കണ്ണീര്‍ക്കാഴ്ചയായി..... മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു....

കണ്ണീര്‍ക്കാഴ്ചയായി..... മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു.... എറണാകുളം പറവൂരില്‍ മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു. മത്സ്യത്തൊഴിലാളിയായ ഏഴിക്കര സ്വദേശി ബാബു, മകള്‍ നിമ്യ എന്നിവരാണ് മരിച്ചത്. രാത്രി പത്തുമണിയോടെ പുഴയില്‍ നിന്ന് നിമ്യയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്.
തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്സും എത്തുന്നതിന് മുന്‍പേ തന്നെ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളം കടമക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നിമ്യ.
അതേസമയം അമ്പലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര തെക്ക് 16 ാം വാര്‍ഡില്‍ കായല്‍വാരം വീട്ടില്‍ ശിശുപാലന്‍(62) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഓടെ പുറക്കാട് തീരത്തുനിന്നും പരാശക്തി വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു.
പുലര്‍ച്ചെ തിരികെ തീരത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീരത്തെത്തിയപ്പോഴേക്കും മരിച്ചു.
https://www.facebook.com/Malayalivartha























