉണ്ടായിരുന്ന കാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റും ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചിരുന്നത്. ശബരിമലയിൽ കലാപം ഉണ്ടായപ്പോൾ പോലും അത് രക്തചൊരിച്ചിലിലേക്ക് കടക്കാതെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്നാൽ അജിത് കുമാർ നിയന്ത്രണം ഏറ്റെടുത്തതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. അജിത് കുമാറിനോട് ഉന്നത പോലീസുദ്യോഗസ്ഥർ സംസാരിക്കാറില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വ്യക്തമായ നിർദ്ദേശത്തിൻെറ അടിസ്ഥാനത്തിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് ശബരിമല തീർത്ഥാടകർ പറയുന്നു.പോലീസിൻ്റെ പെരുമാറ്റം കണ്ടാൽ എന്തിന് തീർത്ഥാടനത്തിന് വന്നു എന്ന തോന്നലാണുണ്ടാവുന്നതെന്ന് തീർത്ഥാടകർ പറയുന്നു. ചില പോലീസുകാർ മോശമായി പെരുമാറുന്നു. മനപൂർവം തീർത്ഥാടനം പൊളിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും സംശയമാണ്.
മരക്കൂട്ടത്ത് അനാവശ്യമായ നിയന്ത്രണങ്ങളാണ് പോലീസ് നടത്തുന്നത്. വെർച്വൽ ക്യൂ തുടങ്ങിയ കാലത്ത് ഓൺലൈൻ ബുക്കിംഗ് നടത്തിയിട്ട് എത്തുന്നവരെ ചന്ദ്രാനന്ദൻ റോഡ് വഴിയാണ് കടത്തിവിട്ടിരുന്നത്. സാധാരണ ഭക്തരെ ശരംകുത്തി വഴിയാണ് കടത്തിവിട്ടിരുന്നത്. കഴിഞ്ഞ മണ്ഡലകാലത്തും തീർത്ഥാടകരെ ചന്ദ്രാനന്ദൻ റോഡ് വഴി കടത്തിവിട്ടിരുന്നു.എന്നാൽ ഇത്തവണ യാതൊരു നിയന്ത്രണവുമില്ലാതെ തീർത്ഥാടകർ എത്തിയിട്ടും ചന്ദ്രാനന്ദൻ റോഡ്' വഴി കടത്തിവിട്ടില്ല.
മല കയറി ക്ഷീണിതരായി എത്തുന്ന അയ്യപ്പൻമാരെ ശരംകുത്തി വഴി മാത്രമാണ് കടത്തിവിടുന്നത്. ചില പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കാണിക്കുന്നത് കടുത്ത വാശിയാണ്. ഇരുമുടി കെട്ടില്ലാതെ വരുന്നവരെ ചന്ദ്രാനന്ദൻ റോഡ് വഴി അയക്കാറുണ്ട്. ഇവർക്ക് വടക്കേ നടയിലൂടെ കയറി സോപാനത്തെത്തി ദർശനം നടത്താം. എന്നാൽ പോലീസ് ഇവരെയും അയ്യപ്പൻമാർക്കിടയിലേക്ക് കടത്തിവിടുന്നു.ഇത് അശാസ്ത്രീയമായ രീതിയാണെന്ന് വിമർശനം ഉയർന്നിട്ടും പോലീസ് അറിഞ്ഞ മട്ടില്ല.
പോലീസ് സേനയിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടും ശരംകുത്തി വഴിയാണ് തീർത്ഥാടകരെ കയറ്റുന്നത്. ഇതു കാരണം മണിക്കൂറുകളോളം തീർത്ഥാടകർ വഴിയിൽ കുരുങ്ങി കിടക്കുന്നു. കുഞ്ഞുങ്ങളുമായെത്തുന്ന അയ്യപ്പൻമാർ വരെ ഇത്തരത്തിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാത്തതാണ് പോലീസിൻ്റെ ഭാഗത്തുള്ള കെടുകാര്യസ്ഥതതയുടെ കാരണമെന്ന് പരക്കെ വിമർശിക്കപ്പെടുന്നുണ്ട്. കേരള ചരിത്രത്തിൽ എല്ലാ മുഖ്യമന്ത്രിമാരും ശബരിമല തീർത്ഥാടനത്തിന് മുമ്പ് ഉദ്യോഗസ്ഥ തല യോഗം വിളിക്കാറുണ്ട്. എന്നാൽ ശബരിമലയോടുള്ള വിരോധം കാരണമാണ് മുഖ്യമന്ത്രി യോഗം വിളിക്കാത്തതെന്ന് തീർത്ഥാടകർ പരാതിപ്പെടുന്നു. ഏതായാലും മുഖ്യമന്ത്രി വരാത്തതിൻ്റെ കുറവ് ശബരിമലയിൽ ശരിക്കും കാണുന്നുണ്ട്.
