അർജന്റീനയെ പിന്തുണച്ച്, ഫ്രാൻസ് താരം കിലിയൻ എംബാപ്പയെ ചീത്തവിളിച്ചുകൊണ്ടുള്ളപോസ്റ്റ് മുട്ടൻ മറുപടിയുമായി വി ടി ബൽറാം

അർജന്റീനയെ പിന്തുണച്ച്, ഫ്രാൻസ് താരം കിലിയൻ എംബാപ്പയെ ചീത്തവിളിച്ചുകൊണ്ടുള്ള മുൻ മന്ത്രി എം എം മണി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് മറുപടിയുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. മറ്റുള്ളവരെ തെറിവിളിച്ചാലേ ഫുട്‌ബോൾ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂവെന്നാണ് മണി ധരിച്ചുവച്ചിരിക്കുന്നതെന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
"സി പി എം എം എൽ എയും മുൻ മന്ത്രിയുമാണ്. നിരവധി മാദ്ധ്യമപ്രവർത്തകർക്കും സാംസ്ക്കാരിക നായകർക്കും ആരാധ്യ പുരുഷനായ "ആശാനാ"ണ്. പതിവ് പോലെ മറ്റുള്ളവരെ തെറിവിളിച്ചാലേ വലിയ ഫുട്ബോൾ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നാണ് ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നു." എന്നാണ് എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















