കൊടുംക്രൂരത.... യുവ അഭിഭാഷകയെ ഭര്‍ത്താവ് പട്ടാപ്പകല്‍ നടുറോഡിലിട്ടു പെട്രോള്‍ ഒഴിച്ച് തീ കത്തിച്ചു.... സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഐശ്വര്യയെ ബൈക്കില്‍ പിന്തുടര്‍ന്നാണ് ആക്രമിച്ചത്, പ്രതി പിടിയില്‍

കൊടുംക്രൂരത.... യുവ അഭിഭാഷകയെ ഭര്‍ത്താവ് പട്ടാപ്പകല്‍ നടുറോഡിലിട്ടു പെട്രോള്‍ ഒഴിച്ച് തീ കത്തിച്ചു. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി- ഒന്നില്‍ വിചാരണയ്ക്ക് എത്തി മടങ്ങിയ എഴുകോണ്‍ ഇടയ്‌ക്കോട് അക്ഷരയില്‍ ഐശ്വര്യ(26)യെ 35 ശതമാനം പൊള്ളലോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതി കോട്ടാത്തല അഖില്‍നിവാസില്‍ അഖില്‍രാജിനെ(32) നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഐശ്വര്യയെ ബൈക്കില്‍ പിന്തുടര്‍ന്നാണ് ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ദേശീയപാതയില്‍ നെടുവത്തൂര്‍ അഗ്രോ ജംഗ്്്ഷനു സമീപമാണ് സംഭവം നടന്നത്.
കൊട്ടാരക്കര പൊലീസ് പറയുന്നതിങ്ങനെ .... നാലു വര്‍ഷമായി കോടതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസ് നടന്നു വരികയാണ്. ചെലവു തുക സംബന്ധിച്ച കേസിനാണ് ഇന്നലെ ഹാജരായത്. ഭാര്യയ്ക്കും കുഞ്ഞിനുമുള്ള ചെലവു തുക നല്‍കാനായി കോടതി ഉത്തരവിട്ടിരുന്നു.
കൊല്ലുമെന്ന് അഖില്‍രാജ് കോടതിയില്‍ വച്ചു പലതവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നല്‍കിയത്. കേസ് കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു പോയ ഐശ്വര്യയെ ബൈക്കില്‍ അഖില്‍രാജ് പിന്തുടരുകയും വേഗത്തില്‍ പിന്തുടരുന്നതില്‍ സംശയം തോന്നിയ ഐശ്വര്യ അഗ്രോ ജംഗ്്ഷനിലെത്തിയപ്പോള്‍ സ്‌കൂട്ടര്‍ ഒതുക്കി നിര്‍ത്തി. മറികടന്നു മുന്നോട്ടു പോയ അഖില്‍രാജ് തിരികെ ബൈക്കുമായി ഐശ്വര്യയ്ക്കു സമീപത്തേക്ക് കുതിച്ചെത്തി. സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങി ഓടിയ ഐശ്വര്യയെ പിടികൂടി അടിച്ചു താഴെയിട്ടു. കയ്യില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ മുഖത്തേക്ക് തളിച്ചു.
പിന്നാലെ കുപ്പിയില്‍ നിന്നു പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ചു. പ്രാണരക്ഷാര്‍ഥം എഴുന്നേറ്റ് ഓടാന്‍ ശ്രമിച്ച ഐശ്വര്യയുടെ ദേഹത്തേക്ക് ലൈറ്റര്‍ കത്തിച്ച് എറിഞ്ഞു. ശരീരത്തില്‍ തീ പടര്‍ന്നതോടെ ഐശ്വര്യ നിലത്തു വിണുരുണ്ടു. ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ കടയില്‍ നിന്നു വെള്ളം കോരിയൊഴിച്ചാണു തീ കെടുത്തിയത്. തോളിനും കഴുത്ത് ഭാഗത്തുമാണ് തീ പടര്‍ന്നത്. ഉടന്‍ ഐശ്വര്യയെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
ബൈക്ക് ഉപേക്ഷിച്ച് സംഭവ സ്ഥലത്തു നിന്നു കടന്നുകളയാനായി ശ്രമിച്ച അഖില്‍രാജിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു, സംഭവ സ്ഥലത്ത് നിന്നു പെട്രോള്‍ സൂക്ഷിച്ചിരുന്ന ജൂസ് കുപ്പി, മുളക് സ്‌പ്രേ, മുളകുപൊടി എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആറ് വര്‍ഷം മുന്‍പായിരുന്നു അഖില്‍രാജിന്റെയും ഐശ്വര്യയുടെയും വിവാഹം. ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് അഖില്‍രാജ്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് കൊട്ടാരക്കര പൊലീസ് .
"
https://www.facebook.com/Malayalivartha






