ശബരിമലയിൽ പിണറായി കൈ വയ്ക്കുന്നില്ലെങ്കിലും അദ്ദേഹത്തിന് തീർത്ഥാടനത്തോട് യാതൊരു താൽപ്പര്യവുമില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിൽ ഇടതു മുന്നണി ഒരൊറ്റ സീറ്റിൽ മാത്രം ജയിക്കാൻ കാരണം ശബരിമല യാണെന്ന് പിണറായി വിശ്വസിക്കുന്നു. അതിൻ്റെ വിരോധം അദ്ദേഹത്തിന് ഇപ്പോഴും തീന്നിട്ടില്ല. അടുത്ത കാലത്ത് നവോത്ഥാന സമിതി അദ്ദേഹം പൊടി തട്ടിയെടുത്തത് ഇതിന് വേണ്ടിയാണ്.
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെയാണ് നേരത്തെ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കിയത്. സംഘപരിവാറിന്‍റെ നേതൃത്വത്തിലുള്ള വർഗീയ ധ്രുവീകരണം തടയാനാണ് നവോത്ഥാന സംരക്ഷണ സമിതി വീണ്ടും ശക്തിപ്പെടുത്തുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. വെള്ളാപ്പള്ളിയെയും പുന്നല ശ്രീകുമാറിനെയും ഒപ്പം നിർത്തുകയായിരുന്നു ലക്ഷ്യം.
വെള്ളാപ്പള്ളിയും പുന്നലയും ബിജെപിയിലേക്ക് അടുക്കുന്നു എന്ന സംശയവും സർക്കാരിനുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാൻ കഷ്ടിച്ച് ഒന്നര വർഷം മാത്രമാണുള്ളത്. സമൂഹത്തെ മുന്നാക്കം, പിന്നാക്കം എന്ന് വേർതിരിക്കുക എന്ന ലക്ഷ്യമാണ് പിണറായിക്കുള്ളത്. പിന്നാക്ക സമുദായംഗങ്ങളെ ഒന്നിപ്പിച്ച് നിർത്തി മുന്നാക്ക സമുദായക്കാരെ അകറ്റി നിർത്തുക എന്ന ലക്ഷ്യമാണ് പിണറായിക്കുള്ളത്. എന്നാൽ പിണറായിയുടെ ശ്രമങ്ങൾ വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും ചേർന്ന് പൊളിച്ചു.
ശബരിമല സമരത്തെക്കുറിച്ചും നവോത്ഥാന സമിതിയെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. ആർക്ക് വേണ്ടിയായിരുന്നു ശബരിമല സമരം എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചത്. സമരം കൊണ്ട് ആർക്കെന്ത് ഗുണം ഉണ്ടായി. സമരത്തിൽ പങ്കെടുത്തവർ കേസിൽ കുരുങ്ങി കഴിയുകയാണ്. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലർ സമരവുമായി ഇറങ്ങിയതാണ്.
സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് പിന്തുണ നൽകാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതി. കേരളത്തിൽ വർഗീയ ധ്രുവീകരണം മുൻപത്തേക്കാളും കൂടിയിട്ടുണ്ട്. ബിജെപിയെ മാത്രം ഇതിന് കുറ്റം പറയാനില്ല. ശബരിമല സമരത്തോട് ആദ്യമേ എസ്എന്‍ഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാർ ചേർന്നാണ് സമരമുണ്ടാക്കിയത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വനിതാ മതിൽ ആയിരുന്നു നവോത്ഥാന സമിതിയുടെ പ്രധാന അജണ്ട. എന്നാൽ വനിതാ മതിൽ പ്രതീക്ഷിച്ചതു പോലെ പൊളിഞ്ഞു. ഒടുവിൽ വനിതാ മതിൽ പൊളിഞ്ഞതായി സിപിഎം തന്നെ സമ്മതിച്ചു. പാർട്ടി ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യമുണ്ടായിരുന്നത് .വനിതാ മതിലുമായി സഹകരിക്കാത്തവർ പാർട്ടിയിൽ വേണ്ടെന്ന ഉറച്ച നിലപാടും സിപിഎം എടുത്തു. അത്തരക്കാരുടെ അംഗത്വം പുതുക്കേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചു.
