ഉപഗ്രഹ സര്‍വെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല.... ഉപഗ്രഹ സര്‍വെയില്‍ അപാതകയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍

ഉപഗ്രഹ സര്‍വെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല.... ഉപഗ്രഹ സര്‍വെയില്‍ അപാതകയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍
പ്രായോഗിക നിര്‍ദേശം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉപഗ്രഹ സര്‍വേ സമര്‍പ്പിക്കാനേ പോകുന്നില്ല. ഇതിലെ പരാതികള്‍ പരിഹരിച്ച് മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളു. പരാതി സ്വീകരിക്കാനുള്ള തിയതി നീട്ടും.
പരാതി പരിഹരിക്കാന്‍ പഞ്ചായത്തുകളുടെയും റവന്യു വകുപ്പിന്റെയും സഹായം സ്വീകരിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം സുപ്രീംകോടതിയോട് നീട്ടി ചോദിക്കും. ബിഷപ്പ് തെറ്റിദ്ധരിച്ചിരിക്കുകയാണ്. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിഷപ്പ് പറയുമെന്ന് തോന്നുന്നില്ല. വനത്തോട് ചേര്‍ന്നുള്ള ഒരുകിലോമീറ്റര്‍ ജനവാസ മേഖല ആണെന്ന് തെളിയിക്കല്‍ ആണ് ഉപഗ്രഹസര്‍വേയുടെ ഉദേശ്യം.
ജനവാസ മേഖല ഒരു കിലോമീറ്ററില്‍ ഉണ്ടെന്നു തെളിയിക്കണമെങ്കില്‍ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കണം.ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസം നീട്ടി.
പരാതി സമര്‍പ്പിക്കാന്‍ ഉള്ള തീയതിയും നീട്ടും. ഇതില്‍ തീരുമാനം എടുക്കേണ്ടത് വിദഗ്ധ സമിതിയാണ്. ഈ കാര്യം അവരോട് ആവശ്യപെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















