മൊബൈല്‍ ചാര്‍ജ്ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കിയില്ല, ചാര്‍ജര് പൊട്ടിത്തെറിച്ച് മുറിയിലെ ഫര്‍ണിച്ചറുകള്‍ കത്തിനശിച്ചു, ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു, ചുമരുകള്‍ക്ക് കേടുപാടുകള്‍, ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു....

മൊബൈല്‍ ചാര്‍ജ്ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കിയില്ല, ചാര്‍ജര് പൊട്ടിത്തെറിച്ച് മുറിയിലെ ഫര്‍ണിച്ചറുകള്‍ കത്തിനശിച്ചു, ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു, ചുമരുകള്‍ക്ക് കേടുപാടുകള്‍, ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.... ഉടന്‍ തീ അണയ്ക്കാനായതിനാല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവായി. കതിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആറാംമൈലിലെ എം.എ മന്‍സിലില്‍ മശൂദിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്.
കഴിഞ്ഞ ദിവസം സന്ധ്യക്ക് മശൂദിന്റെ ബന്ധു പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. ചൂടുകാരണം ആര്‍ക്കും ആദ്യം മുറിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല,.കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചത്. മുറിയിലെ ഫര്‍ണ്ണീച്ചറുകള്‍ എല്ലാം കത്തിനശിച്ചു. ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചതോടൊപ്പം ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞ നിലയിലാണ്. മൊബൈല്‍ ചാര്‍ജ്ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാതെ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം മശൂദിന്റെ മകനാണ് ഈ മുറി ഉപയോഗിച്ചിരുന്നത്. രാത്രിയിലാണ് അപകടമെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു.
https://www.facebook.com/Malayalivartha






