ശബരിമല വിഷയം സർക്കാരിന് തലവേദനയായതോടെയാണ് സിപിഎം വനിതാ മതിൽ എന്ന ആശയത്തിന് രൂപം നൽകിയത്. മുമ്പ് മനുഷ്യചങ്ങല നടത്തിയ പാർട്ടിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നില്ല . അതുകൊണ്ടു തന്നെ പാർട്ടി കടുത്ത ആത്മവിശ്വാസത്തിലായിരുന്നു . പിണറായിയെ സംബന്ധിച്ചത്തോളം അദ്ദേഹത്തിന്റെ പ്രസ്റ്റീജ് വിഷയമായിരുന്നു വനിതാമതിൽ.
മതിലിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്ന് ആദ്യം തന്നെ പാർട്ടി പ്രചരണം നടത്തി. അമിതമായ ആത്മവിശ്വാസം അപകടമാകുമെന്ന് ഉപദേശിച്ചവരെ പാർട്ടി തള്ളുകയും ചെയ്തു. എന്നാൽ വനിതാ മതിലിന്റെ തുടക്കത്തിൽ തന്നെ പാളി. കാസർകോട് മതിൽ മുറിഞ്ഞപ്പോൾ അത് ബിജെപിക്കാർ തീയിട്ടതു കൊണ്ടാണെന്ന് പാർട്ടി പ്രചരിപ്പിച്ചു. എന്നാൽ നിരവധി സ്ഥലങ്ങളിൽ കാസർകോട് ആവർത്തിച്ചു. അവിടെയൊന്നും തീയിടാൻ ബിജെപിക്കാർ ഉണ്ടായിരുന്നില്ല.
ലക്ഷകണക്കിന് ഹിന്ദു വനിതകൾ സി പി എമ്മിന് വോട്ട് ചെയ്യാറുണ്ടായിരുന്നു. അവർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാൽ അവർ രാഷ്ട്രീയ പ്രവർത്തനത്തിന് തയ്യാറല്ല. അത്തരത്തിലുള്ള സ്ത്രീകളെ വനിതാ മതിലിൽ അണിനിരത്താമെന്ന് സി പി എം കരുതിയിരുന്നു. എന്നാൽ തന്ത്രം പാളി. ശബരിമലയെ തൊട്ടതിൽ സ്ത്രീകളിൽ ഒരു നല്ല ശതമാനത്തിന് പാർട്ടിയോട് എതിർപ്പുണ്ടായിരുന്നു.. കീഴ്ഘടങ്ങളിലാണ് ഇത്തരത്തിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായത്.
ഒരു കുടുംബത്തിൽ നിന്നും ഒരാളെ പോലും പങ്കെടുപ്പിക്കാത്ത ഏരിയാ, ലോക്കൽ നേതാക്കൾ ധാരാളമുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. ജില്ലാ കമ്മിറ്റിക്ക് മുകളിലോട്ട് സർക്കുലർ കുറ്റം പറഞ്ഞില്ലെങ്കിലും മതിലിൽ പങ്കെടുക്കാത്ത നേതാക്കൾ ജില്ലാ തലത്തിലുണ്ടെന്ന് പാർട്ടി വിലയിരുത്തി. കുടുംബസന്ദർശനങ്ങൾ സംഘടിപ്പിക്കണമെന്ന പാർട്ടി നിർദ്ദേശം ചെവികൊണ്ടില്ലെന്ന അക്ഷേപവും സർക്കുലറിൽ ഉന്നയിക്കുന്നു.
