ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു.... ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ ഒഴിവായത് വന്‍ ദുരന്തം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു.... ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ ഒഴിവായത് വന്‍ ദുരന്തം. ഡ്രൈവര്‍ പോത്താനിക്കാട് സ്വദേശി സുധീഷ് (41) ആണ് മനോധൈര്യം കൈവിടാതെ വന്‍ ദുരന്തത്തില്‍ നിന്നു യാത്രക്കാരെ രക്ഷിച്ചത്.
തൊടുപുഴ മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'യാത്ര' ബസാണ് ഇന്നലെ നാലരയോടെ തൊടുപുഴയിലേക്കു വരുന്ന വഴി ടൗണില്‍ കോതായിക്കുന്ന് ബൈപാസില്‍ അപകടത്തില്‍പെട്ടത്. ബൈപാസിലെ കയറ്റം കയറിയ ശേഷം ബസ് സ്റ്റാന്‍ഡിനു മുകള്‍ ഭാഗത്ത് ഇറക്കം ആരംഭിക്കുന്ന ഭാഗത്ത് എത്തിയപ്പോള്‍ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവറായ സുധീഷിനു മനസ്സിലായി.
ബസ് മുന്നോട്ടു നീങ്ങി കുത്തനെയുള്ള ഇറക്കം ഇറങ്ങി ബസ് സ്റ്റാന്‍ഡില്‍ എത്തിയാല്‍ വലിയ അപകടത്തിനു കാരണമാകുമായിരുന്നു.
അതിനാല്‍ ഇവിടെ റോഡിന്റെ ഇടതു ഭാഗത്തുള്ള ടൂറിസ്റ്റ് ബസ് പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു സുധീഷ് ബസ് വെട്ടിച്ചു കയറ്റുകയായിരുന്നു. ബസ് പാര്‍ക്കിങ് ഗ്രൗണ്ടിന്റെ പിന്‍ഭാഗത്തുള്ള ഭിത്തിയില്‍ ഇടിച്ചാണു നിന്നത്. ബസിനു ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും സുധീഷും ബസില്‍ ഉണ്ടായിരുന്ന 45 യാത്രക്കാരും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയാണുണ്ടായത്. ബസിന്റെ ബ്രേക്ക് എയര്‍ പൈപ്പ് പൊട്ടിയതാണ് ബ്രേക്ക് നഷ്ടമാകാന്‍ കാരണമെന്നു സൂചന.
പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരു ബസും, പാചക വാതക സിലിണ്ടര്‍ നിറച്ച ലോറിയും ഈ സമയത്ത് ഉണ്ടായിരുന്നെങ്കിലും ഇതിലൊന്നും തട്ടിയില്ല.
" f
https://www.facebook.com/Malayalivartha























