ഓൺലൈൻ വഴി ഓർഡർ ചെയ്ത ഭക്ഷണം കൊടുക്കുന്നതിനിടെ പീഡനം, യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു, വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 90 ലക്ഷം തട്ടിയ പ്രതി പിടിയിൽ...!

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി 90 ലക്ഷം കവര്‍ന്ന യുവാവ് പിടിയില്‍. കണ്ണൂര്‍ കീഴൂര്‍ സ്വദേശി നിയാസ് ആണ് പോലീസിന്‍റെ പിടിയിലായത്. ഓൺലൈൻ ആയി ഓർഡർ ചെയ്ത ഭക്ഷണം കൊണ്ട് കൊടുക്കുന്നതിനിടെയായിരുന്നു.ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.
ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികമായി പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും 90 ലക്ഷം രൂപ പ്രതി തട്ടിയെടുത്തു. പല തവണ ഇത്തരത്തിൽ ഭീഷണി തുടര്‍ന്നു. ഒടുവില്‍ സഹികെട്ട യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
ഇരിഞ്ഞാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ഷാജൻ, എ.എസ്.ഐ സുധാകരൻ, എസ്.സി.പി.ഒ മെഹ്രുന്നിസ്സ, രാഹുൽ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിക്കെതിരെ സമാനമായ വേറെയും തട്ടിപ്പ് കേസുകൾ നിലവിൽ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
https://www.facebook.com/Malayalivartha