കുടുംബശ്രീ പ്രവർത്തകർ പോലും മതിലിൽ പങ്കെടുത്തില്ലെന്നും പാർട്ടിക്ക് ആക്ഷേപമുണ്ടായിരുന്നു. പാർട്ടിയുടെ തീരുമാനം ഗൗരവമായെടുക്കാത്തതിലുള്ള അമർഷവും പാർട്ടി പ്രകടപ്പിച്ചു. വനിതാമതിൽ ഗിന്നസിൽ കയറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഗിന്നസ് അധികൃതർ കേരളത്തിൽ എത്തുകയും ചെയ്തു. എന്നാൽ നിർഭാഗ്യവശാൻ മതിലിൽ ഗേറ്റ് വന്നത് കാരണം ഗിന്നസ് അംഗീകാരം നേടാനായില്ല.
ഇതെല്ലാം സിപിഎമ്മിനെ ചെറുതായിട്ടല്ല ബാധിച്ചത്. ഇത്തരമൊരു സംഭവവികാസം ആദ്യമായിട്ടായിരുന്നു. ശബരിമല വിഷയം കത്തിയപ്പോൾ പാർട്ടി സഖാക്കൾ എവിടെയായിരുന്നു എന്ന ചോദ്യവും സർക്കുലർ ഉന്നയിച്ച. കർഷക തൊഴിലാളി കുടുംബത്തിലെ സഖാക്കൾ എവിടെയായിരുന്നു എന്നും പാർട്ടി ചോദിച്ചു.. ഇതെല്ലാം ശബരിമല സ്വാമി അയ്യപ്പൻ്റെ മായാവിലാസം അല്ലാതെ മറ്റെന്താണ്?
ശബരിമലയിൽ നിന്നും കോടികളാണ് സർക്കാരിന് വരുമാനം ലഭിക്കുന്നത്. എന്നാൽ അതിൽ നിന്നും ഒരു നയാ പൈസ പോലും ശബരിമലക്ക് ചെലവഴിക്കാൻ പിണറായി തയ്യാറല്ല. മന്ത്രി കെ.രാധാകൃഷ്ണൻ ആൾ മാന്യനാണെങ്കിലും അദ്ദേഹത്തിന് മുഖ്യമന്ത്രിക്ക് മുന്നിൽ മിണ്ടാട്ടമില്ല. ശബരിമലയുടെ കാര്യത്തിൽ കൂടുതൽ താല്പര്യമൊന്നും വേണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ ദേവസ്വം ബോർഡിന് നൽകിയിരിക്കുന്ന നിർദ്ദേശം.
ശബരിമലയിലെ വൻ തിരക്ക് കാരണം മണ്ഡല-മകരവിളക്ക് സീസണിൽ 28 ദിവസത്തിനുള്ളിൽ 148 കോടി രൂപയാണ് ദേവസ്വം ബോർഡ് നേടിയത്, കഴിഞ്ഞ വർഷം മൊത്തം വരുമാനം 151 കോടി രൂപയായിരുന്നു. നിലവിലെ സീസൺ ജനുവരി 21ന് അവസാനിക്കും. കഴിഞ്ഞ ഒരാഴ്ചയായി ദിവസവും ഒരു ലക്ഷത്തോളം തീർഥാടകരുടെ സ്ഥിരമായ ഒഴുക്കാണ് ക്ഷേത്രത്തിന് സാക്ഷ്യം വഹിക്കുന്നത്.
കനത്ത തിരക്ക് ക്രൗഡ് മാനേജ്‌മെന്റ് നടപടികളെ താളം തെറ്റിച്ചു. ദർശനത്തിനായി 10 മണിക്കൂർ വരെ നീണ്ട ക്യൂവിൽ നിൽക്കേണ്ട ഗതികേടിലാണ് ഭക്തർ. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് 5 കിലോമീറ്റർ വരെ ട്രാഫിക് ബ്ലോക്കുകൾ വ്യാപിച്ചതിനാൽ ഭക്ഷണവും വെള്ളവുമില്ലാതെ ഭക്തർ മണിക്കൂറുകളോളം വനമേഖലയിൽ വാഹനങ്ങളിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ശബരിമല ദർശനത്തിൽ സർക്കാരിന് കച്ചവട ലക്ഷ്യം മാത്രമാണ് ഉള്ളത്. ഏതുവിധേനയും തീർത്ഥാടനം പൊളിക്കുക മാത്രമാണ് ലക്ഷ്യം .
https://www.facebook.com/Malayalivartha






















