ശബരിമലയില്‍ കുട്ടികള്‍, രോഗികള്‍, വൃദ്ധര്‍ എന്നിവര്‍ക്കുള്ള പ്രത്യേക ക്യൂ സംവിധാനം നാളെ തുടങ്ങും.... സഹായത്തിനായി ശരീരിക ശേഷിയുള്ള ഒരു തീര്‍ത്ഥാടകനെക്കൂടി വലിയ നടപ്പന്തലില്‍ എത്തിക്കും, ദര്‍ശനത്തിന് ശേഷം കൂടെയുള്ളവര്‍ക്കായി ഇവര്‍ സന്നിധാനത്ത് കാത്തിരിക്കണം

ശബരിമലയില്‍ കുട്ടികള്‍, രോഗികള്‍, വൃദ്ധര്‍ എന്നിവര്‍ക്കുള്ള പ്രത്യേക ക്യൂ സംവിധാനം നാളെ ആരംഭിക്കും. തിരക്കേറുന്ന ദിവസങ്ങളിലാണിത്. നാളെ ഒരു ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ ബുക്കുചെയ്തിട്ടുണ്ട്. തിരക്ക് മരക്കൂട്ടത്തേക്ക് നീണ്ടാല്‍ കുട്ടികളെയും സ്ത്രീകളെയും ഭിന്നശേഷിക്കാരെയും ക്യൂവില്‍ നിന്ന് മാറ്റി ചന്ദ്രാനന്ദന്‍ റോഡിലൂടെ വലിയ നടപ്പന്തലില്‍ എത്തിക്കും. ഇവിടെ ഒന്നാമത്തെയാേ ഒന്‍പതാമത്തെയോ വരിയിലൂടെ പതിനെട്ടാം പടിക്ക് താഴെ തിരുമുറ്റത്തേക്ക് കടത്തിവിടും.
സഹായത്തിനായി ശരീരിക ശേഷിയുള്ള ഒരു തീര്‍ത്ഥാടകനെക്കൂടി വലിയ നടപ്പന്തലില്‍ എത്തിക്കും. സംഘങ്ങളായി വരുന്ന തീര്‍ത്ഥാടകരിലെ പ്രത്യേക ക്യൂ ആവശ്യമുളളവരെ മാത്രം പുറത്തേക്ക് എത്തിക്കും.
ദര്‍ശനത്തിന് ശേഷം കൂടെയുള്ളവര്‍ക്കായി ഇവര്‍ സന്നിധാനത്ത് കാത്തിരിക്കണം. ഇവര്‍ക്ക് ചുക്കുവെളളം, ലഘുഭക്ഷണം എന്നിവ ഉറപ്പാക്കും. തിരക്ക് നിയന്ത്രണാതീതമായതോടെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പ്രത്യേക ക്യൂവിലുള്ളത് പത്ത് വയസുവരെയുള്ള കുട്ടികള്‍,ഭിന്നശേഷിക്കാര്‍, വൃദ്ധര്‍, രോഗികള്‍. ദീര്‍ഘനേരം നില്‍ക്കുമ്പോള്‍ കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിന് പരിഹാരമായാണ് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
"
https://www.facebook.com/Malayalivartha






















