ഇടുക്കിയിലെ കുമളി അതിര്‍ത്തിയിലുള്ള മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി വിജിലന്‍സ്

ഇടുക്കിയിലെ കുമളി അതിര്‍ത്തിയിലുള്ള മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി വിജിലന്‍സ്.ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎംവിഐ മദ്യപിച്ചാണ് ജോലി ചെയ്തിരുന്നതെന്നും കണ്ടെത്തി.
തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനത്തില്‍ നിന്ന് കൈക്കൂലി ഈടാക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന വിജിലന്‍സ് നടത്തിയത്.
പെര്‍മിറ്റില്‍ സീല്‍ വയ്ക്കുന്നതിനാണ് പണം ഇടാക്കുന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎംവിഐ കെ ജി മനോജ്, ഓഫീസ് അസിസ്റ്റന്റ് ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും.
വാഹനത്തിന്റെ ഡ്രൈവറുടെ വേഷത്തിലെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥനില്‍ നിന്ന് ഇവര്‍ 1000 രൂപ കൈക്കൂലി വാങ്ങിയതോടെയാണ് പിടിക്കപ്പെട്ടത്.
"
https://www.facebook.com/Malayalivartha























