സ്‌കൂളുകളിലെ യൂണിഫോം അതത് സ്‌കൂളുകളും പിടിഎയുമാണു തീരുമാനിക്കുക... തെറ്റായ ചില പ്രചാരണങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അഴിച്ചുവിടുന്നുവെന്നും മുഖ്യമന്ത്രി

സ്‌കൂളുകളിലെ യൂണിഫോം അതത് സ്‌കൂളുകളും പിടിഎയുമാണു തീരുമാനിക്കുക... തെറ്റായ ചില പ്രചാരണങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അഴിച്ചുവിടുന്നുവെന്നും മുഖ്യമന്ത്രി.
സ്‌കൂളുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്താന്‍ പോകുന്നുവെന്ന പ്രചരണം, തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ലിംഗതുല്യത സംബന്ധിച്ചുള്ള ധാരണ കുട്ടികളില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന പ്രചാരണമാണ് നടക്കുന്നത്. സ്‌കൂളുകളിലെ യൂണിഫോം അതത് സ്‌കൂളുകളും പിടിഎയുമാണു തീരുമാനിക്കുക. തെറ്റായ ചില പ്രചാരണങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അഴിച്ചുവിടുകയാണ്. സര്‍ക്കാര്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. നാട്ടിലെ ജനങ്ങളെ തെറ്റിപ്പിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും മുഖ്യമന്ത്രി .
"
https://www.facebook.com/Malayalivartha























