ദേവനന്ദയുടെ തിരോധനത്തിൽ പോലീസ് പകച്ചു നിന്ന പലഘട്ടത്തിലും ആ വമ്പൻ ട്വിസ്റ്റുകൾ കണ്ടെത്തിയ റീന ഇനി ഇല്ല...ഡി ജി പിയുടെ എക്സലൻസ് അവാർഡ് അടക്കം ലഭിച്ച 'അമ്മു ഇനി ഓർമ്മ...കാൻസർ രോഗം മൂർച്ഛിച്ചതോടെയാണ് മരണമടഞ്ഞത്...

കൊല്ലം കെ9 സ്ക്വാഡിൽ ഇനി റീന ഇല്ല. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു കൊല്ലം സിറ്റി കെ–9 സ്ക്വാഡിലെ പൊലീസ് നായയായ റീന (അമ്മു–8). രോഗം മൂർച്ഛിച്ചതോടെ മരിച്ചത്.ദേവനന്ദയുടെ തിരോധനം അടക്കം ജില്ലയിലെ ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ തുമ്പ് ഉണ്ടാക്കാൻ റീനയ്ക്കു സാധിച്ചിട്ടുണ്ട്.
ലാബ്രഡോർ ഇനത്തിൽ പെട്ട റീനയ്ക്ക് 2021ൽ ഡിജിപിയുടെ എക്സലൻസ് അവാർഡും ലഭിച്ചിട്ടുണ്ട്.ദേവനന്ദയുടെ തിരോധാനം അടക്കം കൊല്ലത്ത് നിരവധി കേസുകളിൽ തുമ്പ് ഉണ്ടാക്കിയ സിറ്റി പൊലീസിന്റെ ശ്വാനസംഘത്തിലെ റീന വിടവാങ്ങി. സേനയില്‍ നിന്ന് വിരമിക്കാനിരിക്കെ കാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു നായയുടെ അന്ത്യം. ഒന്‍പതുവര്‍ഷമായി പൊലീസിന് വഴികാട്ടിയായിരുന്ന റീനയുടെ വിയോഗം നൊമ്പരമായി.
ഔദ്യോഗിക പേര് റീന എന്നാണെങ്കിലും എല്ലാവരും 'അമ്മു' എന്നായിരുന്നു വിളിച്ചിരുന്നത്. ലാബ്രഡോർ ഇനമായ റീന, 2014 ജനുവരി 26നാണു ജനിച്ചത്. അതേവര്‍ഷം ഡിസംബറില്‍ കേരള പൊലീസ് അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കി 2015 പകുതിയോടെ കെ9 സംഘത്തിനൊപ്പമായി.
ദേവനന്ദയുടെ തിരോധനം അടക്കം ജില്ലയിലെ ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ തുമ്പ് ഉണ്ടാക്കിയതും റീനയായിരുന്നു.കഴിഞ്ഞവര്‍ഷം ഡിജിപിയുടെ എക്സലൻസ് അവാർഡ് ലഭിച്ചു. 'കെ9 261' ആയിരുന്നു റീനയുടെ നമ്പർ. അടുത്തദിവസം സേനയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് വിയോഗം. ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ അഭിവാദ്യം അര്‍പ്പിച്ച് ജഡം സംസ്കരിച്ചു.
https://www.facebook.com/Malayalivartha























