കേരളത്തിന് നിധി കുംഭം.. നെഞ്ചോട് ചേർത്ത് പിണറായി സർക്കാർ... ഇനി എന്ത് വന്നാലും നടപ്പിലാക്കും

വിഴിഞ്ഞം തുറമുഖം പൂർത്തീകരിക്കുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കേന്ദ്ര ബിന്ദുവായി കേരളം മാറും എന്നതിൽ യാതൊരു സംശയവും വേണ്ട. പടുകൂറ്റൻ മദർഷിപ്പുകൾ അടുപ്പിക്കാവുന്ന രാജ്യത്തെ പോർട്ടാവും വിഴഞ്ഞം. ഇപ്പോൾ, കൊളംബോയ്ക്കുൾപ്പെടെ നൽകുന്ന വകയിൽ വർഷം നമുക്ക് 4,000 കോടി രൂപ ലാഭിക്കാനുമാവും എന്നതാണ് മറ്റൊരു പ്രത്യേകത.
കഴിഞ്ഞ വർഷം 61,500 കോടി ഡോളറിന്റെ ഇറക്കുമതിയും 47,000 കോടി ഡോളറിന്റെ കയറ്റുമതിയുമാണ് ഇന്ത്യ നടത്തിയത്. ഇതിനായി കൊച്ചി അടക്കം സർക്കാരിന്റെ പന്ത്രണ്ട് പോർട്ടുകളും അദാനിയുടെ പന്ത്രണ്ടു പോർട്ടുകളും പ്രധാനമായും ആശ്രയിച്ചത് കൊളംബോ തുറമുഖത്തെയാണ്. എന്നാലിനി മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന ഭീമമായ തുക നമ്മുടെ രാജ്യത്തിനകത്ത് തന്നെ വിനിയോഗിക്കാൻ സാധിക്കും
വിഴിഞ്ഞത്ത് ഇനി വരും വർഷങ്ങൾ എത്ര കോടി രൂപ വരുമാനം വരാൻ സാധ്യതയുണ്ട് എന്നത് പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന കണക്കാണ് ലഭിച്ചിരിക്കുന്നത്. 2024-25 കാലയളവിൽ 93 കോടി രൂപയാണ് ലഭിക്കുക. തുടക്കത്തിൽ തന്നെ 100 കോടിയിലേക്ക് നാം കടക്കും എന്നാൽ തൊട്ടടുത്ത വർഷമായ 2025-2ൽ ഇത് 501 കോടിയാകും. പിന്നീടാണ് വർച്ചാ കാലയളവ്.
2028-29ൽ 939 കോടിയും 2029-30ൽ ഇത് 1000 കോടി പിന്നിടും, 1,114 കോടിയായി മാറും. ഇനി കരാർ കാലയളവായ 40 വർഷ കഴിയുമ്പോൾ ആകെ വരുമാനം 28,000 കോടി കടക്കും എന്നാണ് പ്രതീക്ഷ. ഇതിനു മുകളിലാകാനും സാധ്യതയുണ്ട്. ഇനി കേരളത്തിന് ലഭ്യമാകുന്നത് 4,700 കോടി രൂപയാണ്. നികുതിയിനത്തിൽ 2,700 കോടിയാണ് കിട്ടുക. അതുകൊണ്ട് എന്ത് തന്നെ സംഭവിച്ചാലും ഈ പദ്ധതി നടപ്പിലാക്കാൻ തന്നെയാണ് സർക്കാർ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്.
ഈ പദ്ധതിയിലൂടെ അദാനിക്ക് എത്ര ലാഭമുണ്ടാകും എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. 28,000 കോടിയോളം ലാഭമായി ലഭിക്കുമ്പോൾ അതിൽ കേവലം 2,391 കോടിയാണ് അദാനിയുടെ പോക്കറ്റിലാവുക. ചുരുക്കത്തിൽ സംസ്ഥാനത്തിന് ലഭിക്കുന്നതിന്റെ പകുതി പോലുമില്ല. അതുകൊണ്ട് അദാനി ലാഭം കെയ്യാൻ നോക്കിയാൽ അതിൽ കോളടിക്കുന്നത് സംസ്ഥാനത്തിന് തന്നെയാണ്. കാരണ അദാനിയുടെ ലാഭത്തിന്റെ ഇരട്ടിയിലധികം കേരളത്തിൽ എത്തും.
ചരക്കു കണ്ടെയ്‌നറുകളുടെ ഹാൻഡ്‌ലിംഗ് ചാർജ് മാത്രമാണ് തുറമുഖത്തിന്റെ വരുമാനം. ഒരു കണ്ടെയ്നറിന്റെ നീക്കത്തിനു മാത്രം പതിനായിരം രൂപയിലേറെ ലാഭിക്കാൻ ഇതിലൂടെ കഴിയും. പതിനായിരത്തോളം പേർക്ക് നേരിട്ട് തൊഴിലും ലഭ്യമാകും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തോട്ടണ്ടി കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലെത്തിച്ച ശേഷം ഫീഡർ കപ്പലുകളിൽ കൊച്ചിയിലും തൂത്തുക്കൂടിയിലും എത്തിക്കുന്നതിന് പകരം നേരിട്ട് വിഴിഞ്ഞത്ത് ഇറക്കും.
https://www.facebook.com/Malayalivartha






















