സംസ്ഥാന സ്‌കൂള്‍ കലോത്സവം പരാതിരഹിതമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി....

സംസ്ഥാന സ്‌കൂള്‍ കലോത്സവം പരാതിരഹിതമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.മത്സരങ്ങളുടെ ജഡ്ജ്‌മെന്റ്,ഭക്ഷണം തുടങ്ങിയവയിലാണ് സാധാരണ പരാതികളുണ്ടാകുന്നത്. ഇത്തരം പരാതികള്‍ ഉണ്ടാകാതിരിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
14,000ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 3ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
21കമ്മിറ്റികളും 24 വേദികളും സജ്ജമാക്കിയിട്ടുണ്ട്. യുവജനോത്സവത്തിനിടയില്‍ ചിത്ര, നവ്യാനായര്‍, യേശു ദാസ് തുടങ്ങിയ പ്രതിഭകളെ ഉള്‍പ്പെടുത്തി കലാമേള നടത്താനും ആലോചനയുണ്ട്. വിജയികള്‍ക്കുള്ള സ്വര്‍ണകപ്പ് പാലക്കാട് നിന്ന് മത്സര വേദിയിലേയ്ക്ക് കൊണ്ടുവരുമെന്നും മന്ത്രി .
"
https://www.facebook.com/Malayalivartha























